ഞരമ്പേന്ന് കരുതികാണുമോ? ആവും, സീറ്റിൽ ഇരിക്കുന്ന ആശ്വതി പോലും എന്നേ നോക്കുന്ന നോട്ടത്തിലും അത് തന്നെയാണല്ലോ നിഴലിച്ചു നിക്കുന്നത്.
ഒരു കിലോമീറ്റർ കഴിഞ്ഞു ലേഡീസ് ഹോസ്റ്റൽ വന്നു. പകുതി ബസ്സും അവിടെ ഇറങ്ങി. ഇനി ഒരു ഇരുപത് കിലോമീറ്റർ കഴിഞ്ഞേ സ്റ്റോപ്പുള്ളൂ, വാരാന്ത്യമല്ലങ്കിൽ ഈ ബസ്സിൽ ഫുടുബോൾ കളിക്കാൻ ഉള്ള സഥലം ഉണ്ടാവും. ജീന ആശ്വതിയുട അടുത്തിരുന്നു.
പുറകിൽ ഇരുന്ന സീനിയേസ്സ് ഞങ്ങളെ ഒരൊത്തരായി വിളിച്ചു പേരും ബ്രാഞ്ചും ചോദിച്ചു . CS ആണെന്ന് പറന്നപ്പോ തന്നെ അതിൽ ഒരുത്തന്റെ മുഖത്തു ഒരു വഷളൻ ചിരി ഞാൻ ശ്രദ്ധിച്ചു. പിന്നെ ഓരോരൊ പണികൾ അവർ ഞങ്ങക്ക് തന്നു.
റാഗിംഗ് എന്ന കലാപരിപാടി കോളജിൽ നടത്തിയതു പോരാഞ്ഞിട്ടാണോ ഇവന്മാർ ബസ്സിലും ഇങ്ങനൊക്കെ ചെയ്യിപ്പിക്കണത്.
“”നീ മുൻപിൽ പോയി ആ പച്ച ചുരിദാർ ഇട്ട കൊച്ചിന്റെ പേരും നമ്പറും വാങ്ങി വാ. “”
അതിൽ ഒരു ചേട്ടൻ എന്നോട് പറഞ്ഞു.
രോഗി കല്പിച്ചതും വൈദ്യൻ ഇച്ഛിച്ചതും പാല്. എന്തോ ഒരു പ്രശ്നം ഉണ്ടല്ലോ! പഴഞ്ചോല്ല് തിരിഞ്ഞുപോയ? ആ….. പച്ച ചുരിദാർ ഇട്ടത് ജീനയാണ്. സംസാരിക്കാൻ ഒരവസരം കിട്ടി അതും സീനിയേസിന്റെ ചിലവിൽ. ഇനി ഇപ്പൊ ആരെ പേടിക്കണം.
“”ഹൈ, ജീനാ മിസ്സേ നമ്പർ എന്തുവാ?…. “”
ആദ്യമായി ഒരു പെണ്ണിനോട് ഇത്രയും കോൺഫിഡന്റായി ഞാൻ നമ്പർ ചോദിക്കുന്നത്.