” ഇല്ല….. ഒരു ഹോസ്പിറ്റൽ കേസ ”
” ഹോസ്പിറ്റൽ കേസോ…… എന്ത് പാറ്റി മാമാ ”
” നേരിട്ട് പറയാം നീ ഇങ്ങോട്ട് വാ ”
ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി ഹോസ്പിറ്റലിലേക്ക് തിരിച്ചു. ഞാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ ഖദർ മാമാ പാർക്കിംഗ് ഏരിയയിൽ തന്നെ ഉണ്ടായിരുന്നു. ആളിന്റെ മുഖത് ഭയമോ ടെൻഷനേ ഇല്ലാത്തത് കണ്ട് ഞാൻ ആശ്വസിച്ചു. ഞാൻ കാറിൽ നിന്നും ഇറങ്ങി മാമയുടെ അടുത്തേക്ക് നടന്നു.
ഖദർ ഹാജി എന്റെ ഉമ്മയുടെ സഹോദരൻ. എന്റെ ഉമ്മയുടെ നാട് കുറച്ച് അകലെ ആണ്.വാപ്പ ഉമ്മയെ കല്യാണം കഴിച്ചു ഇങ്ങോട്ട് കൊണ്ടുവന്നതിൽ പിന്നെ ഉമ്മ ഇവിടെ തന്നെ ആയിരുന്നു. കുട്ടിക്കാലത്ത് വേക്കഷനും മറ്റും ഞാൻ മാമയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു.
” എന്താ മാമാ….. ആരാ ഇവിടെ ”
” നീ ഒന്ന് അടങ്ങു കുഴപ്പം ഒന്നും ഇല്ല……. ആസിയയുടെ കെട്ടിയോനിക്ക് ചെറിയ ഒരു ആക്‌സിഡന്റ്. ഇപ്പൊ ഐ സി യു ഇൽ ആണ് പേടിക്കാൻ ഒന്നും ഇല്ല….. ഇവിടെ വരെ വന്ന സ്ഥിതിക്ക് നിന്നെ വിവരം അറിയിക്കണം എന്ന് തോന്നി അത് കൊണ്ട് വിളിച്ചതാ ”
” ആസിയ………. അവൾ ഇപ്പോൾ മാമായുടെ കൂടെ ആണോ ….. അല്ല പ്രേശ്നങ്ങൾ എല്ലാം തീർന്നോ ”
” എന്ത് പ്രേശ്നങ്ങൾ….. പത്തു വർഷം കഴിഞ്ഞില്ലേ…….. പിന്നെ ഒരു ആപത്ത് വരുമ്പോൾ അവളുടെ കൂടെ നിക്കേണ്ടേ ”
” അവർ ബാംഗ്ലൂർ അല്ലായിരുന്നോ ഇവിടെ എന്ന് വന്നു. മാമാ അവരോട് സംസാരിച്ചായിരുന്നോ ”
” കുറച്ച് മാസം ആയി ഇവിടെ അടുത്ത് ഒരു വാടക വീട്ടിൽ ആണ് താമസം……… ഞാൻ നുമ്പേ അറിഞ്ഞതാ അന്ന് എന്തോ വന്നു കാണാൻ തോന്നിയില്ല…. അവർ എന്നെ ഒരു ശത്രു ആയിട്ടായിരുന്നല്ലോ കണ്ടിരുന്നത്…. ”
” ഇപ്പൊ എന്താ സംഭവിച്ചത് ”
” ഇന്നലെ രാത്രി ആണ് സംഭവം ബൈക്കിൽ വരുമ്പോൾ ഒരു കാർ ഇടിച്ചതാ ”
” ഇപ്പോൾ എങ്ങനെ ഉണ്ട് “