“എല്ലാം ഞാൻ കാരണായിരുന്നു സിദ്ധു.. എന്റെ ഭാഗത്താണ് തെറ്റ്…ഇന്ന് നിങ്ങൾ തല്ലിയില്ലേ അവന്റെ പേരാണ് ജിഷ്ണു.. അവരുടെ ഒരു ഗാങ് ഉണ്ട്.. അതിലൊരുത്തൻ ആണ് സൈമൺ.. ഡിജിപി യുടെ കൊച്ചുമോൻ ആണ്..സെക്കന്റ് ഇയർ ആയിരുന്നപ്പോ അവൻ എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു.. ഞാൻ നോ പറഞ്ഞു.. അതിന് ശേഷം അവർ തുടരെ തുടരെ എന്നെ ശല്യപ്പെടുത്താനും ഓരോന്ന് പറഞ്ഞു ഭീഷണിപ്പെടുത്താനും തുടങ്ങി..അവരുടെ പിടിപാട് അറിയുന്നത് കൊണ്ട് ഞാൻ ഒന്നും വീട്ടിൽ പറഞ്ഞിരുന്നില്ല.. എല്ലാം സഹിച്ചു നിന്നു ഞാൻ..അങ്ങനെ ഒരു ദിവസം വേറെ ആരോ പറഞ്ഞിട്ടാണ് അശ്വിൻ എല്ലാം അറിയുന്നത്.. അവൻ അന്ന് തന്നെ കോളേജിൽ വന്ന് സൈമണിനെ അടിച്ചു.. ഞാൻ ഒരുപാട് തവണ പറഞ്ഞതാ സിദ്ധു ഒന്നും വേണ്ടെന്ന് അവൻ കേട്ടില്ല.. ആ സംഭവം കഴിഞ്ഞ അന്ന് രാത്രി എന്റെ അശ്വിൻ തിരിച്ചു വീട്ടിലേക്ക് വന്നില്ല.. തിരഞ്ഞു പോയപ്പോ നടു റോഡിൽ ചത്തു മലച്ചു കിടക്കുന്ന എന്റെ സഹോദരനെയാണ് കാണാൻ കഴിഞ്ഞത്..”
സോഫി വീണ്ടും കരച്ചിലിന്റെ വക്കോളം എത്തി..
“എന്നിട്ട് നിങ്ങൾ പോലീസിൽ ഒന്നും പറഞ്ഞില്ലേ ”
“അതൊരു സാദാരണ ആക്‌സിഡന്റ് അല്ലെന്ന് ഏതൊരു ചെറിയ കുട്ടിക്കും മനസിലാവും സിദ്ധു.. അശ്വിന് പറ്റിയ പരിക്കുകളിൽ മിക്കതും ആക്‌സിഡന്റ് പറ്റി ഉണ്ടാവാൻ വഴിയുള്ളതല്ല.. പക്ഷെ പോലീസോ പത്രക്കാരോ എന്തിന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പോലും അതൊരു ആക്‌സിഡന്റ് മരണം മാത്രമായി മുദ്ര കുത്തി..”
“എടൊ.. ഇതെന്താ വെള്ളരിക്ക പട്ടണോ.. ഡോക്ടർ പോലും പൈസക്ക് വേണ്ടി ഇത് പോലെയൊക്കെ ചെയ്യോ.. എനിക്കു വിശ്വസിക്കാനാവുന്നില്ല…”
ഞാൻ അതിശയത്തോടെ സോഫിയോട് ചോദിച്ചു..
“പൈസ മാത്രം അല്ല സിദ്ധു ഇവിടെ പ്രശ്നം.. അവർക്കും അവരുടെ ജീവനിൽ കൊതിയുണ്ട്..അവരുടെ ഭീഷണിപ്പുറത്താണ് ഡോക്ടർസ് അടക്കം എല്ലാവരും അവരുടെ കൂടെ നിക്കുന്നത്..ഞാൻ അവന്മാരെ വെറുതെ വിടില്ല സിദ്ധു.. പ്രതികാരം തീർക്കാനുള്ള അവസരം എനിക്കു ദൈവം തരും.. അത് വരെ മാത്രമേ ഉള്ളു അവരുടെ ആയുസ്സ്.. ആ ഒരു പ്രതീക്ഷയിൽ മാത്രമാണ് ഞാൻ ഇപ്പഴും ആ കോളേജിലേക് വരുന്നത്..”
ഇത്രയും പറഞ്ഞു സോഫി ദൂരേക്ക് ദേഷ്യത്തോടെ നോക്കിയിരുന്നു.. ആ കണ്ണുകളിൽ അപ്പോൾ പക മാത്രമായിരുന്നു.. അടങ്ങാത പക…
പിന്നെ സോഫിയോട് എനിക്കെന്ത് പറയണം എന്ന് അറിഞ്ഞില്ല ആ സമയം.. അവസാനം സോഫി തന്നെ വീണ്ടും എന്നോട് ചേർന്നിരുന് പറഞ്ഞു തുടങ്ങി..
“നിന്നെ ഇന്നലെ കണ്ടപ്പോ എനിക്കെന്റെ അശ്വിനെയാണ് ഓർമ വന്നത് സിദ്ധു.. ഒരുപാട് നാളുകളായി ഞാൻ കൊതിച്ച ഒരാളെ നിന്നിൽ എനിക്കു കിട്ടുമെന്ന് തോന്നി… അത് കൊണ്ടാണ് ഇന്ന് നിങ്ങൾ അവരിൽ ഒരാളെ അടിച്ചു എന്നറിഞ്ഞപ്പോ ഞാൻ പേടിച്ചത്..”