അപ്പോൾ ചാടി സംസാരിച്ചത് ജെറിയാണ്
“ദെ… ജെറി മര്യാദക്ക് സംസാരിക്കണം … ഞാൻ അറിയാത്ത കാര്യത്തിൽ ആണ് നിങ്ങൾ… കിരണേ.. ഞാൻ അല്ലെടാ നീ വിശ്വസിക്ക് വേറെ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല.. നീ ”
അവൾ കെഞ്ചി
“അതേ… നിന്റെ ഫോണ് എടുത്തോണ്ട് വന്നേ അതിൽ ഈ ചാറ്റ് ഉണ്ടോ ന്ന് അറിയാമല്ലോ ന്നിട്ട് ആവാം ബാക്കി.. നീ പോവണ്ട , .. സിത്താര .. നീ പോയ് എടുത്തു കൊണ്ട് വ ”
മഹേഷ് സർ ഇടക്ക് കയറി പറഞ്ഞു .
ഫോൺ എടുക്കാൻ പോയ പെണ്ണ് പെട്ടെന്ന് വന്നു ഫോണ് സർ നെ ഏല്പിച്ചു . സർ അതിന്റെ ലോക്ക് അക്ഷരയെ കൊണ്ട് തുറപ്പിച്ചു എന്നിട്ട് ചാറ്റ് എടുത്തു .. കരുതിയത് പോലെ തന്നെ ആ ചാറ്റ് അവിടെ ഉണ്ടായിരുന്നു
“ദെ.. നോക്ക് ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?? ”
സർ ചാറ്റ് തുറന്നു അക്ഷരയുടെ നേരെ കാണിച്ചു . അവളുടെ കണ്ണോകെ നിറഞ്ഞു കവിഞ്ഞു .
“അയ്യോ… ഇത് ഞാൻ എങ്ങനെ…സർ… ഇത്…ഇത് എങ്ങനെ എനിക് അറിയില്ല സർ… ഞാൻ അല്ല”
“ദെ അക്ഷര താൻ കൂടുതൽ ഇനി പറയണ്ട .. അവൻ അന്ന് തന്നെ തല്ലി അത് ശരിയാണ് പക്ഷെ അതിന് തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു പക്ഷെ നീ അവനെ എല്ലാം മറന്നു സ്നേഹിക്കുന്നു എന്നൊക്കെ അറിഞ്ഞപ്പോ ഞാൻ നിന്നെ വലിയ ആൾ ആയാണ് കണ്ടിരുന്നത് .. എന്റെ എല്ലാ കണക്കുകൂട്ടലും നീ തെറ്റിച്ചു .. ഇത്രയ്ക്ക് ചീപ്പ് പരിപാടി ഇനി കാണിക്കരുത് ,
അവൻ ഒരു പാവം ആയത് നിന്റെ ഭാഗ്യം ന്ന് കരുതിക്കോ …”
സാർ രൂക്ഷമായി അവളെ നോക്കി പറഞ്ഞു
.”അപ്പോ എല്ലാരും പോയ് കിടന്നെ , മതി കളിയും ചിരിയും ഒക്കെ ബാക്കി നാളെ.. പോ പോ..”
“സർ ഞാൻ…. ”
അവൾ കരഞ്ഞു തുടങ്ങി
“പോയ് കിടക്ക് അക്ഷര”
സർ അതും പറഞ്ഞു നടന്നു ..
സൗമ്യ മിസും എന്നെയും അവളെയും ഒന്ന് ഇരുത്തി നോക്കി റൂമിലേക്ക് കടന്നു കതകടച്ചു
ഞാൻ എല്ലാം തകർന്ന പോലെ നില്കുവാണ്