കാമിനി 2 [SARATH]

Posted by

ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ അച്ഛൻ  പോർച്ചിൽ നിന്നും കാർ എടുത്ത്
പോയിട്ടുണ്ട്. “അപ്പൊ ഫോൺ ” ഞാൻ ടേബിളിലും ഇരികുന്നയിടത്തെല്ലാം ഒന്ന് നോക്കി അപ്പോഴാണ്  സോഫയിലുള്ള പത്രത്തിന്റെ ഇടയിൽ നിന്നും ഒരു വൈബ്രേഷൻ സൗണ്ട് കേട്ടത്. ഞാൻ ആ പത്രം എടുത്തപ്പോൾ അതിനടിയിൽ അച്ഛന്റെ ഫോൺ. ” ഏഹ് അച്ഛൻ ഫോൺ മറന്ന് വച്ചു പോയോ ”
ഡിസ്‌പ്ലേയിൽ കാൾ വന്ന നമ്പർ കിടപ്പുണ്ടായിരുന്നു. നോക്കിയപ്പോൾ കസ്റ്റമേർ കെയറിൽ നിന്നായിരുന്നു. അതോടോപ്പോം വേറെയൊരു മിസ്സ്ഡ് കാളും കണ്ടു ” ശൈലജ “.  ” ഐഡിയ ഈ ഫോൺ ചെക്ക് ചെയ്താൽ അച്ഛൻ -രമേശേട്ടൻ – ശൈലജായാന്റി ഇവർ തമ്മിലുള്ള കണക്ഷൻ അറിയാൻ കഴിഞ്ഞേക്കും. ഞാൻ അച്ഛന്റെ ഫോൺ ലാപ്പിൽ കണക്ട് ചെയ്ത് ലോക്ക് തുറക്കാമെന്നാണ് കരുതിയത്. പക്ഷെ ഏത് ലോക്കാണെന്നു അറിയാൻ വേണ്ടി ഫോൺ സ്വൈപ്പ് ചെയ്തപ്പോ ഫോൺ അൺലോക്ക് ആയി. മനസ്സിൽ 5 കോടി ലോട്ടറി അടിച്ച ഫീലായിരുന്നു. അച്ഛൻ വീട്ടിലുണ്ടാവുമ്പോൾ അച്ഛന്റെ ഫോണെടുക്കാൻ എനിക്കും അമ്മയ്ക്കും ഭയമായിരുന്നു. അത് തന്നെയാവും അച്ഛൻ ലോക്കോന്നും വെക്കാതിരുന്നത്.  ഓരോന്ന് ആലോചിച്ഛ് സമയം കളയണ്ടാന്ന് കരുതി അച്ഛന്റെ വാട്സ്ആപ്പ് ഓണാക്കി. അതിൽ ആദ്യത്തെ ചാറ്റ് നോക്കി. “അഞ്ചു….ഇതാരാ ഈ അഞ്ചു  “.  ഞാൻ അഞ്ചുന്റെ ഡിപി എടുത്ത്‌ നോക്കി. ” അല്ല ഇത് ശൈലജാന്റിയുടെ മകൾ അല്ലേ ഇന്നലെ ഫോട്ടോയിൽ കണ്ട കൊച്ച്.  ഇവൾ ഇത്രക്കും ലുക്ക്‌ ഉണ്ടായിരുന്നോ. ഫോട്ടോ കണ്ടിട്ട് എന്റെ പ്രായം ഒള്ളു. നല്ല കൊച്ച്. ” അങ്ങനെ ഞാൻ അവരുടെ ചാറ്റ് എടുത്ത്  മുകളിലോട്ട് സ്ക്രോൾ ചെയ്തു. അപ്പോഴാണ് അച്ഛൻ ചാറ്റ് ക്ലിയർ ചെയ്യുന്നുണ്ടെന്ന് എനിക്ക്  മനസിലായത്. പഴയ ചാറ്റോന്നും അതിലില്ല. ഞാൻ ആദ്യത്തെ മെസ്സേജ് നോക്കിയതും എന്റെ കിളി പറന്നു .
“അഞ്ചു : അച്ഛാ രമേശന്റെ കഥ കഴിഞ്ഞോ “.

**************************
ആദ്യ പാർട്ടിൽ തന്നെ കഥയെ പറ്റി കുറച്ച് നെഗറ്റീവ് കമന്റ്സ് ഒക്കെ  വന്നിരുന്നു. പിന്നീട് ആ കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടു. 8 മണി മുതൽ 7 മണി വരെയാണ് എന്റെ ജോലി സമയം. ഈ തിരക്ക് പിടിച്ച ജോലിക്കിടയിൽ നിന്നുകൊണ്ടാണ് ഞാൻ ഈ കഥ എഴുതുന്നത്. അതിന്റെ പോരായ്മകൾ ആവും  കഥയ്ക്ക് . പാർട്ട്‌ 2 ക്രിറ്റ്മസിനു മുൻപായി അയക്കാമെന്ന് കരുതിയതാണ് പക്ഷെ തിരക്കായിരുന്നു. ക്രിസ്റ്മസിനു ആകെ കിട്ടിയത് ഒരു ലീവാണ്. ഇതിന്റെയൊക്കെ ഇടയിലൂടെയാണ് കഥ എഴുതുന്നത്. അതാണ് കഥ വൈകിയതിന് കാരണം. എല്ലാവരും ഷെമിക്കുമെന്ന് കരുതുന്നു. പിന്നെ കഥ ഇഷ്ടപ്പെട്ട് അതിനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.

തുടരണോ.

Leave a Reply

Your email address will not be published. Required fields are marked *