ജോ :ഞാൻ അത് എനിക്ക് ട്യൂൺ മറന്നു പോയി
ഇത്രയും പറഞ്ഞു ജോ റൂമിന് വെളിയിലേക്ക് ഇറങ്ങി അവൻ നേരെ ചെന്നത് വാഷ് റൂമിലേക്ക് ആയിരുന്നു അവൻ വേഗം തന്റെ മുഖം കഴുകാൻ തുടങ്ങി
“ഇല്ല ഞാൻ ഒരിക്കലും ഇനി അവളെ അങ്ങനെ കാണുവാൻ പാടില്ല പക്ഷെ.. ”
ജോ അവിടെ തന്നെ തളർന്നിരുന്നു
പിന്നെയും ദിവസങ്ങൾ കടന്നു പോയി ജെയ്സനും ജാനിയും തമ്മിലുള്ള അടുപ്പം ജോയെ കൂടുതൽ വിഷമത്തിലാക്കി
കുറച്ചു നാളുകൾക്ക് ശേഷം ജോ തന്റെ വീട്ടിൽ
ജോ പതിയെ തന്റെ ഷെൽഫ് തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചു വച്ചിരുന്ന പൂകൂട പുറത്തേക്ക് എടുത്തു കരിഞ്ഞ പൂക്കളുടെ അവശിഷ്‌ടങ്ങൾ അപ്പഴും അതിൽ ബാക്കി ഉണ്ടായിരുന്നു
“ഞാൻ എന്തിനാണ് ഇങ്ങനെ വേദനിക്കുന്നത് ഞാൻ എന്തിനാണ് ഇത് ഇപ്പൊപ്പോഴും സൂക്ഷിക്കുന്നത് അവളെ എനിക്ക് ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും എന്തിനാണ് എന്തിനാണ് ജോ.. ”
ജോ ദേഷ്യത്തിൽ കയ്യിലിരുന്ന പൂകൂട ദൂരേക്ക് വിളിച്ചെറിഞ്ഞു ശേഷം തന്റെ ബെഡിലേക്ക് ഇരുന്നു അവന്റ കണ്ണുകൾ നിറഞ്ഞോഴുകാൻ തുടങ്ങി
“ജാനി അവളെ മറക്കണമെങ്കിൽ എനിക്കൊരു മാറ്റം ആവശ്യമാണ് അവളെ കണ്ടുകൊണ്ടിരുന്നാൽ എനിക്ക് ചിലപ്പോൾ എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞേന്ന് വരില്ല അതെ നീ തീരുമാനം എടുക്കേണ്ട സമയമായിരിക്കുന്നു ജോ ”
രണ്ട് ആഴ്ച്ചകൾക്ക് ശേഷം ഡെവിൾസ് ഗ്യാങ്ങ് തങ്ങളുടെ ക്ലാസ്സ് റൂമിൽ പെട്ടെന്നാണ് ക്ലാസ്സിലേക്ക് ടീച്ചർ എത്തിയത്
ടീച്ചർ :ജോ നീ ട്രാൻസ്ഫറിനു അപേക്ഷിച്ചിരുന്നോ
ജോ :അതെ മിസ്സ്
ഇത് കേട്ട ക്ലാസ്സിലെ കുട്ടികൾ എല്ലാം ഞെട്ടി
ദേവ് :എന്താടാ ജോ ഇത്
മിസ്സ് :എന്താ ജോ എവിടുന്ന് പോകാൻ മാത്രം എന്താ പ്രശ്നം
ജോ :പ്രശ്നം ഒന്നുമില്ല മിസ്സ് ഇനി കൂടുതലും മ്യൂസിക്കിൽ ഫോക്കസ് ചെയ്യാനാണു താൽപ്പര്യം ഓസ്ട്രേലിയയിലുള്ള ഒരു മ്യൂസിക് അക്കാടമിയിൽ അഡ്മിഷൻ ശെരിയായിട്ടുണ്ട് അങ്ങോട്ടേക്ക് പോകാനാണു മാം