അവിടേക്ക് വന്നത്. ആവിപറക്കുന്ന കഞ്ഞി ആയിരുന്നു അതിൽ.
” താനെന്തിനാടോ വെറുതെയിതൊക്കെ ഉണ്ടാക്കിയെ… എനിക്കിപ്പോ വിശപ്പൊന്നൂല്ലന്നെ… ”
ജിൻസിയെക്കണ്ട് ഞാൻ പറഞ്ഞു.
” അത് നേരത്തേ കുത്തിവച്ച ഗ്ലൂക്സിന്റെയാ… ഇന്നൊന്നും കഴിച്ചില്ലല്ലോ… ഇതിപ്പോ കഴിച്ചില്ലേൽ നാളെ ഞാൻ വീണ്ടും നിന്നേമെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടേണ്ടിവരും. ”
ബെഡിൽ ചാരിയിരുന്ന എന്റെ അടുത്തായി ഇരുന്ന് അവൾ പറഞ്ഞു.
കഞ്ഞി സ്പൂൺകൊണ്ട് നന്നായി ഇളക്കി ഒരുസ്പൂൺ കോരി അവൾ എനിക്ക് നേരെ നീട്ടി.
” ഞാൻ കഴിച്ചോളാം… ”
എന്ന് പറഞ്ഞെങ്കിലും അവളൊന്നും മിണ്ടാത്തെ ആ സ്പൂൺ എനിക്ക് നേരെ നീട്ടി അങ്ങനെതന്നെ ഇരുന്നു.
അവളനങ്ങില്ല എന്ന് തോന്നിയതുകൊണ്ട് ഞാനത് കഴിച്ചു. ഒരു ചിരിയോടെ അവൾ വീണ്ടും വീണ്ടും ഓരോ സ്പൂൺ കഞ്ഞി എനിക്ക് നേരെ വച്ചുനീട്ടി.
മതി എന്ന് ഇടയ്ക്കിടെ പറഞ്ഞെങ്കിലും അവൾ കൊണ്ടുവന്നത്രയും കഴിപ്പിച്ചതിനു ശേഷമാണവിടെനിന്ന് എണീറ്റത്.
കയ്യിൽ കരുതിയിരുന്ന കർച്ചീഫ് വച്ച് എന്റെ ചുണ്ടും മുഖവുമൊക്കെ തുടച്ചശേഷമാണ് അവൾ അത് കഴുകിവെക്കാനടുക്കളയിലേക്ക് പോയത് തന്നെ.
ഞാനേതാണ്ടൊരു കിടപ്പ് രോഗിയാണ് എന്നത് പോലെയായിരുന്നു അവളുടെ പെരുമാറ്റം. ഇടയ്ക്കിടെ ഉണ്ടാവുന്ന തലചുറ്റലും മേല് വേദനയുമൊഴിച്ചാൽ വേറെ കാര്യമായ കുഴപ്പമൊന്നും എനിക്കിപ്പോൾ തോന്നുന്നില്ല.
അവൾ പാത്രമൊക്കെ കഴുകിവച്ച് വീണ്ടും എന്റെ മുറിയിലേക്ക് തന്നെ വന്നു.
കുറേ നേരം എന്തൊക്കെയോ സംസാരിച്ചിരുന്ന ഞാൻ ക്ഷീണം കാരണം പയ്യെ മയക്കത്തിലേക്ക് ആഴ്ന്നുപോയി.
തുടരും