ജെയ്സൺ :ഒന്ന് പറ ജാനി നീ എന്നെ ഇത്രയും സ്നേഹിക്കാൻ എന്താ കാരണം
ജാനി :അതാ ഞാനും ആലോചിക്കുന്നത് എന്തായിരിക്കും ആ കാരണം നിനക്ക് ആകെ ഉള്ളത് കുറച്ചു ദേഷ്യവും കുറച്ചു അഹങ്കാരവും പിന്നെ കുറേ മണ്ടത്തരങ്ങളുമാണ് ഇതിൽ എന്ത് കണ്ടിട്ടാ ഞാൻ നിന്നെ സ്നേഹിച്ചത്
ജെയ്സൺ :മതി ജാനി ഞാൻ പോകുവാ
ഇത്രയും പറഞ്ഞു ജെയ്സൺ പോകുവാൻ ഒരുങ്ങി
ജാനി :നിൽക്ക് ജൈസാ ഇത്ര പെട്ടെന്ന് പിണങ്ങിയോ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ നിന്നെ പുറമേ നിന്ന് കാണുന്നവർക്ക് തോനുന്നതാ ആദ്യം എനിക്കും അങ്ങനെയൊക്കെ തന്നെയാ തോന്നിയത് പക്ഷെ സത്യമെന്താണെന്ന് അറിയാമോ നീ സത്യത്തിൽ ഒരു പഞ്ച പാവമാണ് ജൈസാ ഉള്ളുകൊണ്ട് നീ ഇപ്പോഴും ഒരു കൊച്ചു കുട്ടിയാണ് ഒരു പാവം കുട്ടുമോൻ
ജെയ്സൺ :ഒന്ന് പോയേ ജാനി കുട്ടുമോൻ എനിക്കാ പേര് ഇഷ്ടമല്ല
ജാനി :എനിക്കാ പേര് വലിയ ഇഷ്ടമാണ് നീ എനിക്ക് വേണ്ടി എന്തൊക്കെയാ ജൈസാ ചെയ്തിട്ടുള്ളത് ആദ്യമൊക്കെ ഞാൻ അതൊക്കെ കണ്ടില്ലാ എന്ന് നടിച്ചു പക്ഷെ എത്ര കാലം ഒരു പെണ്ണിന് അതൊക്കെ കണ്ടില്ല എന്ന് നടിക്കാൻ പറ്റും നീ എനിക്ക് വേണ്ടി ചെയ്തതോന്നുന്നു വേറെയാരും എനിക്ക് വേണ്ടി ചെയ്തിട്ടില്ല ജൈസാ
ജെയ്സൺ :ജാനി അത് പിന്നെ..
ജാനി :എന്താ ജൈസാ
ജെയ്സൺ :നീ പറഞ്ഞതെല്ലാം ശെരി തന്നെയാ പക്ഷെ ഒരു കാര്യമുണ്ട് ഇനി അത് നിന്നോട് മറച്ചു വെക്കുന്നത് ശെരിയല്ല ഞാൻ അന്ന് തന്നില്ലേ ഒരു സ്വിമ്മിംഗ് ഗ്ലാസ്സ്
ജാനി :അതെ സാറാ ലുയിയുടെ
ജെയ്സൺ :അത് സത്യത്തിൽ സാറാ ലൂയിയുടെ അല്ല ഞാൻ നിന്നെ പറ്റിച്ചതാ സോറി..
ജാനി :ടാ നീ കൊല്ലുടാ നിന്നെ ഞാൻ
ജാനി വേഗം തന്നെ ജെയ്സന്റെ മുടി പിടിച്ചു വലിക്കാൻ തുടങ്ങി
“ആ ജാനി വിട് വിട് ”
“ഇല്ലടാ നിന്നെ ഇന്ന് ഞാൻ കൊല്ലും കള്ളാ എന്നോട് കള്ളം പറഞ്ഞല്ലേ ”
“അമ്മേ ഊ ഞാൻ ചുമ്മാ പറഞ്ഞതാ ലാൻഡ്രി അത് ഒർജിനലാ ഒർജിനൽ ”
“എനിക്ക് നിന്നെ ഒട്ടും വിശ്വാസമില്ല ”
“ആ ഞാൻ ലേലം പിടിച്ച പേപ്പറുകൾ കാണിക്കാം സത്യം സത്യം ഊ ”
ജാനി പതിയെ മുടിയിലെ പിടി അയച്ചു
ജെയ്സൺ :എന്ത് പിടിയാ ജാനി ഈ പിടിച്ചത്
ജാനി :എല്ലാം ഞാൻ സഹിക്കും ചതിക്കാൻ നോക്കിയാൽ ഉണ്ടെല്ലോ
ജെയ്സൺ :ഇല്ല ജാനി ഒരിക്കലും അത് ഉണ്ടാകില്ല
ജാനി :സോറി ജൈസാ ഞാൻ കളിക്ക് ചെയ്തതാ നൊന്തോ
ജെയ്സൺ :പിന്നില്ലേ എന്നാലും സാരമില്ല ഇതിനു പകരമായി എനിക്ക് എന്തെങ്കിലും തന്നാൽ മതി