പിറ്റേന്ന് രാവിലെ എണീറ്റ് ഞങ്ങൾ ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി കഴിച്ചു റെഡി ആകാൻ പോയി…. ആദ്യം ഞാൻ പോയി കുളിച്ചു ഒരു ബ്ലാക്ക് ടി ഷർട്ടും ലൈറ്റ് ബ്ലൂവും വൈറ്റും ഇട കലർന്ന ജീൻസും ധരിച്ചു ഹാളിലേക്ക് ചെന്നിരുന്നു ആദിക്ക് വേണ്ടി വെയിറ്റ് ചെയ്തു…… സമയം പോകാൻ ഞാൻ മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരുന്നു…….
ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ആദിയുടെ ശബ്ദം കേട്ടു….
” ഇറങ്ങാം….”
ശബ്ദം കേട്ട ഭാഗത്തേക്ക് തല ചെരിച്ചു നോക്കിയപ്പോ അവിടെ ഡോർ തുറക്കപ്പെട്ടു……
വാതിക്കൽ പ്രത്യക്ഷപെട്ട അവളെ കണ്ട് എന്റെ കൈയിലിരുന്ന ഫോൺ പോലും തറയിൽ വീണു…..
അതുപോലും അറിയാതെ പുറകിലാരോ തീ വെച്ചത് പോലെ ഞാൻ എഴുന്നേറ്റു ……
കറുത്ത ഒരു സ്ലീവ്ലെസ്സ് ടോപ്പും അതിന് മാച്ചിങ് ആയിട്ടൊരു ജീൻസും….. മുഖത്ത് ഇത്തിരി പോന്ന ഒരു കുഞ്ഞു പൊട്ട് തുടുത്ത ചുണ്ടിലെ ചുവന്ന ചായം അത് വളരെ നേർപ്പിച്ചു ഇട്ടിരിക്കുന്നു നീട്ടി വരച്ച കണ്ണുകൾ…..വിടർത്തിയിട്ടിരിക്കുന്ന മുടി…..
മുൻപ് അവളെ ഇത്രേം സുന്ദരി ആയിട്ട് ഒരിക്കൽ പോലും കണ്ടിട്ടില്ല….അവൾ അല്ല അത്ര ഭംഗിയിൽ ഞാൻ ആരെയും അന്ന് വരെ കണ്ടിട്ടില്ല… ബ്യൂട്ടി ഈസ് നോട്ട് എ ബിഗ് തിങ് എന്ന് പറഞ്ഞാലും ചില സമയം ആഹ് തിയറിയും പ്രേമിക്കുന്ന പെണ്ണിനേയും നമ്മൾ മറന്നു പോകില്ലേ 😂😂😂… എനിക്കും അത് തന്നെ സംഭവിച്ചു…..
അതുമല്ല ഇതുവരെ കാണാത്ത മറ്റൊന്ന് കൂടെ ഞാൻ അവളുടെ മുഖത്തു കണ്ടു…..
മൂക്കുത്തി……. ❗️
വെള്ള കല്ല് പതിച്ച കുഞ്ഞു മൂക്കുത്തി….. അതിന്റെ തിളക്കമാണ് അവളുടെ മുഖത്തിന് എന്നെനിക്ക് തോന്നി….
തൊണ്ടയിലെ വെള്ളം പോലും വറ്റി നിന്ന എന്നോട് അവൾ ചോദിച്ചു….
” നീയെന്തിനാണ് ഇങ്ങനെ നോക്കുന്നത്……….”
” നിനക്ക് മൂക്കുത്തിയുണ്ടോ…..? ”
യാന്ത്രികമെന്നോണം ഞാൻ ചോദിച്ചു……
” ആഹ് ഉണ്ട്… കുത്തിയതായിരുന്നു പിന്നെ ഇടയ്ക്കത് കളഞ്ഞു പോയി… ഇപ്പോ കമ്മൽ തപ്പിയപ്പോ കിട്ടിയതാ ആഹ് ബോക്സിൽ ഉണ്ടായിരുന്നു… ഇട്ട് നോക്കിയപ്പോൾ ആ ഹോൾ അടഞ്ഞിട്ടില്ല…. അതുകൊണ്ട് ഇട്ടു എന്താ കൊള്ളില്ലേ…..? “