ഹന്നാഹ് ദി ക്വീൻ 4
Hanna The Queen Part 4 | Author : Loki | Previous Part
വൈകിയതിന് ക്ഷമ ചോദിക്കുന്നു.. കോവിഡ് വന്നു കുറച്ചു കഷ്ട്ടപ്പെട്ടു.. പിന്നെ എഴുതാൻ ഒരു മൂഡ് കിട്ടിയില്ല.. മെന്റലി ഇപ്പഴാണ് ഒന്ന് ഓക്കേ ആയത്.. അപ്പൊ കഥയിലേക്ക് പോവാം…
.
“ഇവളിത് എത്രനാൾ ഇങ്ങനെ ഒളിച്ചും പാത്തും നമ്മളെ കാണാൻ ഇവിടെ വരും ഈ കള്ളി…”
തന്റെ മടിയിൽ കിടന്ന ആ കറുത്ത വസ്ത്രമണിഞ്ഞ അതി സുന്ദരിയായ സ്ത്രീയുടെ തലയിൽ തലോടി ചന്ദ്രശേഖർ (സിദ്ധുവിന്റെ അപ്പൂപ്പൻ)തന്റെ ഭാര്യയോട് പറഞ്ഞു..
“ഈ ഒളിച്ചു കളിയൊക്കെ വൈകാതെ അവസാനിക്കുമച്ഛാ.. എനിക്കും മടുത്തു തുടങ്ങി.. കുറച്ചു നാളുകൂടി മാത്രം എനിക്കിങ്ങ്ങനെ നടന്നെ പറ്റു..”
ആ സ്ത്രീ മടിയിൽ നിന്നെഴുന്നേറ്റിരുന്ന് പറഞ്ഞു..
“നീ എന്നോട് പോലും മുഴുവൻ കാര്യങ്ങളും ഇത് വരെ പറഞ്ഞിട്ടില്ല.. പക്ഷെ എനിക്കറിയാം എന്റെ കുട്ടി ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കിയാണിത്രനാളും നടന്നതെന്ന്.. വൈകാതെ തന്നെ എല്ലാം മോൾ വിചാരിക്കുന്ന പോലെ നടക്കട്ടെന്ന് അച്ഛൻ എപ്പഴും പ്രാർത്ഥിക്കുന്നുണ്ട്..”
ചന്ദ്രശേഖർ അവളുടെ കൈ തന്റെ കയ്ക്കുള്ളിലാക്കി കൊണ്ടു പറഞ്ഞു..അവൾ അതിനൊന്ന് പുഞ്ചിരി തൂകി അയാളുടെ തോളിൽ തല ചായ്ച്ചു…
പെട്ടെന്നാണ് ആരോ കാളിങ് ബെൽ അടിച്ചത്..
“സിദ്ധുന് കോളേജിൽ പോവാനുള്ള സമയായി.. അവനായിരിക്കും മിക്കവാറും…എന്തു ചെയ്യും.. മോളെവിടേലും പോയി ഒളിക്ക് വേഗം..”
സിദ്ധുവിന്റെ അമ്മൂമ്മ വെപ്രാളത്തോടെ പറഞ്ഞു..