മറുപുറം 3 [Achillies] [Climax]

Posted by

“എന്റെ പാറു…ഇവനെ നീ ഇപ്പോഴും ഇങ്ങനെ വാലേകെട്ടി ഇടല്ലേ….”

“പിന്നെ ഞാൻ വാലേകെട്ടി ഇട്ടിട്ടൊന്നും ഇല്ല അവനു വേണ്ട ഫ്രീഡം ഒക്കെ ഉണ്ട് ഇല്ലെടാ….”

വന്നത് മുതൽ മൗന വൃതം എടുത്ത പോലെ ഇരുന്നിരുന്ന രാഹുൽ പെട്ടെന്ന് ഞെട്ടി പിന്നെ തലയാട്ടി.

അത് കണ്ട അനഖയും ഞെട്ടിവന്ന ചിരി കൗശലപൂർവ്വം ഒളിപ്പിച്ചു.

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
അനഘ ആഹ് കുടുംബത്തിലെ ഒരാളായി പതിയെ മാറി പാർവതിയും ദീപനും അങ്ങനെ മാറ്റി എടുത്തു എന്ന് പറയുന്നതാവും ശെരി.
രാഹുലിനു അനഖയോടും അനഖയ്ക്ക് രാഹുലിനോടും ഉള്ള ചമ്മൽ മാത്രം നിലനിന്നു പോന്നു…
അറിയാമായിരുന്നിട്ടും അത് അവർ തന്നെ തീർക്കട്ടെ എന്നുള്ള മനസ്സായിരുന്നു പാർവതിക്ക്.

“ആഹ് കേസ് എന്തായി ഏട്ടത്തി….”

“ഏതു കേസ്….!!”

ബാൽക്കണിയിൽ വൈകിട്ടത്തെ കോഫി കഴിക്കുന്ന സമയം അനഘ ചോദിച്ചു.

“അന്ന് തല്ലിയില്ലേ ആഹ് കേസ്…”

“ഓഹ് അതോ അതൊക്കെ പോയി…അവനു ആരേം ഓര്മ ഇല്ലെന്നു….പിന്നെ ഒരാളെ ഓര്മ ഉണ്ടെന്നു പറഞ്ഞു,…”

കുലുങ്ങി ചിരിച്ചുകൊണ്ട് പാർവതി പറയുന്നത് കേട്ട അനഖയ്ക്ക് എന്തോ കൊളുത്തി, മുഖം കൂർപ്പിച്ചു പാർവതിയെ അനഘ നോക്കി, പുറത്തു കാളിങ് ബെൽ അടിച്ചത് കേട്ട പാർവതി ചിരിയടക്കി അനഖയുടെ കവിളിൽ കുത്തിയിട്ട് എഴുന്നേറ്റു നടന്നു.

അന്ന് അത്താഴം കഴിക്കുമ്പോഴും അനഖയുടെ കണ്ണുകൾ ഇടയ്ക്കിടെ പാളി രാഹുലിന് നേരെ വീണു കൊണ്ടിരുന്നു.
അന്നത്തെ രാത്രി ഉറക്കം മിഴികളെ തഴുകുമ്പോൾ അനഘ ചില കാര്യങ്ങൾ തീരുമാനിച്ചിരുന്നു.

————————————-

“ഹെലോ…….”

“ഹെലോ……”

ഒട്ടൊരു നിശ്ശബ്ദതയ്ക്ക് ശേഷമാണ് മറുപടി വന്നത്.

“ഹെലോ…അനഘ,…അനഘ അല്ലെ….”

“ഹ്മ്മ്…..”

“എന്താ വിളിച്ചെ….”

“അത്….ഇന്നത്തെ വർക് കഴിഞ്ഞോ….”

“ഉവ്വ്…ഞാൻ ഇറങ്ങുവാണ്…”

“ഞാൻ….ഞാൻ താഴെ ഉണ്ട്….താഴെ വരുവോ….”

“ശെരി ദാ വരുന്നു….”

രാഹുൽ ഫോൺ വെച്ചതും അനഘ ഒരു ദീർഘ നിശ്വാസം എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *