“വേണ്ടടാ ഞാൻ ഇല്ല”
“ഹ വാടാ മര്യാദക്ക് .. അവളെ കണ്ടില്ലേ ഒന്നും അറിയാത്ത പോലെ അടിച്ചു പൊളിക്കുന്നത് നീ പിന്നെ എന്ത് ഉണ്ടാക്കാൻ ആണ് നിന്റെ ആരെങ്കിലും ചത്തോ ”
ജെറി എന്നെ വലിച്ചു പൊക്കി അവന്മാരുടെ ഇടക്ക് ഇട്ടു ഡാൻസ് കളിപ്പിച്ചു .
അങ്ങനെ ഞങ്ങൾ അന്ന് ഓരോ സ്ഥലം ഒക്കെ കണ്ടു രാത്രി 10 മണി ആയപ്പോൾ കോളേജിൽ തിരിച്ചെത്തി .വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോ അക്ഷരയെ കാത്ത് അവളുടെ അച്ഛൻ വണ്ടിയുമായി നിൽകുന്നത് ഞാൻ കണ്ടു. ഇറങ്ങിയ ഉടനെ മഹേഷ് സർ നോട് എന്തോ പറഞ്ഞിട്ട് അവൾ പെട്ടെന്ന് അച്ചന്റെ അടുത്തേക്ക് പോയി .
“എടാ മൈരേ ആരെ നോക്കി നിക്കുവാ വാ പോണ്ടേ”
ജെറി ബൈക്കുമായി വന്നു ,
എന്നെ വീട്ടിൽ ആക്കി അവൻ വീട്ടിലേക്ക് പോയി .
അമ്മ എന്നെ കാത്ത് ഇരുപ്പുണ്ടായിരുന്നു
“എങ്ങനെ ഉണ്ടായിരുന്നു ടാ ടൂർ. ”
“ആ കൊള്ളായിരുന്നമ്മേ ”
“നീ വല്ലതും കഴിച്ചോ ”
“ആ രാത്രി വരുന്ന വഴി ഹോട്ടലിൽ ഒരു ബുഫെ ഉണ്ടായിരുന്നു ”
“എന്ന മോൻ പോയ് കുളിച്ചിട്ട് കിടന്നോ . എനിക്ക് പുല്ല് പിരിച്ചു തീർക്കാൻ ഉണ്ട് ”
അമ്മ പുല്ലു പിരിക്കൽ തുടർന്നു
പിറ്റേന്ന് കോളേജിൽ പോകാനായി ഞാൻ രാവിലെ ഇറങ്ങി . സൈക്കിൾ പഴേ പോലെ നമ്മുടെ കടയ്ക്ക് പിന്നിൽ വച്ചു ക്ലസിലേക്ക് ഞാൻ നടന്നു . അക്ഷരയുടെ വണ്ടി വഴിയിൽ കിടപ്പുണ്ട് ഞാൻ മൈൻഡ് ചെയ്യാതെ ക്ലസിലേക്ക് കയറി . അവൾ ഫ്രണ്ട് ബഞ്ചിൽ ഇരുപ്പുണ്ട് ഞാൻ എന്റെ ബെഞ്ചിലേക്ക് നടന്നതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു
“കിരണേ എനിക്ക് നിന്നോട് കുറച്ചു സംസാരിയ്ക്കണം പറ്റുമോ?”
“എന്തിനാ ഇനിയും ചതിക്കാൻ ആണോ”
എന്റെ മറുപടി കേട്ട അവളുടെ കണ്ണുകൾ അഗ്നി ആവുന്നത് ഞാൻകണ്ടു
പ് ഠേ ….