ചിരിച്ചും കളിച്ചും പരസ്പരം കൊഞ്ചിച്ചും പ്രണയിച്ചു നടക്കുന്ന അവരെ കണ്ടു ഉള്ളിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ദീപനും പാർവതിയും സന്ധ്യയും ആയിരുന്നു.
കല്യാണം എന്ന് പറയുമ്പോഴൊക്കെ ഈ ഒരു സമയം എന്ജോയ് ചെയ്തിട്ട് മതി എന്ന രണ്ടുപേരുടെയും കൊഞ്ചിയുള്ള അപേക്ഷയിൽ പാർവതിയും സന്ധ്യയും ചിരിയോടെ വഴങ്ങുമായിരുന്നു.
എട്ടാം മാസം അവസാനത്തോടെ സന്ധ്യ പ്രസവിച്ചു.
ഹോസ്പിറ്റലിൽ അഡ്മിറ്റായ അന്ന് തന്നെ അനഘ എത്തിയിരുന്നു, പ്രസവിച്ചു റൂമിലേക്ക് മാറ്റിയ ദിവസം ഏട്ടത്തിയെ കൂട്ടി രാഹുലും എത്തി. സന്ധ്യയെ പോലെ തന്നെ സുന്ദരി അയ
കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ വല്ലാത്ത നിർവൃതിയിലാവുന്ന പാർവതിയെ എല്ലാവരും ചെറു വേദനയോടെ ആണ് നോക്കി നിന്നത്.
തിരികെ അനഖയെയും കൂട്ടി ആണ് അവർ തറവാട്ടിൽ എത്തിയത്, അന്ന് തറവാട്ടിൽ കൂടിയ അനഖയും രാഹുലും പിറ്റേന്ന് ഫ്ലാറ്റിലേക്ക് എത്തി.
തിരക്ക് പിടിച്ചാണ് അന്ന് രണ്ടു പേരും ഓഫീസിൽ പോയത്.
“ഇന്ന് നേരത്തെ കഴിയുവോ…”
“അറിയില്ലെടി വൈകുവാണേൽ ഞാൻ വിളിച്ചു പറയാം…നീ വൈകിട്ട് വെയിറ്റ് ചെയ്യേണ്ട…”
“ആം….”
ഓഫീസിനു മുന്നിൽ രാഹുലിനെ ഡ്രോപ്പ് ചെയ്ത് അനഘ പോയി.
അന്ന് വൈകിട്ട് അവരുടെ ഫ്ലാറ്റിൽ ആയിരുന്നു അനഘ…
“ശ്ശൊ ഇവന് ഒന്ന് ഫോണെടുത്താൽ എന്താ…ഹും…”
കുശുമ്പ് കുത്തി അനഘ ഇരുന്നു പിറുപിറുത്തു.
“ഡിങ് ഡോങ്….”
കാളിങ് ബെൽ കേട്ട അനഖയുടെ മുഖം വിടർന്നു.
“ഹോ ചെക്കൻ ഇവിടെ എത്തിയിട്ടാ,…. ഒന്ന് ഫോണെടുത്താൽ എന്താണാവോ…”
കൃതൃമമായി മുഖത്ത് കേറ്റിപ്പിടിച്ച ദേഷ്യവുമായി അനഘ വാതിൽ തുറന്നു,…
എന്നാൽ മുന്നിൽ നിൽക്കുന്ന ആളെ കണ്ട അനഖയുടെ മുഖം ഒന്ന് ചുരുങ്ങി പെട്ടെന്ന് മുന്നിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളെ കണ്ട അമ്പരപ്പ് അവളുടെ മുഖത്ത് നിന്ന് വായിച്ചെടുത്ത ആഹ് അതിഥി ഒന്ന് ചിരിച്ചു.
“അനഘ അല്ലെ….”
“ഉം….”
ബോധത്തിലേക്ക് എത്തിയ അനഖയ്ക്ക് ഒന്ന് മൂളാനെ കഴിഞ്ഞുള്ളു.
“ഞാൻ….എന്നെ,…ഓര്മ ഉണ്ടോ….”
“അറിയാം….”
ഒറ്റവാക്കിൽ അനഘ മറുപടി ഒതുക്കി., ഉള്ളിലേക്ക് എത്തി നോക്കുന്നതിൽ നിന്ന് അകത്തേക്ക് കയറി സംസാരിക്കാനാണ് വന്ന ആളുടെ ഉദ്ദേശം എന്ന് മനസ്സിലാക്കിയ അനഘ ഒന്ന് ഒതുങ്ങി അകത്തേക്ക് ക്ഷണിച്ചു.
സോഫയിൽ വന്ന ആളോടൊപ്പം ഇരിക്കുമ്പോഴും അനഖയുടെ മനസ്സ് വല്ലാത്ത പിരിമുറുക്കത്തിൽ ആയിരുന്നു.