അമ്മ വാതുക്കൽ തന്നെ ഇരുന്ന് പുല്ല് പിരിക്കുന്നുണ്ടായിരുന്നു
“ഇത് ഇവന് കുറച്ചു ഡ്രസും അമ്മക്ക് കുറച്ചു സാധനങ്ങളുമാ അമ്മേ”
അവൾ ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്ത് ചെന്നു
“എന്തിന മോളെ ഇതൊകെ വാങ്ങിയെ ”
“ഇരിക്കട്ടെ അമ്മേ .. ”
അമ്മ ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി
“നീയെന്താ ടാ ഒന്നും മിണ്ടാതെ നിൽകുന്നേ ”
അമ്മ എന്നെ നോക്കി ചോദിച്ചു . ഞാൻ ഒന്നും മിണ്ടാതെ നിന്നു
“അമ്മേ ഞാൻ പോകുവാ ഇത്രേം നേരം ആയില്ലേ”
അക്ഷര അമ്മയെ നോക്കി പറഞ്ഞു
“ഹ എവടെ പോണ് ഒരു ചായ കുടിച്ചിട്ട് പോവാം നീ ഇരുന്നെ ”
അമ്മ അവളെ പിടിച്ചു അവിടെ ഇരുത്തി
ഞാൻ അവളുടെ എതിർ വശത്ത് ഇരുന്നു അവൾ എന്നെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ട്
ഞങ്ൾ തമ്മിൽ പക്ഷെ ഒന്നും മിണ്ടിയില്ല അവളുടെ മുഖത്ത് സങ്കടം നിഴലിച്ചു കിടക്കുന്നു . ഇനി ജെറി ക്ക് തെറ്റ് പറ്റിയത് ആവുമോ …??
അതിനിടക്ക് അമ്മ ചായയും ആയി വന്നു അവർ തമ്മിൽ കുറെ എന്തൊക്കെയോ വർത്തമാനം പറഞ്ഞു. ഒന്നും മിണ്ടാതെ ഒരു സൈഡിൽ ഞാനും ഇരുന്നു. ഒടുവിൽ അവൾ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.
വീട്ടിൽ നിന്ന് ഇറങ്ങുന്നെന് മുന്നേ ഒന്ന് എന്നെ തിരിഞ്ഞ് നോക്കി ഞാൻ ഒന്നും മിണ്ടില്ലയില്ല . അവൾ നടന്നു കാറിനടുത്തേക്ക് പോയി.
“എന്ത് നല്ല കുട്ടിയ അല്ലെടാ ”
അവൾ പോയതും അമ്മ എന്നോട് പറഞ്ഞു
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്ത്
“നീ എന്തിനാടാ അവളെ കൊണ്ട് ഇതൊക്കെ വാങ്ങിപ്പിച്ചത് ??”
അമ്മ കവർ പൊട്ടിച്ചു ഓരോന്നോകെ നോക്കുന്ന വഴി ചോദിച്ചു
“ഞാൻ വാങ്ങിപ്പിച്ചത് ഒന്നും അല്ലമ്മെ ”
“എന്റമ്മേ 15000 രൂപയുടെ ബില്ലോ ?”
കവറിൽ കിടന്ന ബിൽ കണ്ടു അമ്മ തലയിൽ കൈ വച്ചുകൊണ്ട് ചോദിച്ചു