പക്ഷെ ഒരു നാൾ തുടങ്ങി പിന്നെ ഒട്ടൊരു കാലം എന്റെ ഉള്ളിൽ നിറഞ്ഞത് മുഴുവൻ ഈ സ്പിരിറ്റ് ആണ്…
ഒരു ശീലം പോലെ,
നിർത്തണം എന്ന് ആഗ്രഹമുണ്ട് ഇപ്പോഴും അതിനു വേണ്ടി ആണ് നോക്കുന്നതും, ഒറ്റ ദിവസം കൊണ്ട് നിർത്താൻ നോക്കിയപ്പോൾ എല്ലാം എന്റെ ബോഡി അതിനെതിരെ റിയാക്ട ചെയ്തത് എനിക്ക് പറ്റാവുന്നതിലും മേലെ ആയിരുന്നു.
അപ്പോൾ കുറച്ചു കൊണ്ട് വന്നു നിർത്തുക അതെ വഴി ഉള്ളൂ എന്ന് മനസിലായി, അതുകൊണ്ടാ ഇങ്ങനെ അല്ലാതെ താൻ കരുതുന്ന പോലെ ഒന്നും അല്ല…”
അനഖയുടെ കൈ വിട്ടു കൊണ്ട് രാഹുൽ മാറി,…
ഒന്ന് ആലോചിച്ചിട്ടാണ് അനഘ കണ്ണ് തുടച്ചത്.
“സത്യം ആണോ എന്നോട് പറഞ്ഞതൊക്കെ…”
“തന്നോട് ഞാൻ എന്തിനാടോ കള്ളം പറയുന്നേ…വിശ്വാസമായില്ലേൽ താൻ ചെല്ല് പോയി ഏട്ടത്തിയേം ഏട്ടനേം കാണിച്ചു കൊടുക്ക്…”
രാഹുൽ ബെഡിൽ വന്നിരുന്നു.
“ഇല്ല എനിക്ക് വിശ്വാസം ആണ്….ഇങ്ങനെ കുറച്ചു കുറച്ചു കൊണ്ട് വന്നു എന്ന് നിർത്തും…”
അനഘ ചൂഴ്ന്നു കൊണ്ടവനെ നോക്കി.
“അത് പറയാൻ പറ്റത്തില്ല,…പക്ഷെ ഇപ്പോ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്…..”
“ഞാൻ പറയാതെ ഇരിക്കാം പക്ഷെ കുറച്ചു കണ്ടീഷൻസ് എനിക്ക് ഉണ്ട് അതൊക്കെ നോക്കേണ്ടി വരും…”
അവളുടെ കണ്ണിൽ കറങ്ങുന്ന കുസൃതി ഒന്ന് ചുറ്റിച്ചെങ്കിലും ഏട്ടത്തി അറിയാതെ ഊർന്നു പോവാനുള്ള വഴി ആയിട്ട് രാഹുൽ പിന്നെ ഒന്നും ചിന്തിച്ചില്ല.
“ഓക്കേ….ഞാൻ സമ്മതിച്ചു…”
പറഞ്ഞു തീർന്നതും അനഘ ബെഡിൽ വന്നിരുന്നു.
“ഇന്നത്തെ മോന്റെ കോട്ട കഴിഞ്ഞതല്ലേ…”
പറഞ്ഞു കൊണ്ട് തന്നെ അവന്റെ കുപ്പിയിൽ മൂടി മുറുക്കി അവൾ കൈയിലാക്കി.
“ഇനീ ഇവിടെ വേറെ ഏതേലും കുപ്പി ഉണ്ടോ…”
കൂർത്ത കണ്ണിന്റെ നോട്ടവും ചോദ്യത്തിന്റെ ചൂടും അറിഞ്ഞതും ഇല്ല എന്ന മട്ടിൽ രാഹുൽ ചുമൽ കൂച്ചി.
“ഇല്ലെങ്കിൽ മോന് കൊള്ളാം…”
അനഘ കുപ്പിയും ആയി എഴുന്നേറ്റു റൂമിനു പുറത്തേക്ക് നടക്കാൻ തുടങ്ങി.
“നീ ഇതും കൊണ്ടെങ്ങോട്ടു പോകുവാ നിനക്ക് വേണേൽ ഇവിടിരുന്നു കുടിച്ചോ ഞാൻ ആരോടും പറയത്തില്ല…”
ശബ്ദം കുറച്ചു സ്വകാര്യം പറയുന്ന പോലെ ആണ് അവൻ പറഞ്ഞത്.
“അയ്യട….എനിക്ക് കള്ള് കുടിക്കാഞ്ഞിട്ടു വല്ലാത്ത അവസ്ഥയാണല്ലോ….ഇതേ ഞാൻ കൊണ്ട് പോവുവാ….
ഇനി മുതൽ ഞാനാ മോന്റെ റേഷൻ സപ്ലൈ ചെയ്യുന്നത്,….എല്ല ദിവസവും രാത്രി ഞാൻ വന്നു തരും അത് കുടിച്ചാൽ മതി ഇനി…ഞാൻ അറിയാതെ എങ്ങാനും ഇനി കുടിച്ചൂന്നു അറിഞ്ഞാലുണ്ടല്ലോ….”