പോക്ക് ക്യാന്റീനിലേക്കാണ്. പക്ഷേ ഇപ്പൊ അവൾ ഉച്ചക്കത്തെക്കാൾ നോർമൽ ആയിട്ടുണ്ട്.
“ശ്….”
തീരെ നേർത്തു പോയിരുന്നു ആ ശ്… പക്ഷേ അത് കേട്ടിട്ടാവും അവൾ തിരിഞ്ഞു നിന്നത്. അപ്പൊ ദാണ്ടെ അടുത്ത പ്രശ്നം എനിക്ക് അവളോട് ഒന്നും പറയാൻ പറ്റുന്നില്ല. ഒരുപാട് ബുദ്ധിമുട്ടി
”ഐ.. ആം… സോ..റി, ഞാൻ അറിയാതെ…. പറഞ്ഞതാത്.”
അത്രയും പറഞ്ഞതിനിടയിൽ എന്റെ കണ്ണുകൾ നിറഞ്ഞു തൊണ്ട ഇടറി. ഏറെക്കുറെ അവളുടെ കാല് പിടിക്കാൻ ഞാൻ തുനിഞ്ഞിരുന്നു.
”നീയൊക്കെ ആണ് തന്നെ ആണോ?” അതേചോദ്യം
ഒരു പുച്ഛത്തോടെ അവൾ അത്രമാത്രം ചോദിച്ചിട്ട് അവൾ പോയി. പക്ഷേ അപ്പൊ ആ അപമാനിക്കൽ എനിക്ക് വല്ലാത്തൊരു ആശ്വാസമായാണ് തോന്നിയത്. അവൾ തണുത്തിട്ടുണ്ട് ഏതായാലും പ്രശ്നം ആക്കില്ലാരിക്കും, ചിലപ്പോൾ അവൾക്കുപോന്ന ഇരയല്ല ഞാൻ എന്ന് തോന്നിയിട്ടുണ്ടാവും, ഇനി അതിന്റെ പേരിൽ പ്രശ്നം ഉണ്ടാവാതെ ഇരുന്നാൽ മതിയാരുന്നു.
പിന്നെ ഞാൻ തിരിച്ചു ക്ലാസിൽ കയറി. അപ്പോഴേക്കും ആശ്വതിയുടെ മുന്നിൽ കരഞ്ഞു കാല് പിടിച്ച കഥ പൊടിപ്പും തൊങ്ങലുമിട്ട് ക്ലാസ്സ് മൊത്തം അറിഞ്ഞു. ആരോ അതൊക്ക കണ്ടിരിക്കണം. അതിൽപിന്നെ അന്ന് ഞാൻ ക്ലാസ്സിൽ ഇരുന്നത് തൊലി ഉരിഞ്ഞു പോയപോലെയായിരുന്നു. എല്ലാരുടെയും മുഖത്തു പുച്ഛം, പരിഹാസം ഹോ സഹിക്കാനേ വയ്യ. അല്പം ആശ്വാസം തോന്നിയത് ലാസ്റ്റ് ഹവർ ആയിരുന്നു, അപ്പൊ ജീനയുടെയായിരുന്നു ക്ലാസ്സിൽ., അവൾ മാത്രം അന്നും ആരേം മൈന്റ് ചെയ്യാതെ എന്തൊക്കെയോ പഠിപ്പിച്ചു പോയി.
“ നീ ഏതായാലും കാല് പിടിച്ചതുകൊണ്ടു അവൾ അത് സീൻ ആക്കാതെ പോയ് “
ഷാനു എന്നേ ആശ്വസിപ്പിക്കണപോലെ പറഞ്ഞു. അതിന് നിഥിന്റെ ആക്കിയ ചിരി അതിനകമ്പടിയായി ഉണ്ടായിരുന്നു. എനിക്ക് നല്ലതുപോലെ ചൊറിഞ്ഞു വന്നു പക്ഷേ ഞാനപ്പോൾ ഒന്നും മിണ്ടിയില്ല.
അന്ന് രാത്രിയിൽ ഞാൻ ഉറങ്ങിയില്ല. ആ നാലു ചുവരുകൾക്ക കത്തിരുന്നു രാവിലെ നടന്നതൊക്കെ ഓർക്കുമ്പോൾ എന്തോ പോലെ, ഞാൻ കാരണം കുടുംബത്തിന് ഒരു മാനക്കേട് ഉണ്ടാവരുത് എന്നുകരുതി ഞാൻ അവളോട് മാപ്പ് ചോദിച്ചു. പക്ഷേ ഇപ്പൊ ആ മാപ്പ് ചോദിക്കൽ എന്നേ എല്ലാരുടെയും മുൻപിൽ വല്ലാതെ നാണംകെടുത്തുന്നു, എന്റെ സ്റ്റാറ്റസിന്റെ ഏഴയിലത്തു നിക്കാൻ യോഗ്യത ഇല്ലാത്ത വെറും ഒരു പെണ്ണിനോട് ഞാൻ മാപ്പ് പറഞ്ഞു ച്ചെ!. അവളുടെ കയ്യിൽ നിന്ന് അടിമേടിച്ചിരിക്കുന്നു. ആരൊക്കെ ഈ സംഭവം അറിഞ്ഞു എന്നറിയില്ല പക്ഷേ ഞാൻ ആ കോളജിൽ കാണുന്ന എല്ലാരും എന്നേ നോക്കി