ചാട്ടുളി പോലുള്ള പിരുകത്തിന്റെ വെട്ടലിനൊപ്പം ഭീഷണി പോലെ പെണ്ണിന്റെ ഒച്ച കൂടി ആയതും രാഹുൽ കൈ കൂപ്പി നിന്ന് കൊടുത്തു.
കിലു കിലെ ചിരിച്ചു കുപ്പിയും എടുത്തുകൊണ്ട് നീണ്ട മുടി ആട്ടി നടന്നു പോവുന്ന അനഖയെ നോക്കി രാഹുൽ പടിവാതിലിൽ നിന്നു.
********************************
ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു.
ഏട്ടനും ഏട്ടത്തിയും ഉറങ്ങി കഴിയുമ്പോൾ റൂമിനു വെളിയിലേക്ക് ആമ തല നീട്ടും പോലെ നോക്കി കയ്യിൽ രാഹുലിനുള്ള കുപ്പിയും മറുകയ്യിൽ അവൾക്ക് കൊറിക്കാനുള്ള നട്സും കൊണ്ട് വരുന്ന അനഖയെ കാത്തുള്ള രാവുകളായി രാഹുലിന്റേത്.
റേഷൻ സപ്ലൈ അക്ഷരാർത്ഥത്തിൽ ശെരി വെക്കുന്നതായിരുന്നു അനഖയുടെ കള്ള് വിളമ്പൽ,
ഇടയ്ക്ക് നാവു നനയ്ക്കാൻ കൊടുക്കും ഇടയ്ക്ക് ഒന്നും കൊടുക്കില്ല എന്തേലും കുറെ നേരം കല പില പറഞ്ഞിരുന്നിട്ടു അവൾ പോകും.
എലിപ്പത്തായത്തിൽ കുടുങ്ങിയ പെരുച്ചാഴിയുടെ ഗതി ആയി രാഹുലിന്.
“ഡാ….”
“ആഹ്….”
“ഡാ…..”
“ഓഹ്…എന്താടി പ്രാന്തി….”
തന്റെ വയറ്റിൽ തലയും വെച്ച് ബെഡിന് കുറുകെ കിടന്നു ഫോണിൽ കുത്തുന്ന അനഖയുടെ വിളിക്ക് സഹികെട്ട് അവൻ വിളികേട്ടു.
പതിവ് കോട്ട കഴിഞ്ഞു അവളുടെ ഇപ്പോഴുള്ള സ്ഥിരം പരിപാടി ആയിരുന്നു വെറുതെ അവന്റെ കൂടെ വർത്തമാനം പറഞ്ഞുള്ള കിടപ്പ്, ഉറക്കം വരുമ്പോൾ അവൾ എഴുന്നേറ്റു അവളുടെ റൂമിലേക്ക് പോവും കുറെ നാളുകളായുള്ള പതിവ് ഇപ്പോൾ ഇങ്ങനെ ആയിരുന്നു.
“ഈ ബ്രെത് അനലൈസർ എവിടുന്ന് കിട്ടും….”
“നിനക്കിപ്പൊ എന്തിനാ അത്….”
കണ്ണുരുട്ടി രാഹുൽ ചോദിക്കുന്നത് കേട്ടതും അവൾ തല ചരിച്ചു അവന്റെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി.
“ആഹ് ആവശ്യം ഉണ്ടെന്നു വെച്ചോ….ഇപ്പോൾ മണം ഒന്ന് പിടികിട്ടാത്ത ടൈപ്പ് സാധനങ്ങൾ ഒക്കെ വരുന്നുണ്ടെന്നാ കേട്ടത്…ഇനി നീ എന്നെ പറ്റിച്ചു വേറെ കഴിക്കുന്നുണ്ടോ എന്നറിയണമല്ലോ…”
നാക്കു കടിച്ചു കള്ളക്കണ്ണിറുക്കി അനഘ പറയുന്നത് കേട്ട രാഹുൽ അവളെ വലിച്ചു ബെഡിലേക്ക് ഇട്ടു.
“ഔ….എന്താടാ….”
പെട്ടെന്നു വീണപ്പോൾ ഒന്ന് വേദനിച്ച അനഘ ഒച്ചയിട്ടു.
“പിന്നെ…എങ്ങനെ വന്നാലും നിനക്ക് എന്നെ വിശ്വാസമില്ലെന്നു പറയുമ്പോ….”
“അച്ചോടാ….ചെക്കന് സങ്കടായോ…..”
രാഹുലിന്റെ മുഖത്ത് കണ്ട പരിഭവം മാറ്റാൻ അനഘ നേരെ അവനടുത്തു ചേർന്ന് കിടന്നു കവിളിൽ തഴുകി കൊഞ്ചി ചോദിച്ചു.
ബനിയനിൽ നിറഞ്ഞു കൊഴുത്ത അവളുടെ മുലകൾ അവന്റെ കയ്യിൽ ചേർന്ന് അമങ്ങി ചളുങ്ങി.