ജിത്തൂനോട് ഞാൻ എല്ലാ കാര്യവും പറഞ്ഞതായിരുന്നു.. ടോപ്പിക്ക് മാറ്റാൻ എന്നോണം അവൻ ആ മുറിവിൽ കയറിപ്പിടിച്ചു..
“അപ്പൊ കൂട്ടുകാരൻ ഒന്നും പറഞ്ഞില്ലേ..ഇന്നലെ വീട്ടിലേക്ക് പോകും വഴി നമ്മൾ ചെറുതായി ഒന്ന് വീണു.. ഭാഗ്യത്തിന് ഇത്രയേ പറ്റിയുള്ളൂ..”
“എന്തുവാടാ സിദ്ധു.. അതിലും ഭേദം സോഫി ആ ബ്രെക്കില്ലാത്ത വണ്ടിയെടുത് പോവുന്നതായിരുന്നല്ലോ..”
ജിത്തു എനിക്കിട്ട് ഒന്ന് താങ്ങിയിട്ട് പറഞ്ഞു.. എന്നിട്ട് എന്നെ നോക്കി ഒരൂള ചിരിയും..
“എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ടെടോ.. ഇയാളുടെ നമ്പർ വാങ്ങാൻ ഞാൻ മറന്നു പോയി.. രാത്രി വിളിച്ചു കാര്യാന്വേഷിച്ചാലോന്ന് ചിന്തിച്ചപ്പോഴാ നമ്പർ വാങ്ങിയില്ലലോന്ന് ഞാൻ ഓർത്തത്..”
സോഫിയോട് ഒന്ന് ചേർന്ന് നിന്ന് പറഞ്ഞുകൊണ്ട് ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു സോഫിടെ നമ്പർ നോട്ട് ചെയ്യാനായിട്ട്..
പെട്ടന്നാണ് സോഫിടെ മട്ടും ഭാവവും മാറി പേടി മുഖത്ത് വരുന്നത് ഞാൻ ശ്രദ്ധിച്ചത്..
“സോഫി.. എടൊ.. എന്തു പറ്റി..”
“സിദ്ധു നമുക്ക് പിന്നെ സംസാരിക്കാം നിങ്ങളിപ്പോ ക്ലാസ്സിലേക്ക് പോ..”
സോഫി പേടിച് പേടിച് പറഞ്ഞു..
“അതെന്താ.. ഇയാൾ കാര്യന്താ പറ.. പെട്ടന്നെന്താ ഇങ്ങനെ..”
“പോവനല്ലേ പറഞ്ഞെ.. പറയുന്നത് കേൾക്ക് സിദ്ധു… പ്ലീസ്..”
സോഫി ദേഷ്യത്തോടെ എന്നോടും ജിത്തൂനോടും ആയിട്ട് പറഞ്ഞു.. കൂടാതെ ഇടതു ഭാഗത്തേക്ക് പാളി നോക്കിക്കൊണ്ടിരിക്കുന്നുമുണ്ട്…ഞാൻ തിരിഞ്ഞു നോക്കുമ്പോ ഒരു ജീപ്പ് ക്യാമ്പസ്സിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു.. സോഫിയും ആ ജീപ്പ് കാരണം തന്നെയാണ് നമ്മളെ അവിടന്ന് പെട്ടന്ന് ഓടിക്കാൻ നോക്കിയതും എന്നെനിക്ക് മനസ്സിലായി..
സോഫിയെ ദേഷ്യം പിടിപ്പിക്കേണ്ട വിചാരിച് നമ്മൾ ക്ലാസ്സ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി..
“ഡാ ആ ജീപ്പിൽ വരുന്ന ആൾക്കാരെ കണ്ടിട്ടാണ് സോഫി നമ്മളോട് പോവാൻ പറഞ്ഞതെന്ന് തോനുന്നു.. എന്തോ പ്രശ്നമുണ്ട്..”
ജിത്തു എന്നോട് പറഞ്ഞു..
“ഞാനും ശ്രദ്ധിച്ചു.. അവൾ അങ്ങോട്ട് തന്നെ പേടിയോടെ നോക്കിക്കൊണ്ടിരിക്കുന്നത്.. വരട്ടെ.. അവളോട് പിന്നെ ചോദിച്ചറിയാം സത്യവസ്ഥ…”
“അതിനതാരായാലും അവളെന്തിനാ ഇങ്ങനെ പേടിക്കുന്നത്.. വേറെ എന്തോ സംഭവം ഉണ്ടെടാ..അവർ നമ്മളെ വല്ലോം ചെയ്യും വിചാരിച്ചിട്ടാ അവൾ നമ്മളോട് പോവാൻ പറഞ്ഞതെന്ന എനിക്കു തോന്നുന്നത്..”
“ആഹ് അങ്ങനെ ആവാനും മതി..”