ഞാൻ അവന്മാരുടെ വാക്കും കേട്ട് ഏതായാലും അവളുടെ അടുത്തേക്ക് ചെന്നു , ഉള്ളത് പറഞ്ഞാ ആ പെണ്ണിനെ കണ്ടപ്പോൾ അക്ഷരാർഥത്തിൽ എന്റെ മുട്ട് വിറച്ചു. അവൾ ഇപ്പോഴും കരയുകയാണ് പക്ഷേ എന്നെ കണ്ടപാടെ കണ്ണു തുടച്ചു. ഇരുണ്ടമുഖത്തോടെ അവൾ ഒരു പുച്ഛം വിതറിയിട്ടു അവിടെ നിന്ന് പോയി.
അവളുടെ കൂട്ടുകാരിയോട് ചോദിച്ചപ്പോൾ എന്നോട് അവൾക്ക് ഒന്നുമിനി സംസാരിക്കാൻ താല്പര്യം ഇല്ലന്നും പരാതിയുമായി മുന്നോട്ട് പോകാനാണ് പ്ലാൻ എന്നപോലെയാണ് അശ്വതി സംസാരിച്ചതെന്നും അവർ പറഞ്ഞു. അതുങ്കൂടെ കേട്ടപ്പോൾ എന്റെ നല്ല ജീവനങ്ങു പോയികിട്ടി. കൂടാതെ വീണ്ടും അവന്മാരുടെ വക പേടിപ്പിക്കലും.
അവൾ സ്റ്റാഫ് റൂമിലേക്കാണ് പോയതെന്ന് എന്നു ആരോ പറഞ്ഞു. പിന്നെ എനിക്ക് ക്ലാസ്സിൽ നിക്കാൻ തന്നെ തോന്നിയില്ല. ഞാൻ നേരേ സ്റ്റാഫ്‌റൂമിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ മറ്റെല്ലാരും എന്നേ എന്തോ പോലെ നോക്കുന്നു. എല്ലാരും അറിഞ്ഞിട്ടുണ്ടാവുമോ!, മറ്റുള്ളവരുടെ ഈ നോട്ടമാണ് എന്നെ എന്നും ഭയപ്പെടുത്തിരുന്നത്.
പക്ഷേ അപ്പോഴും ജീനമാത്രം ഒന്നു മൈന്റ് പോലും ചെയ്യാതെ ബുക്കും നോക്കി ഇരുപ്പുണ്ട്. അതൊന്നും അവളെ ബാധിക്കില്ലേന്ന ഭാവം, അത് എന്നിൽ എന്തോ കൂടുതൽ വിഷമം ഉണ്ടാക്കി. അവൾ അൽപ്പം ദേഷ്യമെങ്കിലും കാണിച്ചിരുനെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായിതന്നെ ആശിച്ചു പോയി. അവളുടെ ജീവിതത്തിൽ ഞാൻ തീർത്തും അന്യനാണോ?.
ഞാൻ സ്റ്റാഫ് റൂമിൽ കയറി പക്ഷേ ആശ്വതി അവിടില്ല, ചിലപ്പോ പരാതി പറഞ്ഞിട്ട് പോയി കാണും, അതോ ഇനി പ്രിൻസിപ്പലിന്റെ റൂമിലോ ഓഫിസിൽ വല്ലോം നേരിട്ട് പോയി കാണുമോ? അതാകും, ഞാൻ വേഗം അങ്ങോട്ട് വെച്ചു പിടിച്ചു അവൾ അവിടെയും ഇല്ല. അവൾ പിന്നെ എവിടെ പോയി? അവളെ തേടി ഞാൻ അലഞ്ഞു, പ്രശനം ആകുന്നതിന് മുൻപ് പരിഹരിക്കണം. മാപ്പെങ്കിൽ മാപ്പ് കാല് പിടുത്തമെങ്കിൽ അങ്ങനെ. പിന്നെ അടുത്ത രണ്ടുപിരീഡ് ഞാൻ ക്ലാസിൽ കയറിയില്ല. ലൈബ്രറിയിൽ പോയി ഇരുന്നു.
അവിടെ ഇരുന്നപ്പോഴും ഞാൻ ടെൻഷനിലാണ്. അവൾ ഇപ്പൊ ഇത് സീൻ ആക്കിക്കാണും ആദ്യം സസ്പെൻഷൻ പിന്നെ പോലീസ് കേസ് ജയിലിൽ. അതിന്റെയൊക്കെ അപമാനം,ഓർക്കുന്തോറും ടെൻഷൻ കൂടി കൂടി വന്നു. അതെങ്ങനെ കൂടാതിരിക്കും വെറും വൃത്തികെട്ട പെണ്ണാണവൾ ജയിക്കാൻ ഏതറ്റവരെയും പൊകും ആരെയും മോശക്കാരനാക്കും. എനിക്ക് തന്നെ അനുഭവം ഉള്ളതാണ്, അതിൽപ്പിന്നാണ് ഞാൻ അവളെ ഒഴിഞ്ഞു മാറി നടക്കുന്നത്, അവൾക്ക് പിന്നിൽ ഒരു ഗാങ് തന്നുണ്ട് സ്ഥിരം പ്രശ്നക്കാർ എല്ലാ കേസിലും ആദ്യവിളിക്കുന്നത് അവളുടെ പേരാകും. ബേസിക്ക് മെക്കാനിക്കൽ പഠിപ്പിച്ച അജുസാറിനെ പോലും ഇവളും ടീമും ചേർന്നാ പുറത്താക്കിയത് അതും ഏതോ പെണ്ണുകെസ് പറഞ്ഞു. കോളജിൽ നിന്ന് പുറത്താക്കിച്ചത് പോട്ടേ അയാളുടെ കല്യാണം പോലും ഇവറ്റകളാണ് മുടക്കിയത്. അയാൾ എന്ത് നാണങ്കെട്ടിട്ടുണ്ടാവും.
വൈകുന്നേരത്തെ ഇന്റർവല്ലിന് ആശ്വതി താഴേക്ക് ഇറങ്ങിയപ്പോൾ ഞാൻ കൂടെ പോയി. അവളുടെ ആ