“എന്നിട്ട് നിനക്ക് എന്താ തോന്നുന്നേ….”
ഒട്ടൊരു മൗനതിന് ശേഷം രാഹുൽ അവളോട് ചോദിച്ചു.
“സത്യം പറഞ്ഞാൽ അറിയില്ല….നിനക്കോ….”
“ങു ഹും….”
ചുമൽ കൂച്ചി പറയുമ്പോഴും രണ്ടുപേരുടെയും ഉള്ളിൽ ആഹ് ചോദ്യത്തിന്റെ കനൽ ഒരു ചെറു നാമ്പിന്റെ തീ ഇട്ടിരുന്നു.
എല്ലാ മാസവും സന്ധ്യയെ കാണാൻ അനഘ പോയിരുന്നു യാത്രകളിൽ എല്ലാം കൂട്ട് രാഹുലും ഇടയ്‌ക്കെല്ലാം പാർവതിയും അവരോടൊപ്പം ചേർന്നു.
ഏഴാം മാസം ഒത്തിരി പലഹാരങ്ങളുമായി പാർവതി അവരുടെ കൂടെ സന്ധ്യയെ കാണാൻ പോയി,
സന്ധ്യയെ തൊട്ടും തലോടിയും കൂടെ ഇരുന്നു തങ്ങളുടെയും ബാക്കി വിശേഷങ്ങളും എല്ലാം പറയുമ്പോൾ ഇടയ്ക്കിടെ പാർവതിയുടെ കണ്ണുകൾ സന്ധ്യയുടെ വയറിനെ കൊതിയോടെ നോക്കുന്നത് അനഖയും കണ്ടിരുന്നു.
അന്ന് രാഹുലിനെ പോലെ പാർവതിയെ ഓർത്തു അനഖയുടെ ഉള്ളും പൊള്ളി.
തിരികെ വരുമ്പോൾ തീർത്തും മൗനിയായി മാറിയ പാർവതിയെ പിന്നിലെ സീറ്റിൽ അനഘ മാറിൽ ചേർത്ത് ആശ്വസിപ്പിച്ചു.
********************************
“അനു…..നീ ഇറങ്ങിയോ….”
“ആഹ് ഏട്ടത്തി….ഓഫീസിലേക്ക് പൊയ്ക്കോണ്ടിരിക്കുവാ….അവനെ പിക്ക് ചെയ്യാൻ…..”
“നീ അങ്ങോട്ട് പോവണ്ട..അവൻ ഇന്ന് ഉച്ചക്ക് സൈറ്റിൽ പോവാൻ ഇറങ്ങീട്ടു കുറച്ചു കഴിഞ്ഞു ഫ്ലാറ്റിലേക്ക് വന്നു… എന്തോ തലയിൽ കയറി കൂടിയിട്ടുണ്ട് ചെക്കന്റെ മുഖമൊക്കെ വല്ലാതെ ആയിരുന്നു….”
“എന്താ പറ്റിയെ ഏട്ടത്തി….!!!”
“ആവോ….ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല….വന്നതും റൂമിൽ കയറി ഇരിപ്പാ….നീ വന്നിട്ട് ഒന്ന് ചോദിക്ക്….പിന്നെ ഞാനും ഏട്ടനും തറവാട് വരെ ഒന്ന് പോകുവാ….
ചിലപ്പോ നാളെയെ തിരിച്ചു എത്തുള്ളൂ…..”
“അവിടെ എന്താ ഇപ്പൊ….പെട്ടെന്ന് ഒരു പോക്ക്….”
“കുറെ നാളായിട്ടു പോയിട്ടില്ലാല്ലോ…..പിന്നെ ഞങ്ങൾക്ക് ചെയ്ത് തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്….ഞാൻ പറയാം….നീ ഇപ്പൊ ഫ്ലാറ്റിലേക്ക് ചെല്ലട്ടോ….
രാത്രിയിലേക്കുള്ളത് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്…രാവിലെ രണ്ടും കൂടെ എഴുന്നേറ്റു ബ്രേക്ഫാസ്റ് ഉണ്ടാക്കിക്കൊളണം….തല്ലൊന്നും പിടിക്കരുത്…”
“പിന്നെ ഞങ്ങൾ കുഞ്ഞിപ്പിള്ളേരല്ലേ….ഇയാള് പോയിട്ട് വാടോ പാറുവേട്ടത്തി….”
“പോടീ…..ഹി ഹി ഹി…
വെക്കുവാണെ…”
പാർവതി ഫോൺ വെച്ച ഉടനെ അനഘ രാഹുലിനെ വിളിച്ചു.
“ഇവനിതെന്താ ഒന്ന് ഫോൺ എടുത്താൽ….വെറുതെ ടെൻഷൻ അടിപ്പിക്കാൻ…”
ഉള്ളിലുള്ള ഈർഷ്യ അനഘ പിറുപിറുത്തുകൊണ്ട് തീർത്തു.
കാർ പാർക്ക് ചെയ്ത് അനഘ നേരെ ഫ്ലാറ്റിലേക് കയറി,
ഏട്ടനും ഏട്ടത്തിയും പോയി കഴിഞ്ഞിരുന്നു എന്നവൾക്ക് മനസ്സിലായി.