“ഡാ…അവരെന്താടാ രാവിലത്തെ കുറിച്ചൊന്നും ചോദിക്കാതിരുന്നെ….ഇനി കണ്ടിട്ടുണ്ടാവില്ലേ…”
ഓഫീസിൽ ഇരുന്നതും എത്തിയത് അനഖയുടെ കാൾ ആയിരുന്നു.
“ഏയ്….അറിയാതെ ഇരിക്കാനൊന്നും വഴി ഇല്ല, ഇനി വേറെ എന്തേലും ആവുമോ….അല്ലേൽ നമുക്ക് തന്നെ അങ്ങോട്ട് പറഞ്ഞാലോ…ചുമ്മാ കിടന്നു ഉറങ്ങിപോയതാണെന്നു….”
“പോടാ…അതങ്ങോട്ടു കയറി ഒന്നുമില്ലെന്ന് അറിയിക്കാൻ പറഞ്ഞ പോലെ ആവില്ലേ…
വൈകിട്ട് നോക്കാം എന്തായാലും…”
അനഘ ഫോൺ വെച്ചിരുന്നു തന്റെ ജോലി തുടങ്ങി,…
രാഹുൽ പക്ഷെ അപ്പോഴും രാവിലത്തെ ആഹ് നനുത്ത സ്പര്ശനത്തിൽ മുങ്ങി ഇരിക്കുകയായിരുന്നു, അവളുടെ ചൂടും നനവും ഇപ്പോഴും അവനെ തൊടുന്ന പോലെ അവനു തോന്നി.
“ആഹ് സന്ധ്യേച്ചി….എന്താ ഇപ്പൊ ഒരു വിളി….”
ഉച്ചക്ക് ബ്രേക്കിൽ സന്ധ്യയുടെ കാൾ അനഖയെ തേടി എത്തിയിരുന്നു.
“ആഹ് ഓരോന്ന് കേൾക്കുമ്പോൾ വിളിച്ചല്ലേ പറ്റൂ, എന്ത് കുരുത്തക്കേടാടി രണ്ടും കൂടെ അവിടെ ഒപ്പിക്കുന്നെ…രാവിലെ പാറു വിളിച്ചിരുന്നു, അധികം കുരുത്തക്കേട് കാട്ടി കൂട്ടുന്നതിന് മുന്നേ രണ്ടിനേം അങ്ങ് പൂട്ടിയാലോ എന്നാ ചോദിച്ചെ…”
“അശ്ശേ….അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല….ഞാൻ ഇടയ്ക്ക് രാത്രി ചുമ്മാ അവന്റെ അടുത്ത് പോയി സംസാരിക്കും…ഇന്നലെ അറിയാതെ അവിടെ കിടന്നു ഉറങ്ങിപ്പോയി അത്രേ ഉള്ളൂ ന്നെ…”
അനഘ നെറ്റിയിലടിച്ചു കൊണ്ട് പറഞ്ഞു.
“ആഹ് ഇതൊക്കെ തന്നെയാ അവളും പറഞ്ഞെ…ആദ്യം രണ്ടിനും തമ്മിൽ നോക്കാൻ വയ്യാരുന്നു, പിന്നെ ഏട്ടൻ വിളി തുടങ്ങി ഇപ്പോ അവനും ഡാ യും ഡിയും ഒക്കെ ആയെന്നു…
……രണ്ടിനെയും ഒരു മുറിയിലാക്കിയാൽ പിന്നെ നിനക്ക് രാത്രി അവിടെ പോയി സംസാരിക്കണ്ടല്ലോ…”
“യ്യോ…ഇതൊക്കെ ആരാ ഇങ്ങനെ ഒക്കെ ആക്കിയെ….അവൻ എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ട് നെ പോലെയാ…”
“എനിക്കറിയാടി പെണ്ണെ….പക്ഷെ നിനക്കും അവനും ഒന്ന് ആലോചിച്ചു കൂടെ…നിങ്ങൾക്ക് രണ്ടു പേർക്കും അറിയാം ആഹ് വേദനയുടെ കയ്പ്….ചിലപ്പോ അത് മാറാൻ ഏറ്റവും നല്ല മരുന്ന് നിങ്ങൾ തന്നെ ആവും,…ഒറ്റയ്ക്ക് ഒരുപാട് ദൂരം പോകാൻ ബോർ ആണ് മോളെ….നീയും അവനും നല്ലോണം ആലോചിക്ക്…”
സന്ധ്യ ഫോൺ വെച്ചതും അനഖയുടെ ചിന്തകൾ പല നിലയിൽ ആയി മാറിയിരുന്നു.
“എനിക്ക് ഇനി കഴിയുമോ ഒരാളെ വിശ്വസിക്കാൻ….ഒരാളെ വീണ്ടും ഉള്ളിലേക്ക് എടുക്കാൻ….അവനു കഴിയുമോ….”
സ്വയം ചിന്തിച്ചു കൂട്ടിയ കൂമ്പാരങ്ങൾക്ക് മുന്നിൽ അവൾ എവിടെയും കര തൊടാതെ നടന്നു.
********************************
“ഡി….അവര് കിടന്നിട്ടില്ലാട്ടോ….”
രാത്രി തന്റെ റൂമിലേക്ക് കയറി വന്ന അനഖയെ നോക്കി രാഹുൽ പറഞ്ഞു.
“ഓഹ് അതിനു ഞാൻ ഇന്ന് നിന്റെ കുപ്പി ഒന്നും എടുത്തിട്ടില്ല,….ഇന്ന് നിനക്ക് ഡ്രൈ ഡേ….”
“അതല്ലടി നീ ഈ നേരത് ഇവിടെ….”
“അതിനു ഒരിക്കെ കണ്ടതല്ലേ…പിന്നെ ഫിയൻസിയുടെ റൂമിൽ എനിക്ക് കയറാം….”
അനഘ വാതിൽ ചാരി കട്ടിലിന്റെ ക്രാസ്സിയിൽ ചാരി ഇരുന്നിരുന്ന രാഹുലിന്റെ നെഞ്ചിൽ തന്റെ വിടർന്ന മുടി പരത്തിയിട്ട് കിടന്നു.
“ഫിയൻസീയോ….???”
“നമ്മൾ അറിയാതെ അങ്ങനെ കുറച്ചു നീക്കങ്ങൾ ഒക്കെ നടക്കുന്നുണ്ട് മോനെ….നൂലു വലിക്കുന്നത് പുന്നാര ഏട്ടത്തിയും സന്ധ്യേച്ചിയും….”
അനഘ ഒരു ദീർഘ നിശ്വാസം വിട്ടു കിടന്നു.