മറുപുറം 3 [Achillies] [Climax]

Posted by

ഫോൺ കണക്ട് ആയ നിമിഷം അതുവരെ പിടിച്ചു വച്ചിരുന്ന ധൈര്യമെല്ലാം അവൾക്ക് ചോർന്നു പോയിരുന്നു, പിന്നെ ഒരു ഓളത്തിൽ രാഹുലിനോട് താഴെ വരാൻ പറയുന്നത് വരെ നെഞ്ചിലെ പിടപ്പ് കുറഞ്ഞിരുന്നില്ല.

ടക്…ടക്…ടക്…!!!!

ഗ്ലാസിൽ തട്ട് കേട്ടപ്പോഴാണ് അനഘ ഞെട്ടിയത്.
രാഹുലിനെ കണ്ടതും അവൾ ഡോർ തുറന്നു കൊടുത്തു.
അവളുടെ പെരുമാറ്റത്തിൽ ഒന്നമ്പരന്നെങ്കിലും ചിരിയോടെ രാഹുൽ അകത്തു കയറി,
അതോടെ അനഘ കാർ എടുത്തു.

പോകും വഴി രണ്ടുപേർക്കും സംസാരിക്കാൻ വല്ലാത്ത തടസ്സം ആയിരുന്നു.

ബീച്ച് സൈഡിലെ കോഫി ഷോപ്പിലെ പാർക്കിങ്ങിൽ പാർക്ക് ചെയ്ത ശേഷം, അവർ ഷോപ്പിലെ കടലിനെ അഭിമുഖീകരിക്കുന്ന ഒരു ടേബിളിൽ ഇരുന്നു.

മൂകത അൽപനേരം അവർക്കിടയിൽ തളം കെട്ടി നിന്നു.

“ഡോ….എന്നെ ഓഫീസിൽ നിന്നിറക്കി ഇവിടെ കൊണ്ടുവന്നിരുത്തി താൻ സ്വപ്നം കാണുവാ….”

അനഖയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് രാഹുൽ ചോദിച്ചു.

“ഐം സോറി….അന്ന്,…ഞാൻ പെട്ടെന്ന് ഒരു ദേഷ്യത്തിൽ,…തല്ലി പോയതാ… എന്നോട് ക്ഷെമിക്കണം….”

കണ്ണ് നിറച്ചു തന്റെ മുന്നിൽ ഇരുന്ന് സോറി പറയുന്ന അനഖയെ കണ്ടതും രാഹുൽ വല്ലാതെ ആയി.
ഒന്ന് ഞെട്ടിപോയ രാഹുൽ ഉടനെ അനഖയുടെ ബെഞ്ചിലേക്ക് ഇരുന്നു.

“അയ്യേ താൻ ഇതൊക്കെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുവാണോ…താൻ ആഹ് കണ്ണ് തുടച്ചേ….”

അവളുടെ അടുത്തിരുന്നു രാഹുൽ പറഞ്ഞു.

“അന്നത്തെ ദിവസം കഴിഞ്ഞു അതാലോചിക്കുമ്പോ എല്ലാം നെഞ്ചിൽ എന്തോ പോലെയാ…ചിലപ്പോഴൊക്കെ ഉറക്കം പോലും കിട്ടില്ല…”

മൂക്ക് പിഴിഞ്ഞ് പതിയെ ഏങ്ങിക്കൊണ്ട് അനഘ ചെറുതായി കരഞ്ഞുകൊണ്ട് പറഞ്ഞു.

“എടൊ…അതൊക്കെ ഞാൻ അന്നേ മറന്നു പോയി…ഞാൻ പോലും ഓർക്കാത്ത കാര്യം താൻ ഇപ്പോഴും ഓർത്തു നടക്കുവാണോ….എന്നിട്ട് അതും പറഞ്ഞിരുന്നു കരയുന്നോ….
ബെസ്റ്റ് ഈ തൊട്ടാവാടിയെ ആണോ ഞാൻ കണ്ടു പഠിക്കണം എന്ന് ഏട്ടത്തി നാഴികയ്ക്ക് നാൽപതു വട്ടം പറയുന്നേ…”

ഒന്ന് മടിച്ചിട്ടാണ് രാഹുൽ അവളുടെ തോളിൽ കയ്യിട്ടു പയ്യെ തട്ടി ഒന്ന് കുടഞ്ഞത്.
അത് കാത്തിരുന്ന പോലെ അവൾ അവന്റെ തോളിൽ ചാരി.

“ഡോ ഞാൻ അനുഭവിച്ചത് വെച്ച് നോക്കുമ്പോൾ താൻ തന്ന ആഹ് തല്ല് ഒക്കെ ഒരു തമാശ അല്ലെടോ….”

അനഘ കണ്ണുയർത്തി അവനെ നോക്കി.

“ഓഹ് നമ്മൾ രണ്ടും തുല്യദുഃഖിതർ ആണല്ലോ അല്ലെ…”

ചിരിയോടെ അവൻ പറഞ്ഞത് കേട്ടതും അവൾ അവന്റെ കയ്യിൽ നുള്ളി.

ഓർഡർ ചെയ്ത കോഫീ ആവിപറത്തി കാറ്റിൽ സുഗന്ധം പടർത്തി, കപ്പ് ഒഴിയുമ്പോഴേക്കും അവരുടെ

Leave a Reply

Your email address will not be published. Required fields are marked *