മറുപുറം 3 [Achillies] [Climax]

Posted by

മറുപുറം 3

Marupuram Part 3 | Author : Achillies | Previous Part


നല്ലോണം വൈകി എന്നറിയാം…പക്ഷെ എഴുതുന്നത് എനിക്ക് എളുപ്പമല്ല അതുകൊണ്ടാണ്…
ഇഷ്ടപ്പെട്ട മൂഡ് ഇല്ലെങ്കിൽ എഴുതുന്ന ഒരു വാക്ക് പോലും എനിക്ക് തൃപ്തി നൽകാറില്ല….
അതുകൊണ്ടു വൈകിയതാണ്.

കാത്തിരുന്നതിനും പ്രത്സാഹിപ്പിച്ചതിനും കൂടെ നിന്നതിനും ഒത്തിരി നന്ദി…
എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല….
അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി പറയുന്നു.
അപ്ഡേറ്റ് ചോദിച്ചു എന്നെ എഴുതാൻ ഒത്തിരി പ്രേരിപ്പിച്ച ADIL ന് ഒരു സ്പെഷ്യൽ താങ്ക്സ്…
ചില ഇടങ്ങളിലെ കൺഫ്യൂഷൻ തീർത്തു തന്നതിന് ആശാനും….❤❤❤

“എന്തിനാ ചേച്ചി എനിക്കിപ്പോൾ ഇത്….നമ്മുക്ക് ഇപ്പോൾ ഒരു കാറ് ഇല്ലേ…”

“ഒപ്പിടടി…ഇതെന്റെ തീരുമാനം ആണ്….ഇപ്പോൾ നീ സ്‌റ്റേബിൾ ആണ് ഇനി ഓരോന്ന് ആയിട്ട് ഉണ്ടാക്കിയെടുത്തു തുടങ്ങണം, ഇത് ആദ്യ സ്റ്റെപ്…”

കാറ് ഷോറൂമിൽ ഇരുന്നു ബുക്കിംഗ് ഓർഡറിൽ ഒപ്പിടാൻ അനഖയെ നിര്ബന്ധിക്കുകയായിരുന്നു സന്ധ്യ.,
അവളെ തന്റെ കാറിൽ ഡ്രൈവിംഗ് പഠിപ്പിക്കുമ്പോഴും ടെസ്റ്റ് കഴിഞ്ഞു ലൈസൻസ് കിട്ടിയപ്പോഴും സന്ധ്യയുടെ മനസ്സിൽ ഉണ്ടായിരുന്നതായിരുന്നു അവൾക്കായി ഒരു കാർ,
അവളോട് കാര്യം പറയാതെ വെറുതെ നോക്കാൻ ആണെന്ന് പറഞ്ഞു കൊണ്ട് വരുമ്പോഴും സന്ധ്യയുടെ മനസ്സിൽ ഈ കാര്യം ഉറപ്പിച്ചിരുന്നു.

————————————-

“മുഖം എന്താടി പെണ്ണെ ഒരു കൊട്ടയുണ്ടല്ലോ….”

തന്നെ നോക്കി കവിളും വീർപ്പിച്ചിരുന്ന അനഖയെ സന്ധ്യ ചൊറിയാൻ തുടങ്ങി.

“ദേ വേണ്ടാട്ടോ…നമുക്കിപ്പോൾ എന്തിനാ പുതിയൊരു കാർ….ആകെ മൂന്ന് പേരുണ്ട് എനിക്കും ഓടിക്കാൻ അറിയാം പിന്നെ ഇപ്പോ എന്റെ പേരിൽ പുതിയ കാറെടുക്കേണ്ട ആവശ്യം…”

“ആവശ്യമൊക്കെ വന്നോളും….
പെണ്ണിന്റെ ഇരിപ്പ് കണ്ടാൽ ഞാൻ കല്യാണം കഴിക്കാൻ പറഞ്ഞപോലെയാണല്ലോ…,”

സന്ധ്യ വിടാതെ അവളെ വീണ്ടും ചൊറിഞ്ഞു.

“ദേ ചേച്ചീ…എനിക്ക് ദേഷ്യം വന്നാൽ അറിയാലോ…പിന്നെ ശോഭാമ്മ വിളിക്കുമ്പോൾ കരയാൻ നിക്കരുത് ഇവള് പിച്ചി മാന്തി എന്നൊക്കെ പറഞ്ഞു….ങാ….”

“പിന്നെ പോടീ…അവിടുന്ന്….
എന്റെ മേത്തുള്ള നിന്റെ പാട് കണ്ടു എന്റെ ഏട്ടൻ എന്നെ സംശയിക്കാത്തത് എന്റെ ഭാഗ്യം….
വേറെ വല്ലോരും ആയിരുന്നേൽ നമ്മള് വല്ല ലെസ്ബും ആണെന്ന് വിചാരിച്ചേനെ….ഹി ഹി ഹി…”

“അയ്യോ….കിണിക്കല്ലേ….
എനിക്ക് വലിയ തമാശ ആയിട്ടൊന്നും തോന്നണില്ല…”

അനഘ സന്ധ്യയുടെ കയ്യിൽ നുള്ളിക്കൊണ്ടു പറഞ്ഞു.

————————————-

“ഡി….ഉറങ്ങിയോ…..”

രാത്രി കിടന്നു കഴിഞ്ഞു സന്ധ്യ അനഖയെ വിളിച്ചു.

“ങ് ഹും…..എന്താ ചേച്ചി….”

“ഞാൻ….ഞാനിന്നു അവരെ കണ്ടിരുന്നു….”

പറഞ്ഞ ശേഷം അപ്പുറത്തു നിന്ന് അനക്കമൊന്നും കാണാത്ത സന്ധ്യ കട്ടിലിൽ അവളുടെ വശത്തേക്ക് ചരിഞ്ഞു കിടന്നു.
മലർന്നു കിടന്നു ചിന്തയിലാണ്ടു കിടക്കുന്ന അനഖയെ അവൾ കണ്ടു.

“അനു…..???”

Leave a Reply

Your email address will not be published. Required fields are marked *