കണ്ടിട്ടില്ലല്ലോ…”
അവളുടെ ചുവന്ന ബ്ലൗസിന്റെ കൈകളിലൂടെ ആഹ് വണ്ണിച്ച കൈത്തണ്ടകളെ തഴുകി അവൻ ചോദിച്ചു.
“ഓഹ് ഇപ്പോഴേലും ചോദിച്ചല്ലോ…..ഇന്ന് എനിക്കൊരു സ്പെഷ്യൽ ഡേ ആക്കാൻ കൊതിച്ചു രാവിലെ ചുറ്റിക്കൊണ്ടു പോയതാ…”
അടർന്നു നീങ്ങിയ അവളുടെ കണ്ണിലെ കുറുമ്പ് നോക്കി അവൻ ചിരിച്ചു.
“എന്ത് സ്പെഷ്യൽ ഡേ…”
“വൈകിട്ട് നിന്നേം പിക്ക് ചെയ്ത്, ഏതേലും നല്ലൊരു കഫെയിലോ സ്പോട്ടിലോ പോയി…ഈ പ്രാന്തനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്….വിട്ടു പോവാതെ എന്റെ കൂടെ അവസാനം വരെ നിക്കുവോ എന്ന് സഹികെട്ട് നാണം കെട്ട് ചോദിക്കാൻ നിന്നതാ,….അതിനായിട്ട് സാരി ഒക്കെ ഉടുത്തു അടിപൊളി ആയി നിന്ന എന്നെ കരയിപ്പിച്ചിട്ട് ഇപ്പൊ ഇരിക്കണ കണ്ടില്ലേ…ദുഷ്ടൻ.”
മുരണ്ടുകൊണ്ട് എടുത്തുപ്പിടിച്ച മുഖവുമായി അവന്റെ മടിയിൽ ഇരുന്നവൾ കൊഞ്ചി.
“സോറി…മോളൂസേ….ഇന്നത്തെ നിന്റെ നല്ലൊരു പ്ലാൻ മൊത്തം ഞാൻ കുളം തോണ്ടി അല്ലെ…”
“നീ അല്ല ആഹ് പിശാശ്….അവളേം അവനേം എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ….ഒഴിഞ്ഞു പോയിട്ടും പിറകെ കൂടിയെക്കുവാ….”
കെറുവ് നിറഞ്ഞ അവളുടെ മുഖം കണ്ട അവനു ചിരി പൊട്ടി.
“എന്താടാ പട്ടി ചിരിക്കണേ….തേച്ചിട്ടു പോയവളെ കണ്ടിട്ട് വീട്ടിൽ വന്നിരുന്നു കള്ളും മോന്തി ഇരുന്നു മോങ്ങുവാ…..
ഇനി കാണുമ്പോ ഒരെണ്ണം അങ്ങ് പൊട്ടിച്ചേക്കണം…എനിക്ക് പിന്നെ അന്ന് തന്നെ ഒരെണ്ണം പൊട്ടിക്കാൻ അവസരം കിട്ടി….”
അവന്റെ നെഞ്ചിലും കവിളിലും എല്ലാം കയ്യോടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“എന്തിന്….എനിക്ക് അവളോട് ദേഷ്യമില്ല,….സങ്കടം ഉണ്ടായിരുന്നു….പക്ഷെ ദേഷ്യമില്ല….ദേഷ്യവും സങ്കടവും ഒന്നല്ലല്ലോ….”
രാഹുൽ പറഞ്ഞത് കേട്ട അനഘ അവനെ തന്നെ നോക്കി ഇരുന്നു….
ആദ്യമൊക്കെ ഞാനും കുറെ ചിന്തിച്ചിരുന്നു എനിക്കെന്താ അവളോട് വെറുപ്പ് തോന്നത്താതെന്നു, കുറെ ആലോചിച്ചപ്പോൾ ഉത്തരം കിട്ടി അവളെ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നു, എന്നെക്കാൾ കൂടുതൽ സ്നേഹിച്ചിരുന്നു, അവളെന്നെ ചതിച്ചിട്ടും അവളെ സ്നേഹിക്കുന്ന എന്നോടായി പിന്നെ എനിക്ക്