ഞാൻ അവളെ ഒന്ന് നോക്കിയപ്പോൾ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി . ഞാൻ നോക്കുന്നത് കണ്ടു മുഖം വെട്ടിച്ചു കളഞ്ഞു
അങ്ങെനെ ആ ദിവസം കടന്നു പോയി , അക്ഷര എന്നെ മൈൻഡ് ചെയ്തത് പോലും ഇല്ല
പിറ്റേ ദിവസം അവൾ രാവിലെ വന്ന് എല്ലാവരോടും സ്റ്റഡി ടൂറിന് വരുന്നവരുടെ പേരും കാശും ഒക്കെ ചോദിച്ചു തുടങ്ങി ഓരോ ബഞ്ച് വൈസ് ആയിരുന്നു അവൾ ചോദിച്ചു വന്നത്
ഞങ്ങളുടെ ബഞ്ച് എത്തിയപ്പോൾ അവൾ എന്റെ അടുത്ത് മാത്രം ഒന്നും ചോദിച്ചില്ല , ജെറി എന്റെ പേര് പറഞ്ഞപ്പോൾ
“തന്റെ പേര് മാത്രം പറഞ്ഞ മതി മറ്റുള്ളവരുടെ കാര്യം നോക്കണ്ട ”
രൂക്ഷമായി അവനെ നോക്കി പറഞ്ഞു
“നീ അവന്റെ പേര് എഴുതികെ അവനോട് ചോദിച്ചാൽ അല്ലെ അവന്റെ പേര് പറയാൻ പറ്റൂ .
നീ അവനോട് ചോദിക്കുന്നില്ലലോ ”
“അവനോട് ഇപോ ചോദിക്കുന്നില്ല ”
അവൾ അത് പറഞ്ഞു അടുത്ത ബെഞ്ചിലേക്ക് പോയി
“ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല ”
ജെറി ചാടി എണീക്കാൻ തുടങ്ങുയതും ഞാൻ അവനെ വട്ടം പിടിച്ചു
“എടാ വേണ്ട വിട്ടേക്ക് അവൾ എന്തെങ്കിലും കാണിക്കട്ടെ ”
ഞാൻ ജെറിയെ പിടിച്ചു പിന്നേം ബെഞ്ചിൽ ഇരുത്തി
പെട്ടെന്ന് മിസ് ക്ലസ്സിൽ വന്നു
“അപ്പോ പിള്ളേരെ മഹേഷ് സർ പറഞ്ഞു കാണുമല്ലോ ല്ലേ സ്റ്റഡി ടൂറിന്റെ കാര്യം .. ലീഡർ എന്തേ എല്ലാരും പേര് തന്നോ ”
സൗമ്യ മിസ് അക്ഷരയുടെ കയ്യിൽ നിന്നും ലിസ്റ്റ് വാങ്ങി
“ആഹാ എല്ലാരും ഉണ്ടല്ലേ അടിപൊളി … ഞാനും ഉണ്ടാവും കെട്ടോ നമുക്ക് അടിച്ചു പൊളിക്കാം നിങ്ങൾ ക്ക് നല്ല ചാൻസ് ആണ് ഇപോ 1സ്റ്റ് ഇയറിലും ഇനി ലാസ്റ്റ് ഇയറിലും ഒരു ട്രിപ്പ് കിട്ടിയില്ലേ .. പിന്നെ ഇതിൽ ഉം…… ഹാ…അക്ഷരയും കിരനും ഒഴിച്ചു ബാക്കി ആരും കാശ് തന്നിട്ടില്ല എല്ലാരും അക്ഷരയെ പെട്ടെന്ന് കാശ് ഏൽപ്പിക്കണം വണ്ടിക്ക് അഡ്വാൻസ് ഒക്കെ കൊടുക്കണം റൂം ബുക്കിങ് അങ്ങനെ കുറെ പരിപാടികൾ ഉള്ളതാണ് കേട്ടല്ലോ “