മറുപുറം 3 [Achillies] [Climax]

Posted by

കമിഴ്ന്നു കിടന്ന രാഹുലിനെ അനഘ ഉരുട്ടി വിളിക്കാൻ തുടങ്ങി.

“എന്താടി….”

“നീ ഒന്ന് എന്നെ റൂമിലാക്കി തരുവോ…”
നഖം കടിച്ചു ക്കൊണ്ടവൾ ചോദിച്ചു.

“എന്താന്നു….???”

“എടാ പ്ലീസ് എനിക്ക് പുറത്തേക്കിറങ്ങാൻ ചമ്മലാ ഏട്ടത്തി എങ്ങാനും കണ്ടു വല്ലോം ചോദിച്ചാലോ നീ കൂടെ ഉണ്ടേൽ ഒരു കൂട്ടാവുമല്ലോ…”

“അതിനു ഏട്ടത്തി ചോദിച്ചാൽ നീ വർത്താനം പറയാൻ വന്നിട്ടു കിടന്നു ഉറങ്ങിപോയെന്നു പറഞ്ഞാൽ മതി…”

“അയ്യട ഇങ്ങനൊരു പൊട്ടൻ…ഏട്ടത്തി ഇപ്പൊ തന്നെ വിശ്വസിക്കും…എടാ…ഒന്ന് വാടാ….”

അവൾ കെഞ്ചാൻ തുടങ്ങിയതും രാഹുൽ എഴുന്നേറ്റു പതിയെ ഡോർ തുറന്നു പുറത്തേക്ക് നോക്കി.
ഹാളിൽ കാണാത്തത് കൊണ്ട് പാർവതി കിച്ചണിൽ ആയിരിക്കും എന്ന് അവന് മനസിലായി ബെഡിൽ ഇരുന്ന അനഖയെ കൈ കൊണ്ട് ആംഗ്യം കാട്ടി അവൻ വിളിച്ചു.

“ദേ…ഏട്ടത്തി കിച്ചണിലാ… നീ ഇവിടുന്ന് ഒറ്റ ഓട്ടം നേരെ റൂമിൽ, എന്നിട്ടു ഇനി ബ്രേക്ഫാസ്റ് കഴിക്കാൻ മാത്രം ഇറങ്ങിയാൽ മതി,….മിക്കവാറും നമുക്ക് രണ്ടുപേർക്കും ഇന്ന് വയറു നിറച്ചു കിട്ടും.”

രാഹുൽ പറഞ്ഞത് കേട്ട അനഘ ദയനീയമായി അവനെ നോക്കി.
അടുത്ത സെക്കന്റിൽ വാണം വിട്ട പോലെ ഓടി അവളുടെ റൂമിൽ കയറി വാതിലടച്ചു.

റൂമിൽ രാഹുലിന് അവൾ നിറഞ്ഞിരിക്കുന്ന പോലെ തോന്നി.
കഴുത്തിലെ നനവിനെ അവൻ കൈകൊണ്ടു തൊട്ടു, ബെഡിലും ഷീറ്റിലും അവനു അവളുടെ മണം കിട്ടി,…
എവിടെയൊക്കെയോ മറന്നു മരിച്ചു മണ്ണടിഞ്ഞ ഏതോ വികാരങ്ങൾ വീണ്ടും നാമ്പിടുന്ന പോലെ അവനു തോന്നി.

കുളിച്ചു ഇറങ്ങി ഡൈനിങ്ങ് ടേബിളിൽ ഇരിക്കുമ്പോൾ അവൻ വന്നിട്ടുണ്ടെന്ന് ഉറപ്പു വരുതിയിട്ടാണ് അനഘ വന്നിരുന്നത്.

രണ്ടു പേരും തലയും കുമ്പിട്ടു ഇരുന്നു ദോശയും ചമ്മന്തിയും ഉറുമ്പ് തിന്നുന്ന പോലെ തിന്നു തുടങ്ങി ഇടയ്ക്ക് കണ്ണുകൾ കൊണ്ട് ആശങ്കയും ചോദ്യങ്ങളും കൈമാറി…
എന്നാൽ പാർവതിയോ ദീപനോ സാധാരണ കാര്യങ്ങൾ പറഞ്ഞതല്ലാതെ രാവിലത്തെ കാര്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതെ കഴിച്ചെഴുന്നേറ്റു പോയതും രണ്ടു പേരുടെയും കൺഫ്യൂഷൻ അവരുടെ തല തിന്നാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *