“”ചന്ദ്രമോഹൻ.. . പെൺ കുഞ്ഞാണ് “”
ഞാൻ അകത്തു കയറി, കുഞ്ഞിനെ അവർ എനിക്ക് ടൗവലിൽ പൊതിഞ്ഞു കയ്യിൽതന്നു അവൾ കരച്ചിലാണ്. അവളെ പതിയെ ഒന്നാട്ടി. എന്റെ വലത്തേ കയ്യുടെ പുറകുവശം ഒരു പഞ്ഞിക്കെട്ടിൽ പോയി ഇടിച്ചു.
എന്റെ കൈ ആരോ തള്ളുന്ന പോലെ തോന്നി.
“” എന്റെ കുഞ്ഞ്””
ഞാൻ ഉണർന്നു. അത് അവളായിരുന്നു, അവൾ എന്നേ തന്നെ കലിച്ചു നോക്കുന്നുണ്ട്. ഇനി എന്റെ കൈമുട്ട് അവളുടെ അമ്മിഞ്ഞയിൽ തട്ടുന്നുണ്ടാവുമോ? അല്ല തട്ടി അവളുടെ മുഖം കണ്ടപ്പോൾ ഏതാണ്ട് ഉറപ്പായി. വീണ്ടും പണി പാളിയോ? എന്ത് ചെയ്യും! ഇറങ്ങി ഓടിയാലോ? ടെൻഷൻ ടെൻഷൻ. ഒഹ് പിന്നെ ഒരഞ്ചു മിനിറ്റ് ഞാൻ എങ്ങനെ തള്ളിനീക്കി എന്നറിയില്ല. അപ്പോഴേക്കും ഞങ്ങൾ കോളേജ് എത്തി. ഗേറ്റിൽ കൊണ്ട് വണ്ടി നിർത്തി.
അമ്മ ആദ്യം ഇറങ്ങി പുറകെ ഞാനും ഇറങ്ങി. ഞാൻ ഏറെക്കുറെ ഓട്ടയുടെ പുറകെ ഒളിച്ചു എന്നുപറയുന്നതാവും ശെരി. എങ്കിലും അവൾ എന്നെ മൈന്റ് ചെയ്യുന്നില്ല, പക്ഷേ അമ്മേ നോക്കി ചിരിച്ചത് ഞാൻ കണ്ടു. അവൾ കോളജിൽ കയറിയപ്പോൾ ഞാൻ അവളെയും കോളജും ഒരുമിച്ചു നോക്കിനിന്നു.
സ്റ്റുഡന്റാവും, ഫസ്റ്റ് ഇയർ തന്നെ. അപ്പൊ ഇനി നാലു കൊല്ലമുണ്ട്, അതിനുള്ളിൽ അവളെ സെറ്റാക്കണം. എനിക്ക് ഇതുവരെ ആരോടും തോന്നാത്ത ഒരു ഫീലിങ്ങും പ്ലാനിങ്ങും മനസിൽ വന്നിരുന്നു.
“”നീ വരുന്നില്ലേ? നാലു കൊല്ലവും ഇവിടെ തന്നാ പഠിക്കാൻ പോണത്, കോളജൊക്കെ നമുക്കു പിന്നെ നോക്കാം “”
അമ്മ അങ്ങനെ പറഞ്ഞങ്കിലും ഒരു കാര്യമുണ്ട് അന്ന് കണ്ട ഭംഗിയിൽ പിന്നെ ഒരിക്കൽപോലും ഞാനാ കോളജ് കണ്ടിട്ടില്ല.
അഡ്മിഷൻ സെല്ലിലും, ഒറിയെന്റെഷൻ ക്ലാസിനും ഒന്നും അവളെ കണ്ടില്ല. ഇനി ഇപ്പൊ സീനിയർ ആക്കുമോ? ഏയ് വഴിയില്ല സീനിയർ ആണേൽ എന്തിനാ അച്ഛനേം കൊണ്ട് ഇന്ന് വന്നത്? ഇത് ന്യൂ അഡ്മിഷൻ തന്നെ.
[ഈ കഥയും ചേച്ചി കഥയിലൂടെ ടാഗ് ചെയ്യേണ്ടി വരുമൊ? ഏയ്!… അല്ലേ വേണ്ട എവിടൊക്കെ ടാഗ് ചെയ്യണമെന്ന് ഇപ്പൊ പറഞ്ഞാൽ സസ്പെൻസ് പൊളിയും. എല്ലാം നീങ്ങൾ പതിയെ അറിഞ്ഞാമതി.]