ഞാൻ നോക്കുമ്പോൾ 500 രൂപ മടക്കി എന്റെ കയ്യിൽ വച്ചു തരുവാണ് അമ്മ
ഞാൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു അമ്മയും
“എടാ വാടാ ” അവൾ അവിടെ കിടന്നു വിളിക്കുവാണ്
ഞാനിറങ്ങി നടന്നു .
അവൾ കാറിൽ കേറി ഞാനും കൂടെ കേറി
“എന്റെ ഫോണ് താ” ഞാൻ ചോദിച്ചു
“തരാം സമയം ആയിട്ടില്ല മര്യാദക്ക് അവിടെ ഇരിക്ക് ”
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല .കുറച്ചു നേരമായി വണ്ടി സ്റ്റാർട്ട് ചെയ്തിട്ടും മുന്നോട്ട് എടുക്കാതെ നിക്കുന്ന കണ്ടാണ് ഞാനവളെ നോക്കിയത് . നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കി കലിപ്പിച് ഇരിക്കുന്നു അവൾ , എനിക്ക് ആണേൽ ഒന്നും മനസിലായില്ല
“എടാ കൊപ്പേ സീറ്റ് ബെൽറ്റ് ഇടാൻ ”
അവൾ അലറി
ഞാൻ അപ്പോഴാണ് അക്കാര്യം ഓർത്തത് . അതിലും രസം ഇപ്പോഴും അത് മര്യാദക്ക് ഇടാൻ എനിക്ക് അറിയില്ല എന്നതാണ് ആകെ രണ്ടാം തവണ ആണ് കാറിൽ ഞാൻ കേറുന്നത് തന്നെ . ഒടുവിൽ അവൾ തന്നെ മുന്നോട്ട് ആഞ്ഞു എനിക്ക് സീറ്റ് ബെൽറ് ഇട്ടു തന്നു . അത് ഇടാനായി അവൾ എന്റെ നേരെ ചാഞ്ഞപ്പോൾ അവളിൽ നിന്നും വരുന്ന ഏതോ മുന്തിയ പെർഫ്യൂമിന്റെ മണവും അവളുടെ അത്രേം അടുത്തുള്ള സമീപ്യവും ഒക്കെ എന്നിൽ എന്തോ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എനിക് മനസിലായി ..
“ദൈവമേ ഇവന് ഞാൻ, എന്നും ഇതുപോലെ ചെയ്ത് കൊടുക്കേണ്ടി വരുമോ ആവോ … എവിടെ നോക്കി ഇരിക്കുവാ ചെക്കാ ഇത് കണ്ടു പഠിക്ക് ഒന്ന് ”
അവൾ തലക്കിട്ട് കൊട്ടിയപോൾ ആണ് ഞാൻ സ്വാബോധത്തിലേക്ക് വന്നത്
ഞാൻ അവൾ ചെയ്യുന്നത് നോക്കി സംഭവം മനസിലായി. ഞാനത് ഊരി ഒന്നൂടെ തനിയെ ഇട്ടു
“ആ മിടുക്കൻ അപ്പോ പോവാം ” അവൾ അതും പറഞ്ഞു വണ്ടി മുന്നോട്ട് എടുത്തു
എങ്ങോട്ടാ ന്ന് ചോദിക്കണം ന്ന് ഉണ്ടായിരുന്നു പക്ഷെ അവൾ പറയില്ല ന്ന് എനിക്ക് മനസ്സിലായി അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ തല കുലുക്കി
വണ്ടി ഞങ്ങളുടെ വഴി കടന്നു മെയിൻ റോഡിലേക്ക് കേറിയതും എതിരെ ജെറി വരുന്നത് ഞാൻ കണ്ടു . അവളെ നോക്കിയപ്പോൾ അവളും അവനെ കണ്ടിരുന്ന് പെട്ടെന്ന് അവൾ വണ്ടി സ്പീഡ് കൂട്ടി വിട്ടു .. അകന്നു പോകന്ന കൂടെ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവളുടെ വണ്ടി കണ്ടു ജെറി ബൈക്ക് നിർത്തി തിരിഞ്ഞ് നോക്കുന്നു ..
ഇന്ന് അവൻ എന്നെ കൊല്ലും ഞാൻ മനസ്സിൽ കരുതി
അക്ഷര വണ്ടി ഓടിച്ചു കൊണ്ടേ ഇരിക്കുകയാണ് ഇടക്ക് അവൾ സെറ്റ് ഓണ് ആക്കി പാട്ടും വച്ചു നല്ല വൈബിൾ പാട്ടൊക്കെ പാടിയാണ് അവൾ വണ്ടി ഓടിക്കുന്നത് . ഞാൻ ആണേൽ ഒന്നും മിണ്ടാതെ മുന്നോട്ട് നോക്കി ഇരുന്നു സമയം 8 ആകാൻ പോകുന്നു വണ്ടി പോയിക്കൊണ്ടിരുന്നു അരൂർ എത്തിയപോൾ ആണ് എനിക് എങ്ങോട്ട് ആണ് പോക്ക് ന്ന് ഒരു ബോധം വന്നത് അവസാനം ഫോർട്ട് കൊച്ചി ബീച്ചിൽ എത്തി. ഒരു വലിയ റെസ്റ്റുറന്റ്നു മുന്നിൽ വണ്ടി അവൾ നിർത്തി
“അപ്പോ മോനെ ഇറങ്ങി വ നമുക്ക് എന്തെങ്കിലും കഴിക്കാം ” അവൾ അതും പറഞ്ഞു എന്റെ ഫോണും അവളുടെ ഫോണും ഒരു സൈഡ് ബാഗ് എടുത്ത് ഷോള്ഡറിലും ഇട്ട് പുറത്തിറങ്ങി
ഞാനും പുറത്തിറങ്ങി അവളെ നോക്കി .. അവളെ ഒന്ന് മര്യാദക്ക് ശ്രദ്ധിക്കുന്നത് തന്നെ ഞാൻ അപ്പോഴാണ് . കൂടിയ ഏതോ കറുപ്പ് ടോപ്പ് ഉം റോസ് ഷാളും അതേ കളർ ലെഗ്ഗി ഗ്‌സും ഉള്ള