അമ്മ വാതിലിനു കുറുകെ കൈ വച്ചു ചോദിച്ചു
“നീ വെള്ളം അടിച്ചിട്ടുണ്ടോ??” അമ്മ സംശയരൂപേണ ചോദിച്ചു
“ഞാൻ… അത്…. ഇല്ല എന്താ മേ” ഞാൻ തപ്പി തടഞ്ഞു
“ഉവ്വോ ന്ന എന്റെ മോൻ ഒന്ന് ഊതിക്കെ നോക്കട്ടെ ”
“അമ്മേ സോറി ഞാൻ ഒരു ബിയർ മാത്രേ കഴിച്ചുള്ളു ”
ഞാൻ തൊഴുതു കൊണ്ട് പറഞ്ഞു
“ടാ നിന്നോഡ് ഞാൻ ഒരുപാട് തവണ പറഞ്ഞതാ എന്നോട് നീ കള്ളം പറയണ്ട പറഞ്ഞിട്ട് കാര്യമില്ല ന്ന്
“സോറി അമ്മേ ”
ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി
“അതേ ഇത് ഇങ്ങനെ സ്ഥിരം ആക്കണ്ട … കേട്ടോ ”
“ശെരി അമ്മേ, അമ്മ പറയുന്ന പോലെ ”
ഞാൻ ഉച്ചത്തിൽ പറഞ്ഞു
“അതേ … ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ”
“ങേ എന്താ ”
ഞാൻ ഒന്നും മസിലാകാതെ ചോദിച്ചു
“ആ നിന്നോട് ബിയർ കുടിക്കൽ വേണ്ട കുറക്കാൻ ഒക്കെ പറയാൻ പറഞ്ഞു ”
“ആര് ..”
ഡ്രസ് മറിക്കൊണ്ടിരുന്ന ഞാൻ ഒന്നും മനസിലാകാതെ അമ്മയുടെ അടുത്തേക്ക് നടന്നു
” ആരോ… ആ നമ്മുടെ അക്ഷര മോള് ,
ഇതെന്ത് കോലം പോയ് ഡ്രസ് മാറുചെക്കാ ” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു
ഞാൻ സ്തബ്ധനായി പോയിരുന്നു . അവൾ വീട്ടിലും എനിക്ക് പണി തരാൻ തുടങ്ങിയിരിക്കുന്നു… ഏത് നേരതാണോ ദൈവമേ …. ഞാൻ പ്രാകികൊണ്ടു ഡ്രസ് മാറാൻ തുടങ്ങി..
ഡ്രസ് മാറി വന്നപ്പോൾ അമ്മ കഞ്ഞിയും പയർ തോരനും എടുത്ത് തന്നു. അക്ഷരയെ പറ്റി അധികം അമ്മയെ കൊണ്ട് സംസാരിപ്പിക്കാതെ ഇരിക്കാൻ ഞാൻ മാക്സിമം നോക്കുന്നുണ്ടായിരുന്നു .. വേറെ എന്തൊക്കെയോ കാര്യങ്ങൾ അമ്മയോട് ചോദിച്ചു ഞാൻ വിഷയം മാറ്റി കളഞ്ഞു
ഫുഡ് കഴിച്ചിട്ട് കിടക്കാൻ നേരം ഞാൻ ഓരോന്ന് ആലോചിച്ചു കൂട്ടി
രാവിലെ ലവൾ വരുന്നെന് മുന്നേ മുങ്ങണം ഇല്ലേൽ എനിക് പണി ആണ് .. ഫോണിൽ അലാറം സെറ്റ് ആക്കി ഞാൻ കിടന്നു.
7 മണിക്ക് പോകേണ്ട കൊണ്ട് 6 മണിക്കെ ഞാനാലാറം വച്ചിരുന്നു
ആദ്യ അലാറം അടിച്ചപ്പോൾ തന്നെ ഞാൻ ചാടി എണീറ്റു.. ആദ്യം തന്നെ ജെറിയെ വിളിച്ചു അവനെയും പൊക്കി പോയ് റെഡി ആയി വരാൻ പറഞ്ഞു . അവനാണേൽ വെളുപ്പാൻ കാലത്ത് തന്നെ തെറി ആണ്.. അവനു അറിയില്ലലോ ലവൾ പറഞ്ഞ കാര്യം . പിന്നെ ഞാൻ എന്തൊക്കെയോ പറഞ്ഞു അവനെ റെഡി ആകാൻ വിട്ടു
നേരം വെളുത്ത് വരുവാ നല്ല മൂത്ര ശങ്ക ഉണ്ട് . എന്തായാലും കുളിമുറിയിൽ പോണം ഞാൻ ബ്രഷ് എടുത്ത് പേസ്റ്റും തേച് എണ്ണയും വച്ച് തോർത്തും എടുത്ത് തോളിൽ ഇട്ടു ഒരു മുണ്ട് മാത്രം ഉടത്ത് പുറത്തേക്ക് ഇറങ്ങി.. അമ്മ നല്ല ഉറക്കം ആണ് ആശുപത്രിയിൽ ഒക്കെ പോയതിന്റെ ക്ഷീണം ആയ കൊണ്ട് ഇപോ അമ്മ വെളുപ്പിനു എണീക്കൽ കുറവാണ്.
6 മണി ആണേലും ചെറിയ വെളിച്ചം ആയി വരുന്നെ ഉള്ളൂ ഞാൻ ബ്രഷ് എടുത്ത് പല്ലു തേക്കാൻ തുടങ്ങിയതും പുറകിൽ നിന്ന് ഒരു ചിരി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മുറ്റത്ത് ഇട്ടിരുന്ന കസേരയിൽ ഒരു രൂപം ഇരിക്കുന്നു . ഞാൻ അടുത്തേക്ക് ചെന്നു നോക്കി … ആളെ മനസിലായ ഞാൻ ഞെട്ടി
അക്ഷര….. നീ… നീ എന്താ ഈ നേരത്ത് ??
അവൾ ആണെങ്കിൽ എന്റെ കോലം കണ്ടു ചിരിയാണ്… അപ്പോഴാണ് ഞാൻ എന്റെ അവസ്‌ഥ ഓർത്തത് ഞാൻ ചാടി അകത്ത് കയറി കതക് വഴി തല മാത്രം വെളിയിൽ ഇട്ടു
“അയ്യേ എന്ത് നാണമാണ് ചെക്കാ നിനക്ക് ഞാനൊന്നും ചെയ്യില്ല നീ ഇങ് വാ ”
അവൾ കുണുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു
“പോടി… നീ എന്താ ഈ സമയത്ത് ഇവിടെ …??”