“ഏട്ടൻ…..അല്ല രാഹുൽ ഇവിടെ ഇല്ലേ….”
“ഏഹ്….!!!”
ഒന്ന് ഞെട്ടിയ അനഘ വീണ്ടും ചോദ്യത്തിനായി നോക്കി.
“രാഹുൽ ഇല്ലേ….”
വന്ന ആൾ ചോദ്യം ആവർത്തിച്ചു.
“ഇല്ല….വൈകും എന്ന് പറഞ്ഞിരുന്നു….”
“ങും….നിങ്ങൾക്ക് എല്ലാര്ക്കും എന്നോട് വെറുപ്പും ദേഷ്യവും എല്ലാം ഉണ്ടാവും എന്നെനിക്കറിയാം….
….ഇപ്പൊ ഇതൊക്കെ പറയുന്നതുകൊണ്ട് ഒരു കാര്യവും ഇല്ലെന്ന് അറിയാം എങ്കിലും എന്റെ ഒരു സമാധാനത്തിനു വേണ്ടിയാ ഞാൻ വന്നേ,…നിങ്ങള് രണ്ടു പേരോടും മാപ്പ് പറയാൻ….
ഏട്ടനെയും കണ്ടു മാപ്പ് പറയണം എന്നുണ്ട് പക്ഷെ വേണ്ട…ആഹ് മുന്നിൽ നില്ക്കാൻ പോലും എനിക്ക് വയ്യ….”
കണ്ണിൽ നിറഞ്ഞൊഴുകുന്ന കണ്ണീരോടെ ശ്വേത അനഖയോട് പറഞ്ഞു.
പൊറുക്കാനാവില്ല എന്നറിയാം….ക്ഷെമിക്കണം എന്ന് പറയാൻ പോലും എനിക്ക് അവകാശമില്ല,….
നിഖിലുമായിട്ട് എനിക്ക് തോന്നിയ ആരാധന ഒരുതരം ക്രഷ്…അതിനെ ഒഴിവാക്കാൻ ഞാൻ കുറെ ശ്രെമിച്ചതാ…
ഏട്ടനുമായുള്ള വിവാഹം പോലും അവനെ ഉള്ളിൽ നിന്ന് കളയാൻ ആയിരുന്നു…പക്ഷെ ഏതോ നശിച്ച നിമിഷം….ആഹ് ഒരു നിമിഷം തുടങ്ങിയതാ എന്റെ ജീവിതത്തിലെ കറുത്ത ദിവസങ്ങൾ….ഏട്ടന്റെയും തന്റെയും കണ്ണീര് കണ്ടതിൽ പിന്നെ ഞാൻ ഒന്ന് സമാധാനമായിട്ട് ഉറങ്ങിയിട്ടില്ല….
ശാപം കിട്ടിയ പോലെ അലഞ്ഞു നടക്കുവാരുന്നു,….
എല്ലാവരോടും മുന്നിൽ വന്നു കാലിൽ വീണു മാപ്പ് പറയണം എന്നുണ്ട് പക്ഷെ അതിനുള്ള ധൈര്യം എനിക്കില്ല….”
പുറം കൈകൊണ്ടു കണ്ണീര് തുടച്ചുകൊണ്ട് ശ്വേത അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു, ഇത്ര നാൾ അവളനുഭവിച്ച എല്ലാ വേദനയും ഉണ്ടായിരുന്നു.
“ഭാഗ്യമുള്ള ആളാട്ടൊ…..കയ്യിലുണ്ടായിരുന്ന ഭാഗ്യം തട്ടിത്തെറിപ്പിച്ച ഒരാളാ പറേണേ….ഏട്ടൻ പാവാ….സ്നേഹിക്കാൻ മാത്രേ അറിയൂ….
നിങ്ങൾക്ക്,….നിങ്ങൾക്ക് നല്ലതേ വരൂ…..”
മുഖം പൊത്തി പൊട്ടിക്കരയുന്ന ശ്വേതയെ കണ്ട അനഘ ഒരു നിമിഷം സ്തബ്ധയായി നോക്കി ഇരുന്നു,…..
പിന്നെ മടിച്ചാണ് അവളുടെ കയ്യിൽ ഒന്ന് പിടിച്ചത്.
താങ്ങിന് കാത്തിരുന്നത് പോലെ ശ്വേത അവളുടെ മേലേക്ക് ചാരി ഇരുന്നു കരഞ്ഞു.
അവളുടെ പുറത്തു തട്ടി അനഖയും ഇരുന്നു.
അനഖയുടെ ചൂടിൽ ഒന്ന് കരഞ്ഞു തണുത്ത ശ്വേത പതിയെ തല ഉയർത്തി.
“താങ്ക്യൂ…..താങ്ക്യൂ സോ മച്ച്….”
ശ്വേത പറഞ്ഞു.
“ഞാൻ പോകുവാ…എനിക്ക് കാനഡയിലേക്ക് ഒരു സ്റ്റുഡന്റ് പ്ലസ് ജോബ് വിസ കിട്ടിയിട്ടുണ്ട്….കുറച്ചു കഷ്ടപ്പെട്ടു എന്നാലും അതാണ് നല്ലത് എന്ന് തോന്നി.