അവന്റെ മുഖത്ത് വീണിരുന്നു..
അത് കിട്ടിയതേ അവനോർമയുണ്ടാവു.. ബോധം കെട്ടു വീണു അവൻ..ജിത്തു ഒന്ന് കൈ കുടഞ്ഞു അതിന് ശേഷം.. ഒറ്റ പഞ്ചിൽ നോക്ക്ഔട്ട് ചെയ്യാ എന്ന കേട്ടിട്ടില്ലേ.. അത് തന്നെ സംഭവം..അമേരിക്കയിൽ സ്കൂളിൽ ആയിരുന്നപ്പോ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെടലിസ്റ്റ് ആണ് ജിത്തു.. അപ്പൊ പിന്നെ ഞാൻ പറഞ്ഞു തരണ്ടല്ലോ ബോധം പോയതിന്റെ കാരണം.. ബോക്സിങ് മാത്രമല്ല അത്യാവശ്യം താക്വണ്ടോ പ്രാക്ടിസും ഉണ്ടായിരുന്നു നമുക്ക്..
അതുകൂടി ആയതോടെ ഒരുപാട് സ്റ്റുഡന്റസ് ചുറ്റിനും കൂടി നിന്നു..
അടുത്തുണ്ടായിരുന്ന ഒരു പെൺകുട്ടീടെ കയ്യിൽ നിന്ന് വാട്ടർ ബോട്ടിൽ വാങ്ങി ജിത്തു തന്നെ അവന്റെ മുഖത്ത് വെള്ളം കുടഞ്ഞു.. അവൻ കിളി പാറിയ പോലെ എന്താ ഇവിടെ ഇപ്പൊ സംഭവിച്ചെന്ന് പോലും അറിയാതെ കണ്ണ് തുറന്നു ചുറ്റിനും നോക്കി..
“സോറി.. പെട്ടെന്നുള്ള ദേഷ്യത്തിൽ അടിയുടെ പവർ കുറച്ചു കൂടിപ്പോയി..പിന്നെ..ഇതിന്റെ പേരിൽ ഇനി ഒരു പ്രശ്നം ഉണ്ടാവരുത്..ഇത് നീ ചോതിച്ചു വാങ്ങിയതാണെന്ന് എനിക്കും അറിയാം നിനക്കും അറിയാം.. ഓക്കെ.. അപ്പൊ നമ്മൾ പോട്ടെ.. തലകറക്കോ മറ്റോ ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോവാൻ മറക്കണ്ട കേട്ടോ..”
ജിത്തു അവനെ എഴുന്നേറ്റിരുത്തി പറഞ്ഞു..
നമ്മൾ നടന്നു നീങ്ങിയിട്ടും അവൻ അവിടെ തന്നെ ഇരിപ്പായിരുന്നു.. അടി കിട്ടിയതിന്റെ ക്ഷീണമായിരിക്കാം.. റഫീഖ് ആണെങ്കി ആകെ കിളി പോയി നിൽക്കുകയാണ്.. നമ്മളുടെ രണ്ടാൾടേം മുഖം മാറി മാറി നോക്കുന്നതല്ലാതെ അവൻ ഒന്നും സംസാരിക്കുന്നതേയില്ല..
അങ്ങനെ നമ്മൾ തിരിച്ചു ക്ലാസ്സിൽ എത്തി ബെഞ്ചിൽ ഇരുന്നതും സോഫി ഓടി കിതച്ചു ക്ലാസ്സിലേക്ക് വന്നതും ഒരുമിച്ചായിരുന്നു..
“നിങ്ങൾ എന്ത് പണിയ കാണിച്ചേ സിദ്ധു.. പെട്ടന്ന് എന്റെ കൂടെ വാ..”
സോഫി കിതപ്പ് മാറാതെ പറഞ്ഞു..ക്ലാസ്സിൽ അപ്പൊ ഉണ്ടായിരുന്നവർ ഒക്കെ നമ്മളെ തന്നെ ശ്രദ്ധിക്കുന്നുണ്ട്..
“എന്താടോ.. എന്താ പറ്റ്യേ നിനക്ക്.. നമ്മൾ എന്ത് ചെയ്തുന്നാ…”
“ഇപ്പൊ അതൊന്നും പറയാൻ സമയമില്ല.. നിങ്ങളൊന്ന് പെട്ടന്ന് വാ എന്റെ കൂടെ ദയവ് ചെയ്ത് ”
അവൾ എല്ലാരുടേം മുന്നിന്ന് വളരെ ദയനീയമായി നമ്മളോട് ചോദിച്ചു.. അതുകൊണ്ട് അതിലെന്തൊ കാര്യമുണ്ടെന്ന് എനിക്കു മനസിലായി..
ഞാനും ജിത്തും റഫീകും അവളുടെ പിന്നാലെ പെട്ടന്ന് തന്നെ നടന്നു..
സോഫി നേരെ പോയത് നമ്മൾ ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്തേക്കായിരുന്നു..
“എന്താ ഇവിടേക്ക്..”
ഞാൻ സംശയത്തോടെ ചോദിച്ചു.
“ഞാൻ പറഞ്ഞില്ലേ സിദ്ധു.. കുറച്ചു സമയത്തേക്ക് ഞാൻ പറയുന്നതൊന്നും കേൾക്ക് നീ.. എന്റെ കൂടെ വാ…”
സോഫി വീണ്ടും സ്വരം ഇടറി പറഞ്ഞപ്പോ പിന്നെ ഒന്നും മറിച് ചോദിക്കാൻ നിന്നില്ല ഞാൻ..
ഞാൻ സോഫിടെ കൂടെയും ജിത്തുവും റഫീകും എന്റെ വണ്ടിയിലുമായി നമ്മൾ കോളേജ് വിട്ടു പുറത്തിറങ്ങി.. സോഫി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.. വണ്ടി ഏതൊക്കെയോ വളവും കയറ്റവും ഒക്കെ കയറി വിട്ടു.. ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ.. അവസാനം ഒരു ഒഴിഞ്ഞ പഴയ ബിൽഡിങ്ങിലേക്ക് വണ്ടി കയറ്റി സോഫി..കാടു കയറിക്കിടക്കുന്ന ഒരു ബിൽഡിംഗ്.. എന്തോ ഒരു ഫാക്ടറി പോലെയുണ്ട്.. ഊഹം തെറ്റിയില്ല.. ഒരു പഴയ പാൽ ഫാക്ടറി തന്നെ സംഭവം..വണ്ടി ആരും കാണാത്ത വിധം ഒരു മതിലിന്റെ സൈഡിലായി പാർക്ക് ചെയ്ത് നമ്മളെയും കൊണ്ടകത്തേക്ക് കയറി ഒരു