ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Posted by

ഞാൻ അലറി

“ശെടാ അതുശരി നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ രാവിലെ ഒരു സ്‌ഥലം വരെ പോവാം ന്ന്.”

“അതിന് നീ ഈ വെളുപ്പിനെ ഇങ്ങനെ ..”

“അത് നീ മുങ്ങും ന്ന് എനിക്ക് അറിയാം അതൊണ്ട വേഗം പോയ്‌ റെഡി ആയി വ ഞാൻ ഇവിടെ ഇരിക്കാം അമ്മ എണീറ്റില്ലാ ല്ലേ ??”
അവൾ അതും പറഞ്ഞകത്തേക്ക് കേറാൻ ഒരുങ്ങിയതും ഞാൻ ഓടി പോയ് ഒരു റ്റി ഷർട്ട് ഇട്ടു പുറത്തേക്ക് ഇറങ്ങി . ജെറിയെ ഒന്ന് വിളിക്കണം ഇത് പണി ആവും .
ഞാൻ ഫോണ് എടുക്കാൻ വീണ്ടും അകത്തേക്ക് കയറി എന്നാൽ ഫോണ് അവിടെയെങ്ങും കണ്ടില്ല

“നീ ഫോണ് ആണോ നോക്കുന്നെ അതൊകെ എന്റെ കയ്യിൽ ഉണ്ട് .. ബാത്റൂമിൽ പോണ നിനക്കു എന്തിനാ ഫോണ് ഏ..??? ”
അവൾ കള്ള ചിരിയോടെ ഫോണ് എന്റെ നേരെ കാണിച്ചു കൊണ്ടു പറഞ്ഞു

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല നേരെ പുറത്തേക്ക് ഇറങ്ങി കുളിക്കാൻനും മറ്റും ഒക്കെ പോയി .

കുളിച്ചു ഇറങ്ങി വരുമ്പോൾ അവൾ അമ്മയെ വിളിച്ച് എണീപ്പിച്ചു കാപ്പി ഒക്കെ ഉണ്ടാകുക ആയിരുന്നു .. എന്നെ കണ്ടതും അമ്മ  പ്രത്യേക മുഖഭാവത്തിൽ കണ്ണു കാണിച്ചു ,
ഞാൻ ആണേൽ എനിക്ക് ഒന്നും അറിയില്ല അമ്മേ എന്നും കാണിച്ചു

അവളാനേൽ അമ്മയും ആയി എന്തൊക്കെയോ പറഞ്ഞു കാപ്പി കുടിച്ചു ഒരു ഗ്ലാസ് എനിക്കും തന്നു ..

“ഇതും കുടിച്ചു വേഗം ഒരുങ്ങു .. നമുക്കു പോവണ്ടേ ”

“നിങ്ങൾ എവിടെ പോണ് ” അമ്മയാണ് ചോദിച്ചത്

“ചുമ്മ ഇന്ന് ഫുൾ ഇവനെ ഞാൻ കൊണ്ടു പോവാ അമ്മെ അമ്മക്ക് എന്ത് കാര്യം ഉണ്ടേലും എന്നെ വിളിച്ച മതി കേട്ടോ അയ്യരെ ഞാൻ റെഡിയാക്കി വീട്ടിൽ നിർത്തിയിട്ടുണ്ട് ”
അവളുടെ പറച്ചിൽ ഒക്കെ കേട്ട് അമ്മ അന്തം വിട്ട് നില്കുവാണ്

“ഇത്ര വെളുപ്പിനെ നിങ്ങൾ എവിടെ പോണ് അതിന്. ന്ന എന്തെങ്കിലും കഴിച്ചിട്ട് പോവാം നിങ്ങൾ ഇരിക്ക് ഞാൻ ഉണ്ടാക്കാം” അമ്മ നടക്കാൻ ഒരുങ്ങി

“കുറച്ചു ദൂരം പോണം അതാമ്മെ.. ഒന്നും കഴിക്കാൻ വേണ്ടമ്മ ഞങ്ൾ പുറത്ത് ന്ന് കഴിച്ചോലാം . കിരണേ വേഗം വാ ” അവൾ ദൃതി പിടിച്ചു
ഞാൻ ഒരുങ്ങി ഇറങ്ങി കോളേജിൽ പോവാൻ വേണ്ടി അന്ന് വാങ്ങിയ ഷർട്ടും ഒരു പഴേ ജീൻസും ആണ് ഞാൻ ധരിച്ചത് .. അവൾ ഇതൊക്കെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു . ഇതിൽ കോമഡി എന്താണ് എന്നാൽ ഇപോ അവളെയും എന്നെയും കൂടെ നിർത്തിയാൽ ഞാൻ എന്തോ സെലിബ്രിറ്റി ടെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ കേറിയ സാധാരണക്കാരനെ പോലെ ആണ്

സമയം 6.45 ആയി ജെറി കോപ്പൻ എന്തായാലും പോസ്റ്റ് തരും ഇല്ലേൽ മുങ്ങാമായിരുന്നു

“ടാ നീ ഇതെന്ത് ആലോചിച് നിക്കുവാ ചെല്ലു അവൾ ഇല്ലേ ഇറങ്ങി നിൽക്കുന്നു ”
അമ്മ എന്നെ തട്ടി കൊണ്ട് ചോദിച്ചു

ഞാൻ വീടിന് പുറത്തേക്ക് ഇറങ്ങി നടക്കാൻ ഒരുങ്ങിയതും അമ്മ എന്നോട് നിൽക്കാൻ പറഞ്ഞിട്ട് അമ്മയുടെ ബാഗ് ൽ നിന്നും എന്തോ എടുത്തുകൊണ്ട് വന്നു

“ടാ ഇന്ന ഇത് വച്ചോ വല്ല ആവശ്യം വന്നാലോ നമ്മൾ കുറച്ചിൽ കാണിക്കരുതല്ലോ “

Leave a Reply

Your email address will not be published. Required fields are marked *