ആനി ടീച്ചർ 8 [Amal Srk]

Posted by

” വേറൊന്നും കൊണ്ടല്ല… ആനി ടീച്ചറുടെ സ്വഭാവം നമ്മുക്ക് അറിയാവുന്നതല്ലേ.. ചിലപ്പോ മനസ്സ് മാറി കല്യാണം വേണ്ടാന്ന് പറഞ്ഞാലോ..? ”

അത് കേട്ട് പാപ്പി ചെറുതായി വിരണ്ടു. ” അവൾ അങ്ങനെ പറയോ..? ”

” സാധ്യത ഇല്ലാതില്ലാതില്ല… ”

” എനി എന്ത് ചെയ്യും…? ”

” എത്രയും പെട്ടന്ന് വിവാഹം നടത്തണം… ”

” എത്രയും പെട്ടന്ന് വച്ചാൽ.. ”

” എത്രയും പെട്ടന്ന് തന്നെ… ”

കുട്ടാപ്പി മുന്നറിയിപ്പ് നൽകി.

കുറേ നേരത്തെ ആലോചനക്ക് ശേഷം പാപ്പി ഒരു തീരുമാനത്തിൽ എത്തി.

രാവിലെ പതിവ് പോലെ സ്കൂളിൽ പോകുകയാണ് ആനി. സോഫി ടീച്ചർ ലീവ് ആയത് കൊണ്ട് ആനി ഒറ്റക്കാണ്. ഈ സമയം ജീപ്പ് ആനിയുടെ മുൻപിൽ വന്ന് നിർത്തി. അതിൽ നിന്നും മാസ്സ് എൻട്രിയിൽ പാപ്പി പുറത്തിറങ്ങി ആനിയുടെ മുൻപിൽ വന്നു നിന്നു.

” ഞാൻ എന്തിനാണ് ഇപ്പൊ ഇവിടെ വന്നതെന്ന് മനസ്സിലായോ..? ”

പാപ്പി ചോദിച്ചു.

” ഇല്ല ”

ആനി പറഞ്ഞു.

” നമ്മുടെ കല്യാണക്കാര്യം സംസാരിക്കാൻ ”

” അതൊക്കെ വീട്ട്കാര് സംസാരിച്ചോളും ”

” അത് പോരാ… ഇപ്പൊ ഇവിടെ വച്ച് സംസാരിക്കണം ”

” പറ എന്താ നിനക്ക് എന്നോട് സംസാരിക്കേണ്ടത്…? ”

ആനി ഗൗരവത്തോടെ ചോദിച്ചു.

” നീയാ..? നിന്നെ കെട്ടാൻ പോകുന്ന ആളാ ഞാൻ കുറച്ച് ബഹുമാനമൊക്കെ ആകാം… “

Leave a Reply

Your email address will not be published. Required fields are marked *