അല്പം മുൻപ് മുന്നിലിരിക്കണത് ഒരു മാലാഖ ആണെന്നൊക്കെ എനിക്ക് തോന്നിയതായിരുന്നു. പക്ഷേ മാലാഖയുടെ വേഷത്തിൽ വന്ന പിശാചാണെന്ന് ഇപ്പഴല്ലേ മനസിലായെ.
ഞാൻ ദയനീയമായി അവളെയൊന്ന് നോക്കി.
അവൾ അതൊന്നും ശ്രെദ്ധിക്കാതെ ആ സമയംകൊണ്ട് ഫോണിൽ മുഴുകിയിരുന്നു.
ഞാനെന്തിനാണ് താടകയെ ഇങ്ങനെ പേടിക്കണത് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ തൃപ്തികരമായ ഒരുത്തരം എനിക്ക് കണ്ടുപിടിക്കാനായില്ല എന്നതാണ് സത്യം.
ചിന്തകളുടെ ലോകത്ത് വിഹരിച്ചിരുന്ന ഞാൻ ജിൻസിയുടെ ഫോൺ റിങ് ചെയ്യണത്കേട്ട് അത്യാവശ്യം നന്നായിട്ടൊന്ന് ഞെട്ടി.
ഇനിയതുമിവള് കണ്ടോ എന്ന സന്ദേഹത്തോടെ അവളെ നോക്കിയെങ്കിലും അവളെന്നെ ശ്രെദ്ധിച്ചിട്ടില്ല എന്ന്കണ്ടതും എനിക്കാശ്വാസമായി. അവൾ എന്നെനോക്കിയൊന്ന് ചിരിച്ച് കാൾ അറ്റൻഡ് ചെയ്ത് പുറത്തേക്കിറങ്ങിപ്പോയി.
ഒരഞ്ചുമിനുട്ട് കഴിഞ്ഞുകാണും ജിൻസിയോടൊപ്പം താടകയും മുറിയിലേക്ക് കയറിവന്നു. എന്നെക്കണ്ടതും അവളൊന്ന് ഞെട്ടുന്നത് ഞാൻ വ്യക്തമായി കണ്ടു.
അപ്പൊ ഞാനാണിവിടെ കിടക്കണതെന്ന് ഇനിയും ജിൻസിയവളോട് പറഞ്ഞിരുന്നില്ലായെന്ന് അവളുടെയാ ഒറ്റ റിയാക്ഷനിൽ നിന്ന് എനിക്ക് മനസിലായിരുന്നു.
അവളൊരല്പം ടെൻഷനോടെ ജിൻസിയെ നോക്കുന്നുണ്ടായിരുന്നു. അത് കണ്ടെനിക്ക് അത്ഭുതമാണ് തോന്നിയത്. എന്നെയിവിടെക്കണ്ടാൽ ഈ ഹോസ്പിറ്റലെടുത്തിവൾ തലകീഴായ് വെക്കുമെന്നായിരുന്നെന്റെ കണക്കുകൂട്ടൽ.
” ഇവനെന്താ പറ്റിയേ…?”
അവളുടെ ശബ്ദത്തിൽ ഒളിഞ്ഞിരുന്ന ഒരു കുറ്റബോധം ഞാൻ തിരിച്ചറിഞ്ഞു.
” ഹോ… ഒന്നും പറയേണ്ടന്റെ പെണ്ണേ… രാവിലെത്തന്നെ ഇവനെന്നെയൊന്ന് തീ തീറ്റിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിലെത്തുമ്പോ ഇവന്റെ ഫ്ലാറ്റ് തുറന്ന് കിടക്കണു. റെസ്പോൺസ് ഒന്നുമില്ലാത്തൊണ്ട് കേറിനോക്യതാ… അപ്പൊ ദേ ബോധമില്ലാണ്ട് താഴെകിടക്കണു. സംഭവം വൈറൽ ഫീവറാ… ”
ജിൻസിയുടെ മറുപടി കേട്ട് താടകയെന്നെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
” മാഡത്തിനിപ്പോ മീറ്റിങ്ങില്ലേ…? ”
രാവിലെയതുമ്പറഞ്ഞാണല്ലോ എന്നെയിട്ട് കഷ്ടപ്പെടുത്തിയത് എന്ന ഓർമയിൽ ഞാൻ ചോദിച്ചു.
താടകയൊന്ന് ഞെട്ടി. അവളുടെ മുഖത്തേക്ക് ഇറച്ചുകയറിയ കുറ്റബോധം കൂടിയായപ്പോ ഞാനക്കാര്യം ഉറപ്പിച്ചു.
അപ്പൊ താടക രാവിലെ കരുതിക്കൂട്ടി പണിതന്നതാണ്.
” ഹാ… മീറ്റിംഗ് അവർ കാൻസൽ ചെയ്‌തെന്നല്ലേ നീയിന്നലെ പറഞ്ഞേ… ”
ജിൻസി സംശയം പോലെ താടകയോട് ചോദിച്ചതും അവളാകെ വിളറി. ദയനീയമായി എന്നെയും ജിൻസിയെയും മാറിമാറി അവൾ ജിൻസിയെയും വലിച്ച് പുറത്തോട്ടിറങ്ങി.
ഇനിയുമിവളുടെ കാട്ടിക്കൂട്ടലുകൾ സഹിച്ചിരുന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും