ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]

Posted by

“കുട്ടീ..വീട്ടിലോ.. കുടുമ്പത്തിലോ ആരെയെങ്കിലും അറിയിച്ച് സാവധാനം അടച്ചാൽ മതിയെടോ…”

“സാറേ ഞങ്ങളുടെ നാട് വടക്കാണ്.. ഇവിടെ വാടകയ്ക്ക് താമസിക്കാണ്.. കുടുമ്പക്കാരായി ഞങ്ങൾക്ക് ആരുമില്ല.. ഇനി ഉണ്ടെങ്കിൽ തന്നെ ഇത്ര തുക ഒരുമിച്ച് എടുക്കാൻ കഴിയുന്ന ആരുമില്ല..” ശിൽപ്പ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

“കുട്ടി.. പോയി ആരെയാ വിളിക്കേണ്ടത് എന്ന് നോക്കി വിളിച്ച് നോക്ക്.. ഇങ്ങനെയൊരു സാഹചര്യത്തിലല്ലേ സഹായിക്കേണ്ടത്.. ആരെങ്കിലും സഹായിക്കാതിരിക്കില്ല..” ഡോക്റ്റർ അവളെ സമാധാനിപ്പിച്ചു.

അവൾ മെല്ലെ ആ മുറിയിൽ നിന്നും ഇറങ്ങി വരാന്തയിലൂടെ നടന്നു. അമ്മയുടെ അടുത്തേക്ക് പോകാൻ അവൾക്ക് തോന്നിയില്ല. ആദ്യം അവൾ വിളിച്ചത് അച്ഛനെയാണ്. അച്ഛന്റെ കയ്യിൽ ഒന്നും കാണില്ലെന്ന് അവൾക്കറിയാം എന്നാലും വിളിച്ച് കാര്യം പറഞ്ഞു. ദീർഘമായ ഒരു മൗനമായിരുന്നു അച്ഛനിൽ നിന്നും ഉണ്ടായത്. സത്യത്തിൽ വേറെ ആരെയും അവൾക്ക് വിളിക്കാനുണ്ടായിരുന്നില്ല. എങ്കിലും കോണ്ടാക്ട്  ലിസ്റ്റിൽ വെറുതെ പരതി. ഒന്ന് രണ്ടു കൂട്ടുകാരികളെ വിളിച്ചു. കാര്യമുണ്ടായില്ല. അയൽപക്കക്കാരെ വിളിച്ച് നോക്കി. അവളെക്കാൾ പരാധീനതകളായിരുന്നു കേൾക്കേണ്ടിവന്നത്.

അപ്പോഴാണ് കോണ്ടാക്റ്റ് ലിസ്റ്റിൽ ഒരു പേര് അവളുടെ കണ്ണിൽ ഉടക്കിയത്. ആ പേര് തന്റെ ഫോണിലേക്ക് കയറിയിട്ട് ഇരുപത്തിനാല് മണിക്കൂർ പോലും ആയില്ലലോ എന്നവൾ ഓർത്തു. ‘അർജുൻ’ അവൾ ഡയൽ ചെയ്തു. കണക്റ്റായില്ല. പലതവണ അടിച്ചു നോക്കി. കിട്ടിയില്ല. ഹോസ്പിറ്റൽ വരാന്തയുടെ പടിയിലിരുന്ന് അവൾ വീണ്ടും വീണ്ടും ശ്രമിച്ച് നോക്കി… കിട്ടിയില്ല.

നിരാശയോടെ അവൾ ഡോക്ടർ വിനോദിന്റെ മുറിയിലേക്ക് നടന്നു. അയാൾക്ക് മുന്നിലെ കസേരയിൽ അവൾ തലതാഴ്ത്തിയിരുന്നു.

“ഞങ്ങൾക്ക് ആരുമില്ല ഡോക്റ്റർ… ” വല്ലാത്ത ഹ്രദയ വേദനയോടെ അവൾ പറഞ്ഞു.

“കുട്ടി… വിഷമിക്കാതെ..” ഡോക്റ്റർ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“ഡോക്റ്റർ എനിക്ക് ആ പണം അടയ്ക്കാൻ കഴിയില്ല.. അമ്മയെ ഡിസ്ചാർജ് ചെയ്തേക്ക്… ഞങ്ങൾ പോയേക്കാം..” ഒഴുകി കൊണ്ടിരിക്കുന്ന കണ്ണ് തുടച്ച് കൊണ്ട് അവൾ പറഞ്ഞു. കണ്ണ് വീണ്ടും ഒഴുകി.

“അങ്ങനെ പറഞ്ഞാൽ എങ്ങനാ കുട്ടീ… ഇപ്പോയെ വൈകി… ഇനിയും വൈകിയാൽ അടുത്ത കിഡ്നിയും ഡാമേജാവും…”

“എന്നെ കൊണ്ട് കൂട്ടിയാലാവൂല ഡോക്റ്റർ… ഞങ്ങളുടെ വിധിയിതാവും…” അവൾ നിരാശയോടെ പറഞ്ഞു.

എന്തോ ആലോചിക്കുന്നത് പോലെ ഡോക്റ്റർ വിനോദ് കസേരയിലേക്ക് മലർന്ന് കൊണ്ട് കണ്ണടച്ച് കിടന്നു. അല്പം കഴിഞ്ഞ് അവിടെ നിന്നും എഴുന്നേറ്റ് ശിൽപയ്ക്ക് തൊട്ടടുത്ത് മറ്റൊരു കസേരയിലിരുന്നു. എന്നിട്ട് അവളുടെ കൈ കവർന്നു. ആ കയ്യിൽ പതിയെ തലോടി.

“കുട്ടി… നമുക്ക് നാളെ തന്നെ ഓപ്പറേഷൻ ചെയ്യാം.. കുട്ടി വിഷമിക്കണ്ട..” അത് കേട്ട ശിൽപ്പയുടെ കണ്ണുകൾ വിടർന്നു. ഡോക്ടർ വിനോദ് പറഞ്ഞു തുടങ്ങുകയായിരുന്നു.

“കുട്ടിവിചാരിച്ചാൽ നമുക്ക് നാളെ പറഞ്ഞ സമയത്ത് തന്നെ ഓപ്പറേഷൻ ചെയ്യാം..” ഡോക്റ്റർ തന്റെ കൈ അവളുടെ കൈകളിലൂടെ തലോടി തോളിൽ വെച്ചു. ആ കൈ പതിയെ അവളുടെ നഗ്നയായ കഴുത്തിലേക്കും പതിയെ കവിളുകളിലേക്കും നീങ്ങി. ഡോക്റ്ററുടെ ആ മാറ്റം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവൾ നിശ്ചലയായി പോയി.

“കുട്ടി സഹകരിച്ചാൽ എല്ലാം നടക്കും ” ഡോക്റ്റർ അവളുടെ കണ്ണിൽ നോക്കി കൊണ്ട് അയാളുടെ തള്ളവിരലുകൊണ്ട് അവളുടെ ചുണ്ടുകളിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു. ആ ചുണ്ടുകൾ പിളരുകയും അടയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *