പെണ്ണ് വളയും നാട് [PSK]

Posted by

ഞാൻ തിരികെ നടന്നു… ഇതിൽ എന്താണ് ഉള്ളത് വീട്ടിലേക്കു വേഗത്തിൽ ഓടി.

വീട്ടിൽ എത്തി കതക് അടച്ചു… ബെഡ്‌റൂമിൽ എത്തി പെട്ടിയുടെ മേൽമൂടി വലിച്ചു തുറന്നു,

കിട്ടിയത് ഒരു കത്ത് ആണ്‌, അത് തുറന്നു നോക്കി,

**********

പ്രിയപെട്ട മോന്…….

നി ഇതു എന്നെങ്കിലും വായിക്കും എന്ന് എനിക്ക് അറിയാം , എന്റെ ഒരു കൊച്ചു സമ്മാനം ആണിത്……

ഇതൊരു സൂചന മാത്രം ആണ്…

മനസിനെ നിയന്ത്രിച്ചു ശ്രെദ്ധയോടെ മുന്നേറുക ഓരോ ചുവടു വയ്ക്കുമ്പോഴും ആലോചിക്കണം,ചിന്തിക്കണം,

ഇത് ചിലപ്പോൾ നി കത്ത് വായിക്കുമ്പോൾ ഞാൻ നിന്റെ അമ്മയോടപ്പം നിനക്ക് എത്താൻ പറ്റാത്ത അത്രെയും ഒരു ദൂരത്തു ആയിരിക്കും…

മകനെ ശ്രെദ്ധിക്കുക അനവധി ആളുകൾ നിന്നെ പ്രതീക്ഷയോടെ നോക്കും ….. അവരെ കൈ വിടരുത്. ഇതിൽ ചിന്തക്കും മനസിന് വലിയ പ്രാധാന്യം ഉണ്ട്……

ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് ഞാൻ പറയില്ല… അത് സ്വയം ചിന്തിച്ചു മനസിലാക്കണം … മനസിലാകുമ്പോൾ നിന്റെ ചിന്തക്ക് ഒത്തു ഇത് പ്രവർത്തിക്കും… നിനക്ക് മുന്നേറാൻ കഴിയട്ടെ നല്ലതു വരട്ടെ….

********

തീർന്നു ഞാൻ തിരിച്ചു നോക്കി കത്തിന്റെ പിന്നിലും ഒന്നും ഇല്ല.

അപ്പോൾ അമ്മ മരിക്കും എന്ന് അച്ഛന് അറിയാമായിരുന്നു… അത് എങ്ങനെ ശെരി ആവും … അച്ഛൻ വീട്ടിൽ നിന്നും പോയിട്ട് കുറെ വർഷം ആയില്ലേ….

പെട്ടിയിലേക്ക് നോക്കി അതിൽ വേറെ ഒരു ചെറിയ കറുത്ത ബോക്സ് അത് എടുത്തു തുറന്നു നോക്കി.

അതൊരു വള പോലെ… ഏതാണ്ട് ഇടി വള പോലെ ഒന്ന്. ചേമ്പ് കൊണ്ട് ഉള്ളത് ആണെന്ന് തോന്നുന്നു.. ചെറിയ പഴക്കം ഉണ്ട്… അത് കയ്യിൽ എടുത്തതും അത് ചെറുതായി ചൂടായി…

അതൊന്ന് ചെറുതായി വിറച്ചു.. അതിൽ നിന്നും ഒരു വലിയ പ്രകാശം ഉയർന്നു.

ഞാൻ തിരിച്ചും മറിച്ചും നോക്കി അത് സ്വയം പ്രകാശിക്കുകയാണ് .

അത് കയ്യിൽ ഇടാൻ ആരോ പറയുന്ന പോലെ,,, അത് ഞാൻ കയ്യിലേക്ക് കയറ്റി.

പെട്ടന്ന് എന്റെ മുന്നിൽ ചില മാറ്റങ്ങൾ വന്നു… ഒരു ചെറിയ പ്രകാശം അത് വലുതായി ശക്തമായ പ്രകാശത്തോടെ എന്റെ മുന്നിൽ ആറ് അടിയോളം വൃത്തത്തിൽ ഉള്ള പ്രകാശം നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *