ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Posted by

ചുരിദാറും..മുടിയൊക്കെ ചെറുതായി കളർ ചെയ്ത് ലിപ്സ്റ്റിക് ഒക്കെ ചെറുതായി ഇട്ട് കാണാൻ തന്നെ എന്തൊരു ഭംഗി . അംഗലാവണ്യം പിന്നെ പറയുകയെ വേണ്ട അധികം വലുതോ എന്നാൽ ചെറുതോ അല്ലാതെ മുലകൾ നല്ല ഒതുങ്ങിയ അരക്കെട്ടും അതിനു ചേരുന്ന നിതംബവും ഇവൾ വല്ല ഡാൻസും പഠിച്ചിട്ടുണ്ടോ ആവോ , സാധാരണ നർത്തകികൾക്ക് ആണ് ഇങ്ങനെ ഉള്ള അംഗലാവണ്യം ഉണ്ടാവുക.

“ടാ നീ എന്താ ഇങ്ങനെ നോക്കുന്നെ.. വ കഴികണ്ടേ??”
അവൾ അതും പറഞ്ഞു ഹോട്ടലേക്ക് നടന്നു
ഞാൻ ആ നടപ്പ് തന്നെ നോക്കി നിന്നു

“ചെ…. ഞാൻ എന്തൊക്കെ ആണ് ഈ കാണിക്കുന്നത് .. ഇവളെ വിശ്വസിക്കാൻ ഇപ്പോഴും കൊള്ളില്ല എന്ത് ഉദ്ദേശ്യം വച്ചാണ് ഇവൾ എന്നെ ഇപോ കൊണ്ടുവന്നത് ന്ന് പോലും എനിക്ക് അറിയില്ല ന്നിട്ട് അവളുടെ ചന്തിയും നോക്കി നിൽക്കുന്നു അയ്യേ…”
ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് തലക്ക് കൊട്ടി അവൾക്ക് പുറകെ നടന്നു

ഹോട്ടലിൽ കേറി നല്ലൊരു കോർണർ ടേബിൾ നോക്കി അവൾ ഇരുന്നു ഞാനും കൂടെ പോയ് ഇരുന്നു

“നിനക്ക് എന്താ വേണ്ടേ വിളമ്പുകാരാ ”
അവൾ എന്നെ നോക്കി ചോദിച്ചു , ഞാൻ രൂക്ഷമായി അവളെ ഒന്നു നോക്കുക മാത്രം ചെയ്തു . അവൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു

വെയിടർ വന്നപ്പോൾ അവൾ അപ്പവും താറാവ് കറിയും ഓടർ ചെയ്തു
അത് വന്നു കഴിക്കുന്ന വഴി ഞാൻ അവളോട് എന്താ ഉദ്ദേശ്യം ന്ന് ചോദിച്ചു

“ഉദ്ദേശ്യം??”
“എന്താ മനസിലായില്ലേ എന്നെ പോലെ ഒരുത്തനെ ഇങ്ങനെ നീ കൊണ്ട് നടക്കുന്നത് എന്തിനാ ന്ന് . എന്തോ മനസിൽ കണ്ടിട്ട് ഉള്ള കളി ആണ് ന്ന് എനിക്ക് അറിയാം അതാ ചോദിച്ചത്”
എന്റെ ചോദ്യം കേട്ടതും അവൾ പെട്ടെന്ന് കഴി നിർത്തി .. എന്നെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം എണീറ്റ് കൈ കഴുകാൻ പോയി . ഞാൻ അയ്യടാ ന്ന് ആയി പോയി ശേ മോശം ആയി പോയോ ചോദിച്ചത് . ഞനും പതിയെ എണീറ്റ് കൈ കഴുകുന്ന സ്‌തലത്തേക്ക് നടന്നപ്പോൾ അവൾ എതിരെ വന്നു
മുഖം കഴുകിയെങ്കിലും കണ്ണോക്കെ  കലങ്ങി ഇരുപ്പുണ്ട് ഞാൻ അത് ശ്രദ്ധിച്ചു. എന്നാൽ അവൾ ഒന്നും പറയാതെ എന്നെ മൈൻഡ് ചെയ്യാതെ ബിൽ അടക്കാൻ കൗണ്ടറിലേക്ക് പോയി .
ഞാൻ കഴുകി വന്നപ്പോൾ അവളെ അവിടെയൊന്നും കണ്ടില്ല
ശെടാ ഇവൾ എവിടെ പോയി പുറത്തേക്ക് നോക്കിയപ്പോൾ കാർ അവിടെ ഉണ്ട് , ഞാൻ അതിനടുത്തേക്ക് വേഗം നടന്നു എന്നാൽ കാറിലും അവളെ കണ്ടില്ല
ഞാൻ തലയും ചൊറിഞ്ഞു നിന്നപ്പോൾ ദൂരെ ബീച്ചിനു സൈഡിലെ വാൾക്ക് വേ യിൽ അവൾ നിൽക്കുന്നു . ഞാൻ അങ്ങോട്ട് നടന്നു

“അക്ഷര ”
ഞാൻ വിളിച്ചു . അവൾ തിരിഞ്ഞു എന്നെ നോക്കി . വീണ്ടും കടലിലേക്ക്‌ നോക്കി നിന്നു

“എഡോ തനിക്ക് ഫീൽ ആയെങ്കിൽ …. സോറി ”
അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല കടലിലേക് തന്നെ നോക്കി നിൽക്കുന്നു

“എഡോ താൻ തന്ന ഒന്ന് ആലോചിച്ചു നോക്ക് .. തന്നെ പോലെ ഒരു പെണ്ണ് എന്നെ പോലൊരു ചെക്കനെ … താൻ എന്നെ ഒന്ന് നോക് നമ്മൾ തമ്മിൽ എങ്ങനെ സെറ്റ് ആവാനാണ് ആരെങ്കിലും ഇത് വിശ്വസിക്കുമോ എനിക്ക് പോലും പറ്റുന്നില്ല അപ്പോ കാണുന്ന ആൾക്കാരുടെ ഒക്കെ കാര്യം ”

പെട്ടെന്ന് അവൾ എന്നെ കേറി കെട്ടി പിടിച്ചു .. ഞാൻ ആണേൽ ഞെട്ടി തരിച്ചു പോയി എന്ത് ചെയ്യണം ന്ന് അറിയാത്ത അവസ്‌ഥ.. ജീവിതത്തിൽ ആദ്യം അന്യൻ ലെ അമ്പി യെ സദ കെട്ടിപ്പിടിച്ചപോൾ അമ്പി കാണിച്ച എക്സപ്രഷൻ ആണ് എനിക് അപ്പോൾ വന്നത്

“ആൾകാർ എന്തു പറയുന്നു എന്നത് എനിക് കാര്യമല്ല .. നിനക്ക് എന്നെ ഇഷ്ടമാണോ ന്ന് മാത്രം അറിഞ്ഞ മതി എനിക്ക് വേറെ ഒന്നും എനിക്ക് പ്രശ്നമല്ല ” അവൾ എന്നിൽ നിന്ന് അകന്നു നിന്ന് ചോദിച്ചു
ഞാനൊന്നും മിണ്ടിയില്ല

“പറ എന്നെ ഇഷ്ടമാണോ?”
അവൾ വീണ്ടും ചോദിച്ചു

“ഇഷ്ടപ്പെടാതെ ഇരിയ്ക്കാൻ ഒന്നും ഇല്ല പക്ഷെ….”

Leave a Reply

Your email address will not be published. Required fields are marked *