ഫുൾ സ്ലീവ് ബനിയനും ജീൻസും ഇട്ട് ലഗേജ് തള്ളി അനഘ വരുന്നത് ചിരിയോടെ രാഹുൽ കണ്ടു നിന്നു.
അവരെ കണ്ട അനഘ തിരക്കിലും എങ്ങനെയോ ധൃതി പിടിച്ചു നടന്നു വന്നു.
ഒരു വർഷത്തെ തമ്മിൽ കാണാതെ കെട്ടിപ്പിടിക്കാത്തതിന്റെ ചുംബിക്കാത്തതിന്റെ വിഷമം മുഴുവൻ അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
സെക്യൂരിറ്റി ഗേറ്റ് കടന്നതും അനഘ ഓടുകയായിരുന്നു.
വരുന്ന വഴി ലഗേജ് കൈ വിട്ട് ഓടി വന്ന അനഘ കാന്തം പോലെ രാഹുലിലേക്ക് ഒട്ടിച്ചേർന്നു.
എയർപോർട്ടിലെ കൂടി നിന്നവർക്ക് എല്ലാം ഒരു കാഴ്ച്ച സമ്മാനിച്ചുകൊണ്ടു അനഘ രാഹുലിനെ കെട്ടിപ്പിടിച്ചു നിന്ന് കരഞ്ഞു.
കരച്ചിലിനിടയിൽ പതം പറഞ്ഞു നുള്ളുകയും തല്ലുകയും ചെയ്ത അനഖയെ ചുറ്റിപ്പിടിച്ചു രാഹുലും ചിരിച്ചു.
“ഡി പെണ്ണെ…മതി….എല്ലാരും നോക്കുന്നുണ്ട്…..വീട്ടിൽ ചെന്നിട്ട് നിനക്ക് തന്നേക്കാം ചെക്കനെ…”
രാഹുലിനെയും കെട്ടിപ്പിടിച്ചു എയർപോർട്ടിന്റെ സെന്റർ ഓഫ് അട്രാക്ഷൻ ആയി നിൽക്കുന്ന അനഖയെ തോണ്ടിക്കൊണ്ടു അവൾ വഴിക്കു ഉപേക്ഷിച്ച ലഗ്ഗേജും എടുത്തുകൊണ്ട് വന്ന സന്ധ്യ അവളെ നുള്ളി.
അപ്പോഴേക്കും അടർന്നുമാറിയ അനഘ കണ്ണിൽ വെള്ളം നിറച്ചു രാഹുലിനെ നോക്കി.
അവന്റെ മുഖത്ത് ചിരി കണ്ട അനഖയ്ക്ക് കുറുമ്പ് കയറി.
കഴുത്തിൽ ചുറ്റിപ്പിടിച്ചു അവന്റെ കവിളിൽ അമർത്തി കടിച്ചു അവൾ കലി തീർത്തു.
“ശ്ശൊ…ഈ പെണ്ണിനെ ക്കൊണ്ട്….”
അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് സന്ധ്യ അവളുടെ ആക്രമണങ്ങളിൽ നിന്ന് രാഹുലിനെ വലിച്ചു മാറ്റാൻ ശ്രെമിച്ചു.
എന്നാൽ സന്ധ്യയുടെ കൈ കുടഞ്ഞെറിഞ്ഞു അവന്റെ കഴുത്തിൽ തൂങ്ങി.
“ഇനി ഓൺസൈറ്റ് അല്ല….എന്തിന്റെ പേരിലാണേലും…എന്നോട് ഒറ്റയ്ക്ക് ഒരിടത്തും പോവാൻ പറയരുത്….
ഒരു വര്ഷം ഞാൻ അനുഭവിച്ചത് എന്താണ് എന്നറിയോ…..ഇനി അകന്നു നിന്നുള്ള സ്നേഹം അറിയലൊന്നും വേണ്ട….എനിക്ക് നീ ഇല്ലാതെ പറ്റത്തില്ല….”
കണ്ണ് നിറച്ചു അനഘ പറഞ്ഞ ശേഷം അവന്റെ നെഞ്ചിൽ ചാഞ്ഞു നിന്നു.
യാത്രയാക്കാൻ വന്നവരും തിരിച്ചു പോകുന്നവരും എല്ലാം തങ്ങളെ നോക്കുന്നത് കണ്ട രാഹുൽ അവളെയും ചുറ്റിപ്പിടിച്ചു കൊണ്ട് കാറിനടുത്തേക്ക് നടന്നു.
ലഗ്ഗേജ് എടുത്തു ഡിക്കിയിൽ വെച്ച ശേഷം സന്ധ്യ പിൻസീറ്റിൽ ഇരുന്നു.
തന്റെ കാറിൽ രാഹുലിന്റെ കയ്യും ചുറ്റി തോളിൽ ചാരി ഇരിക്കുന്ന അനഖയെ നോക്കി ചിരിച്ചുകൊണ്ട് രാഹുൽ ഓർത്തത് ഒരു വര്ഷം മുൻപ് ഓൺസൈറ്റ് കിട്ടിയപ്പോൾ അനഖയെ പറഞ്ഞയക്കാൻ പെട്ട പാടിനെക്കുറിച്ചായിരുന്നു. അന്ന് അവനു പ്രതീക്ഷ നൽകിയത് മാധവിക്കുട്ടി ആയിരുന്നു.
“സ്വന്തമാക്കണം എന്നാഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക…
തിരിച്ചെത്തിയാൽ അത് നിങ്ങളുടേതാണ്, അല്ലെങ്കിൽ അത് മറ്റാരുടേതോ ആണ്…”
ഇന്ന് ഇവിടെ അവന്റെ അനു കയ്യും മുറുക്കെപിടിച്ചു തോളിൽ ചാരി ഇരുന്നു ഒരു വർഷത്തെ പരിഭവങ്ങൾ പറഞ്ഞു തീർക്കുമ്പോൾ ഒരു ജമത്തിലേക്കുള്ള സ്വപ്‌നങ്ങൾ ഇന്നിവിടെ പൂർത്തിയായ നിർവൃതിയിൽ ആയിരുന്നു രാഹുൽ.
പതിഞ്ഞ താളത്തിൽ അവന്റെ ഹൃദയം പാടുമ്പോൾ വീട്ടിൽ അവരെ കാത്തു നിറവയറുമായി പാർവതി