ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]

Posted by

തന്നെപോലെ ഒരു സ്ത്രീക്ക് അസൂയയും കൊതിയും തോന്നുന്നുണ്ടെങ്കിൽ ഒരു പുരുഷൻ അമ്മയെ എത്രത്തോളം മോഹിക്കുന്നുണ്ടാവുമെന്ന് അവൾ ഒരു ചിരിയോടെ ഓർത്തു. അങ്ങനെയുള്ള ഈ ശാരീരത്തിൽ നാളെ കത്തിവെക്കുമെന്നോർത്തപ്പോൾ ഉള്ളിലെ ചിരി മാഞ്ഞു, ഒരു നൊമ്പരം മുളച്ചു തുടങ്ങി.

“ലക്ഷ്മികുട്ടിയമ്മയുടെ കൂടെയുള്ള ബൈസ്റ്റാൻഡർ ആരാണ്..” നേഴസ് വിളിച്ച് ചോദിച്ചപ്പോൾ ശില്പ ചാടിയെണീറ്റു അടുത്ത്ക്ക് ചെന്നു.

“വരൂ..” അവളെ കണ്ട നേഴ്സ് മുന്നിൽ നടന്നു കൊണ്ട് പറഞ്ഞു. അവൾ നേഴ്‌സിന് പിന്നാലെ പോയി. അവളെയും കൊണ്ട് നേഴ്സ് പോയത് ഡോക്റ്റർ വിനോദിന്റെ റൂമിലേക്കായിരുന്നു.

“വാ കുട്ടി… ഇരിക്കൂ..” അവളെ കണ്ട വിനോദ് ഡോക്റ്റർ നിറഞ്ഞ ചിരിയോടെ പറഞ്ഞു. അവൾ ഒരു ജാള്യതയോടെ കസേരയിലേക്കിരുന്നു.

“കുട്ടി പേടിക്കണ്ട… ഞാൻ നാളത്തെ കാര്യങ്ങൾ ഒന്ന് ധരിപ്പിക്കാൻ വിളിച്ചെന്നെ ഒള്ളു… അവിടെ അമ്മയുടെ മുന്നിൽ വെച്ച് വേണ്ടന്ന് കരുതി..” അവളുടെ മുഖത്തെ പരിഭ്രമം കണ്ട ഡോക്റ്റർ പറഞ്ഞു. കൂടെ വന്ന നേഴ്സ് ആ മുറിയിൽ തന്നെയുണ്ടായിരുന്ന മറ്റൊരു ഡോർ തുറന്ന് അകത്തേക്ക് പോയി. ശില്പ ചുറ്റുമൊന്ന് കണ്ണോടിച്ചു. അത് ഒരു പരിശോധന മുറിയായിരുന്നില്ല. ഒരു ഓഫിസ് സൗകര്യങ്ങളോട് കൂടിയ അത്യവശ്യം വലിപ്പമുള്ള മുറിയായിരുന്നു.

“അമ്മയുടെ ഓപ്പറേഷൻ വേണ്ടി കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല ഡോക്റ്ററാണ് നാളെ വരുന്നത്.. വൺ മിസ്റ്റർ ഡോക്റ്റർ ജോഷി..” വിനോദ് ഡോക്റ്റർ ഒരു മുഖാവര എന്നോണം പറഞ്ഞു. ശില്പ ഒരു കുട്ടിയെ പോലെ തലയാട്ടി.

“കുറച്ച് കോമ്പ്ലികേഷനുള്ള ഓപ്പറേഷനാവുമ്പോ നല്ല ഡോക്റ്റർ തന്നെ വേണമല്ലോ..” അയാൾ ചിരിച്ച് കൊണ്ടാണ് അത് പറഞ്ഞത്.

“കേരളത്തിലിപ്പോ രണ്ടോ മൂന്നോ ഹോസ്പിറ്റലുകളിൽ മാത്രേ ഈ ഓപറേഷനുള്ള സൗകര്യങ്ങളും ഒള്ളു.. അങ്ങനെ ഉള്ളതിൽ ഒന്ന് നമ്മുടെ ഹോസ്പിറ്റലാണ്..” ഡോക്റ്റർ അല്പം അഭിമാനത്തോടെയാണ് അത് പറഞ്ഞത്. ശില്പ തലയാട്ടി.

“..കുട്ടീ..” അയാൾ മേശയിലേക്ക് ആഞ്ഞിരുന്നു കൊണ്ട് തുടർന്നു..” നല്ല ഹോസ്പിറ്റലും നല്ല ഡോക്റ്റേഴ്സും കോമ്പ്ലികേഷനുള്ള ഓപ്പറേഷനും ആവുമ്പൊ ചിലവ് നല്ലത് വരും..” അതും പറഞ്ഞ് അയാൾ ശിൽപയുടെ കണ്ണിലേക്ക് നോക്കി. അവൾ മിഴിച്ചിരിക്കുകയായിരുന്നു.

“ഞാൻ കുട്ടിയെ ബുദ്ധിമുട്ടിക്കയാണെന്ന് തോന്നരുത് ഇവിടെ ഹോസ്പിറ്റലിന് ഓരോ രീതികളുണ്ടാവുമല്ലോ… അത് കൊണ്ട് ചോദിക്കാണ്… ഓപ്പറേഷൻ മുന്നേ എന്തെങ്കിലും കുറച്ച് പണം കുട്ടിക്ക് അടയ്ക്കാൻ പറ്റുമോ..” അയാൾ വീണ്ടും കസേരയിലേക്ക് മലർന്നു. ഇതൊക്കെ കേട്ട് ശില്പ സ്തമ്പിച്ച് പോയിരുന്നു.

“എ..എത്ര വേണം ഡോക്റ്റർ..” അവൾ വിക്കലോടെ ചോദിച്ചു. എത്രയാണെങ്കിലും താൻ എവിടുന്നാണ് എടുത്ത് കൊടുക്കുക എന്ന് അവൾ ഓർക്കാതിരുന്നില്ല. കോളേജിൽ നിന്നും പിരിച്ച് കിട്ടിയ കുറച്ച് പണം അച്ഛന്റെ കയ്യിൽ കാണും. അത് ഓർത്തുകൊണ്ടാണ് അവൾ ചോദിച്ചത്.

“ഒരു ഒരു ലക്ഷമെങ്കിലും..” അത് കേട്ട് ശില്പയ്ക്ക് തല ചുറ്റി. ഒരുലക്ഷം അഡ്വാൻസ് ആണെങ്കിൽ ഓപ്പറേഷൻ കഴിഞ്ഞാൽ എത്ര കൊടുക്കേണ്ടിവരും.

“അയ്യോ…” അവളുടെ തൊണ്ടയിൽ നിന്നും ഒരു നിലവിളി പാഞ്ഞു.

“പേടിക്കണ്ട.. നാളെ ഉച്ചക്ക് മുമ്പ് അടച്ചാൽ മതി..” ഡോക്ടർ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“സാറേ അത്രയും തുകയൊന്നും ഞങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല..” വേദനയോടെ അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *