പിന്നൊന്നും നോക്കിയതും ഇല്ല തിരിഞ്ഞതും ഇല്ല…..
എല്ലാം അവസാനിച്ചെന്ന സമാധാനത്തോടെ അവളെയും കൊണ്ട് വീട്ടിലാക്കി നേരെ എന്റെ ടീച്ചറൂട്ടിയുടെ അടുത്തേക്ക് വെച്ചു പിടിച്ചു…..
എല്ലാം അവളുടെ ഐശ്വര്യം ആണെന്ന് പറഞ്ഞു ഋതുവിനോട് പറഞ്ഞിട്ടാണ് മാസങ്ങൾക്ക് ശേഷം ഒരുമിച്ചിട്ടും വേറൊന്നിനും മുതിരാതെ ഇതെല്ലാം അവളെ അറിയിക്കാനുള്ള വ്യഗ്രതയിൽ
ഞാനിങ്ങു ഓടി പിടഞ്ഞു വന്നത് ………
ബൈക്ക് വെച്ച് സ്റ്റെപ് കയറി കാളിങ് ബെല്ലമർത്തി…..
അൽപ സമയത്തിന് ശേഷം വാതിൽ തുറക്കപ്പെട്ടു…..
മുഖം ഇത്തിരി കടുപ്പത്തിലാണ്…. അത് പോയിട്ട് വിളിക്കാത്തത് കൊണ്ടാണെന്നു എനിക്ക് മനസിലായി…..
എവിടെ വിളിക്കാൻ പോയിട്ട് അവളെ ഓർക്കാൻ പോലും എനിക്ക് നേരം കിട്ടിയില്ലല്ലോ…….
വാതിൽ തുറന്നു തിരിഞ്ഞു നടന്ന അവളെ വാതിലടച്ചിട്ട് ഞാൻ വട്ടം ചുറ്റി പിടിച്ചു നേരെ ബെഡ്‌റൂമിൽ കൊണ്ട് പോയി അവിടെ പിടിച്ചിരുത്തി….
“ന്റെ ടീച്ചറൂട്ടി നിന്റെ ദേഷ്യം എനിക്ക് മനസിലാകും പക്ഷെ നമുക്കത് പിന്നെ പരിഹരിക്കാം…….
നീയാദ്യം ഇത് കേൾക്ക്…..”
ഞാൻ ഉണ്ടായത് മുഴുവൻ അവളോട് പറഞ്ഞു….
കേട്ടത് മുഴുവൻ വിശ്വസിക്കണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷനിൽ എന്നെ തന്നെ തുറിച്ചു നോക്കുന്ന അവളെ ഞാൻ കുലുക്കി വിളിച്ചു….
“ആദി……”
“ഏഹ്…..എന്നാലും അഖില അങ്ങനെ….നോ… ഐ കാന്റ് ബിലീവ് ഇറ്റ്….”
“ആഹ് ബെസ്റ്റ്… ഞാൻ എന്റെ ചെവികൊണ്ടും കണ്ണുക്കൊണ്ടുമൊക്കെ കേട്ടിട്ടും കണ്ടിട്ടുമാണ് വരുന്നേ….”
“മ്മ്… കഴിഞ്ഞല്ലോ വിട്ടേക്ക്…അവരിനി പ്രശ്നത്തിന് വരില്ലായിരിക്കും…..”
“വരാണ്ട് ഇരുന്നാൽ അവർക്ക് നല്ലത്….ആട്ടെ നീ ന്തേലും കഴിച്ചോ…..”
തലയ്ക്കിട്ടൊരു കൊട്ട് തന്നിട്ടവൾ പറഞ്ഞു…..
” കഴുത വിളിക്കേം ഇല്ല വിളിച്ചാലൊട്ട് എടുക്കേം ഇല്ല വിശന്ന് ജീവൻ പോകുന്നു മനുഷ്യന് അപ്പോഴാ ഉളുപ്പില്ലാത്ത ചോദ്യം കഴിച്ചൊന്നു… ഒറ്റയ്ക്ക് കഴിക്കാൻ ആയിരുന്നേൽ സർ നെ വിളിച്ചു ശല്ല്യം ചെയില്ലായിരുന്നല്ലോ….. പന്നീ വന്നു കഴിക്ക്….. ഒരോ ചോദ്യങ്ങൾ…..”
ഞാൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റു…. അവളെനിക്ക് ചോറ് വാരി തരുകയും ചെയ്തു…അങ്ങനെ വളരെ സന്തോഷത്തോടെ ഞങ്ങൾ മൂന്ന് പേരും കഴിഞ്ഞു പോന്നു…..