ഞാൻ അത് ആരാണ് ന്ന് ചോദിക്കാൻ ഒരുങ്ങിയതും അയാൾ ഡ്രൈവിങ് സീറ്റിൽ അവളുടെ അടുത്ത് എത്തിയിരുന്നു
“ഉം ഇറങ് ” അയാൾ എന്നെ നോക്കി കൊണ്ട് അവളോട് പറഞ്ഞു
“ഹരിയേട്ട.. ഞാൻ .. ഞാൻ പറയാം ഇപോ പോ”
അവൾ പറഞ്ഞു
“ഇങ്ങോട്ട് ഇറങ്ങടി” അയാൾ അവളുടെ ഡോർ തുറന്നു അവളെ പിടിച് ഇറക്കി
രംഗം പന്തിയല്ല ന്ന് കണ്ടു ഞാനും വണ്ടിക് വെളിയിൽ ഇറങ്ങി
“ആരാടി ഇവൻ ” അയാൾ എന്നെ ചൂണ്ടി അവളോട് പറഞ്ഞു
“ഹരിയേട്ടൻ ഇപോ പോ ഞാൻ പിന്നെ പറയാം എല്ലാം ” അവൾ ഗൗരവത്തോടെ പറഞ്ഞു
“ഹരിയേട്ടൻ ഇപോ പോണില്ല മര്യാദക്ക് പറയടി ആരാ ഇവൻ ”
“ഞാൻ കെട്ടാൻ പോകുന്ന ആൾ .. എന്റെ കാമുകൻ എന്തേ”
അവൾ അയാളുടെ നേരെ ചീറി
“ഓഹോ ഇവനാണോ നിന്നെ കെട്ടാൻ പോകുന്നത് അത് ശരിഅപ്പോൾ ഞാൻ ആരാടി ” അയാൾഅതും പറഞ്ഞു അവളെ
തല്ലാൻ ഓങ്ങിയതും ഞാൻ ഓടി അയാളുടെ കയിൽകയറി പിടിച്ചു
“പ്ഫ നായേ ഹരി യുടെ കൈ തടയാൻ മാത്രം ആയോ നീ ” അയാൾ അതും പറഞ്ഞു എന്നെ ചവിട്ടാൻ ഒരുങ്ങിയതും സൈഡിൽ നിന്നും ഒരു ചവിട്ട് കൊണ്ട് അയാൾ തെറിച്ചു ദൂരേക്ക് വീണു
ആരാ ചവുട്ടിയത് ന്ന് കണ്ട ഞാനും അക്ഷരയും ഞെട്ടി
(തുടരും)