എന്ത് പക്ഷെ ..
“എഡോ താൻ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു അത്… അത് ശരിയാവില്ല ല്ലോ ”
“അക്കാര്യം ഒന്നും നീ ആലോചികണ്ട നിനക് എന്നെ ഇഷ്ടമാണോ അല്ലയോ അത് മാത്രം പറ ”
“ആ… അത്…. അതേ ”
ഞാൻ മടിച്ചു മടിച്ചു പറഞ്ഞു
പെട്ടെന്ന് അവൾ ഓടി വന്നു എന്റെ കവിളിൽ ഒരു ഉമ്മ തന്നു .. ഞാൻ ഞെട്ടി പോയി
“അപ്പോ എന്റെ വിളമ്പുകാരാ വ നമുക്ക് കുറച്ചു പരിപാടികൾ ഉണ്ട് ”
അന്തം വിട്ടു നിക്കുന്ന എന്നെ കടന്ന് അവൾ വണ്ടി ലക്ഷ്യമാക്കി നടന്നു . കൂടെ ഞാനും
വണ്ടിയിൽ കേറി അവൾ വണ്ടി മുന്നോട്ട് എടുത്തു
“അക്ഷരാ..”
“ഉം ”
“എങ്ങോട്ടാ നമ്മൾ പോകുന്നത് ?”
“ആദ്യം ഒരു പരിപാടി ഉണ്ട് അപ്പോ കണ്ടോ ” അതും പറഞ്ഞവൾ കാറിലെ പാട്ട് ഉച്ചത്തിൽ വച്ചു . ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല
അവൾ വണ്ടി mg റോഡിൽ കല്യാണിന്റെ പാർക്കിങ്ങിൽ കയറ്റി നിർത്തി
” ഇതെന്താ ഇവിടെ ? ”
“ഇറങ്ങി വാടാ ചെക്കാ” അവൾ അതും പറഞ്ഞു ഇറങ്ങി
അവൾ കടയ്ക്ക് ഉള്ളിലേക്ക് കയറി കൂടെ ഞാനും . അത്ര വമ്പൻ ഒരു കടക്ക് ഉള്ളിൽ ഞാനാദ്യമായി കയറുകയാണ് . അക്ഷര അവിടെ നിന്ന സെയിൽസ് ഗേളിനെ വിളിച്ചു ജൻറ്സ് സെക്ഷൻ തിരക്കി ന്നിട്ട് എന്നെയും കൈക്ക് പിടിച്ചു വലിച്ചു കൊണ്ടു അങ്ങോട്ട് കൊണ്ടുപോയി …
“നിന്റെ സൈസ് എത്ര ”
ഞാൻ എന്ത് ന്ന് രീതിയിൽ നിന്നപ്പോൾ അവൾ എന്റെ കോളർ പിടിച്ചു മടക്കി ഷർട്ട് സൈസും ഇട്ടിരുന്ന ഷർട്ട് പൊക്കി ജീൻസിന്റെ സൈസും ആ പെണ്ണിനോട് പറഞ്ഞു കൊടുത്തു .. ഞാൻ ആകെ ചൂളി പോയി അവളുടെ ചെയ്തികൾ കൊണ്ട്
പിന്നെ എന്നെ ഞെട്ടിച്ചു കൊണ്ട് വമ്പൻ ബ്രാൻഡുകളുടെ കുറെ ജീൻസും കുറെ ടീ ഷർട്ടും ഷർട്ടും ഒക്കെ അവൾ വാങ്ങി കൂട്ടി
“ഇതൊക്കെ എന്തിനാ… ആർക്കാ..? ”
“ഇതൊകെ എന്റെ കാമുകനു എന്തേ??… ടാ നിന്റെ സൈസ് എത്ര ”
ഞാൻ എന്തിന്റെ ന്ന് മനസിലാകാതെ നിന്നു
അവൾ പെട്ടെന്ന് എന്നെ ഒന്ന് ചുറ്റും നടന്നു നോക്കി
“ആ ഒരു 90 കാണും കൂടിയത് എടുത്തോ 5 എണ്ണം ” അപ്പോഴാണ് ഷഡി ടെ കാര്യമാണ് അവൾ പറഞ്ഞത് ന്ന് എനിക്ക് കത്തിയത്
ഞാൻ എന്തോ പറയാൻ വന്നപ്പോൾ അവൾ അതിൽ നിന്നും ഒരു ജോഡി ഷർട്ടും പാന്റും എടുത്ത് എന്റെ നേരെ നീട്ടി അത് ഇട്ടോണ്ട് വരാൻ പറഞ്ഞു
“പോയ് ഇട്ടോണ്ട് വാടാ ചെക്കാ”
ഞാൻ അനങ്ങാതെ നിന്നപ്പോൾ അവൾ എന്നെ തള്ളി വിട്ടു .
ചെയിഞ്ചിങ് റൂമിൽ കയറി ഞാൻ ഡ്രസ് ഒക്കെ മാറി പുറത്ത് ഇറങ്ങിയപ്പോൾ അക്ഷരയെ അവിടെ കണ്ടില്ല