ഉണ്ടായിരുന്നുള്ളു.
*************
ജീനയോടു ഇന്ന് ഞാൻ സംസാരിക്കും, പക്ഷേ എന്ത്, എങ്ങനെ അത് അറിയില്ല? പതിവുപോലെ എന്തൊക്കെയോ ചിന്തിച്ചു ഞാൻ അവളുടെ സ്റ്റാഫ് റൂമിന്റെ വാതിക്കലേക്കു പോയി, ഞങ്ങളുടെ ക്ലാസ്സ ക്രോസ് ചെയ്തപ്പോൾ അതോടു ചേർന്നുള്ള സ്റ്റെയറിന്റെ ചുവട്ടിൽ ആ പൂതന നിപ്പുണ്ട്.
“”ഹോ നാശം ഇന്നും അവിടെ തന്നെയുണ്ട്. “”
ഞാൻ പിറുപിറുത്തു അവളെ പാളി നോക്കികൊണ്ടു ആ സ്റ്റെയർ കയറി,
“തക്ക്“
പെട്ടെന്നെന്തോ എന്റെ മേത്തെക്കു പതിച്ചു. അതൊരു പെണ്ണാണ് അവൾ കൊട്ട് ഇട്ടിട്ടുണ്ട് അപ്പൊഏതോ മിസ്സാണ്. അവൾ ബാലൻസ് പോയി താഴേക്ക് പോകുവാണെന്ന് എനിക്ക് തോന്നി. പെട്ടെന്ന് ഞാൻ സ്വയം ബാലൻസ്ചെയ്തു എന്റെ മേത്ത് വീണ മിസ്സിനെ അരയിൽകൂടെ കയ്യിട്ട് പിടിച്ചു നിർത്തി. അവർ എന്താണ് നടക്കുന്നത് എന്ന് മനസിലാവാതെ ഞെട്ടി തരിച്ചു തിരിഞ്ഞ് എന്നെ നോക്കി. അപ്പഴാണ് ഞാനും ഒന്ന് ഞെട്ടിയത്
” ജീന…..”
ആ ഷോക്കിൽ അനങ്ങാൻ പറ്റാതെ ആ ഒരു നിൽപ്പ് ഞാൻ കുറച്ചുനേരം നിന്നു ഏത്!. അവൾ നന്നേ വിറക്കുന്നുണ്ട് എന്റയും അവസ്‌ഥയും അതുതന്നെ. അവൾ ബാലൻസ് വീണ്ടെടുത്തശേഷം എന്റെ കയ്യിൽ കിടന്നു ഒന്ന് പിടഞ്ഞു, വെപ്രാളത്തിൽ ഏറെക്കുറെ ബ്രാൽ തെറ്റുന്നപോലെ തെറ്റി അവൾ എന്റെ കയ്യിനിന്നും ചാടിപ്പൊയി.
ബാക്കി പടികൾ ഇറങ്ങിപോകുമ്പോൾ അവൾ എന്നെയൊന്ന് തിരിഞ്ഞു നോക്കി. സ്ഥിരം നിർവികരത തളംകെട്ടികിടന്നിരുന്ന മുഖത്ത് ആദ്യമായി ഒരു ചെറു നാണം ഞാൻ കണ്ടു. ഞാൻ പൊട്ടൻ ഇളിക്കണ പോലെ എന്തിനോ വേണ്ടി അവളെ നോക്കി ഇളിച്ചു. അത് കണ്ടാവും പിള്ളേർ എല്ലാം കോളടിച്ചല്ലോ മച്ചാനെ എന്ന രീതിൽ ആരവം അവിടെ മുഴക്കിയത്. അതുകൂടെ ആയപ്പോൾ അവൾ നാണം സഹിക്ക വയ്യാതെ ഓടിയാണ് പോയത്. അപ്പൊ അവൾ ഇത്രനാളും കാട്ടിയ അകൽച്ച വെറുതെ ആയിരുന്നോ?
ആ ഒരു നിമിഷം എനിക്ക് വിലപ്പെട്ടതായി, എന്റെ ഉള്ളിൽ എന്തൊക്കെ യൊ പോലെ. ഒരു ഡസൻ ബട്ടർഫ്ലൈ എനിക്ക് ചുറ്റും പറന്നു കളിക്കുന്നുണ്ട്. ഹോ എന്താ ഒരു ഫീൽ, ആ ഒരു നോട്ടത്തിന് വേണ്ടി ഞാൻ എത്ര കാലം അവളുടെ പുറകെ ഇങ്ങനെ നടക്കുന്നു. ഇനി ഇതിൽ കൂടുതൽ എനിക്ക് എന്ത് വേണം. അതും ആ ആശ്വതിയുട മുൻപിൽ വെച്ച് തന്നെ, ഞാൻ അവളെ കോരി എടുത്തു.അവളുടെ ആ നാണിച്ച ഭാവവും എല്ലാരും കാണുകയും ചെയ്തു. എല്ലാം സെറ്റ്!, ഇനിപ്പോ പോവുക ഇഷ്ടം ആണെന്ന് പറയുക, പ്രേമിക്കുക കല്യാണം കഴിക്ക അത്രതന്നെ. ഇനി ഏതായാലും ആരും എന്നെ ധൈര്യമില്ലെന്ന് പറഞ്ഞു പരിഹസിക്കയില്ലല്ലോ.