Nahmayum Varghese Sarum in parallel universe 1 [വിനയൻ]

Posted by

കോളേജിലേക് നടന്നു പോകുന്ന നഹ്മ സ്വപ്ന ലോകത്തായിരുന്നു. ഹോസ്റ്റലിൽ എത്തിയ നഹ്മ നേരെ തന്റെ റൂമിലേക് പോയി. കൂട്ടുകാരി എത്തിയിട്ടില്ല. നഹ്മ കിടക്കയിലേക്ക് കമിഴ്ന്നു കിടന്നു. എന്തൊക്കെയാണ് ഇന്ന് നടന്നത്. ശരീരം മുഴുവൻ ഇതുവരെ അനുഭവിക്കാത്ത അനുഭൂതി. ഒന്നും അലോചിക്കാൻ തോന്നുന്നില്ല.ആ കിടപ്പിൽ അവൾ മയങ്ങി.

എന്തോ ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നു. അത് അവളുടെ റൂമിലെ കൂട്ടുകാരി ആയ രേഖ ആയിരുന്നു. അവൾ എഴുന്നേറ്റ് സമയം നോക്കി. താൻ കുറെ മണിക്കൂറുകൾ ഉറങ്ങിയെന്നു അവൾക് മനസ്സിലായി. അവൾ കൂട്ടുകാരിയെ നോക്കി.രേഖ അവളെ നോക്കി കൊണ്ടു നിൽക്കുകയാണ്.  അവളുടെ നോട്ടം അത്ര പന്തി അല്ലെന്നു നഹ്മക് തോന്നി.

എത്ര നേരമായാടി ഉറങ്ങുന്നു. നീ ഈ സമയത്ത് ഉറങ്ങാറില്ലല്ലോ. എന്ത് പറ്റി.

ഒരു നിമിഷം നഹ്മ എന്ത് പറയണം എന്ന് അറിയാതെ പകച്ചു.

അത്.. എനിക്ക് ഭയങ്കര തലവേദന.

നീ മരുന്ന് വല്ലോം കഴിച്ചോ

ഇല്ല. ഇപ്പോൾ കുഴപ്പം ഇല്ല.

നീന്നെ, ഇന്ന് വർഗീസ് സാറിന്റെ കൂടെ കണ്ടല്ലോ. എവിടെ പോയതാ?

നഹ്മയുടെ ശരീരത്തു കൂടെ ഒരു വിറയൽ കടന്നു കടന്നു പോയി. താൻ പിടിക്കപ്പെട്ടോ.. നഹ്മ ശരിക്കും പേടിച്ചു. എന്തു പറയും. ഏതെങ്കിലും പറഞ്ഞെ പറ്റു. അവൾ വിക്കി..ഭയം മറച്ചു പിടിച്ചു കൊണ്ടു അവൾ പറഞ്ഞു.

അത്.. അത്.. നിന്നോട് മുൻപ് പറഞ്ഞില്ലേ ഒരു കല്യാനാലോചന. എന്നെ കാണാൻ അവരുടെ ആളുകൾ വന്നിട്ടുണ്ടായിരുന്നു. സാറാ എന്നെ കൊണ്ട് പോയെ. വീട്ടുകാർ സാറിനെ വിളിച്ചു പറഞ്ഞായിരുന്നു.

എന്നിട്ട് എന്നോട് അവർ വരുന്ന കാര്യം നീ പറഞ്ഞില്ലല്ലോ.

അത് ഇന്നലെയാ തീരുമാനിച്ചേ. നീ വിട്ടിൽ പോയിരിക്കുകയല്ലായിരുന്നോ. നീ എപ്പോഴാ വന്നേ?

ഞാൻ കുറെ നേരമായി വന്നിട്ട്. എവിടെ വെച്ചാ അവരെ കണ്ടേ?

രേഖ കുറച്ചു സംശയത്തോടെ ചോദിച്ചു.

ബസ് സ്റ്റാൻഡിന്നു അടുത്തുള്ള പാർക്കിൽ വെച്ചു. നീ എപ്പോഴാ ഞങ്ങളെ കണ്ടേ?

നഹ്മ പേടിച്ചു പേടിച്ചു ചോദിച്ചു.

ഞാൻ തൃശൂർ വെച്ചാ കണ്ടത്.

നഹ്മയുടെ കിളി പോയി. എന്ത് പറയും.

രേഖക് തന്നെ ഇഷ്ടവും വിശ്വാസവും ഒക്കെ ആണ്. പക്ഷേ, അവൾക് എന്തോ സംശയം ഉള്ളപോലെ ആണ് ചോദിക്കുന്നത്. നഹ്മക് പേടിച്ചു തല കറങ്ങുന്നപോലെ തോന്നി. ഇനി സാറിന്റെ കൂടെ ഒരിടത്തും പോവില്ലെന്നു അവൾ മനസ്സിൽ പറഞ്ഞു. ദൈവത്തോട് രക്ഷിക്കണേയെന്നു പ്രാർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *