“”ശെരിയാ ഇതേതോ പെണ്ണിന്റെയാ, ഇതെങ്ങനെ ഇവിടെ വന്നു “”
ക്ലാസിലെ അലമ്പൻ അഭി ആയിരുന്നു അത്.
“”പെണ്ണിന്‍റെ ആണോ, എന്നാ അതവന്റെ തന്നെയാകും. “”
ആതിര എവിടെ നിന്നോ വിളിച്ചുകൂവി, പണി!…. അത് കേട്ട് ഞാനും ശിലയായിപ്പൊയി.
“”അവന്റെയൊ””
ആരോ ചോദിച്ചു
“”ആ… അവൻ ആരുടെയെങ്കിലും മോഷ്ടിച്ചയാകും, അവന്റെ ബാഗിൽ കാണും ബാക്കി സാധനങ്ങളും. ജെട്ടി കള്ളൻ “”
ആതിര വീണ്ടും അത് പറഞ്ഞപ്പോൾ അവളുടെ മുഖഭാവത്തിൽ നിന്ന് അത് എന്റെ മാനം കളയാൻ വേണ്ടി അവളുടെ പണിയാണെന്ന് ഉറപ്പായി. ക്ലാസിൽ കൂട്ട ചിരി പടർന്നു, എന്റെ ഗ്യാസ് പോയി. ആരൊക്കെയോ ജെട്ടികള്ളൻ എന്ന് എന്നെ വിളിക്കുന്നപോലെ തോന്നി. ഞാൻ വേഗം എന്റെ ബാഗ് എടുത്തു.
“”എന്നാ ഒന്ന് നോക്കണമല്ലേ “”
അഭി എന്റെ കയ്യിന്നു ബാഗ് തട്ടിഎടുത്തു തുറന്നു നോക്കി. മരവിച്ചു നിക്കുന്ന എനിക്ക് അത് കണ്ടോണ്ട് നിക്കാനേ പറ്റിയുള്ളൂ. ഞാൻ തിരിച്ചു വാങ്ങാൻ നോക്കുന്നതിനിടയിൽ അവൻ ബാഗു തുറന്നു