കോളേജ് കഴിഞ്ഞു കുറച്ചു മാസങ്ങൾക്ക് കഴിഞ്ഞപോൾ തന്നെ ജോലി കിട്ടി… ഒരു ഷോറൂമിൽ ആണ്….
അതിന് ഇടയിൽ ആണ് അമ്മക്ക് രോഗം പിടിപെട്ടത് , പിന്നെ അമ്മയെ സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല, ഹോസ്പിറ്റലിൽ പോക്കും ഒക്കെ ആയി ജോലിക്ക് പലപ്പോഴും പോകാൻ കഴിഞ്ഞില്ല അവസാനം ജോലി പോയി… രണ്ടു ദിവസങ്ങൾക്കു മുൻപ് ആണ് രോഗം കൂടിയതും ഹോസ്പിറ്റലിൽ കയറ്റിയത്തും. പിന്നീട് മരണവും…
ഇന്ന് ഞാൻ അനാഥൻ ആയി മാറിക്കഴിഞ്ഞു .
കുറെ ദിവസങ്ങൾ കടന്നു പോയി ജോസഫ് എന്നും കഴിക്കാൻ എന്തെങ്കിലും കരുതുമായിരുന്നു . തന്നിട്ട് ഒന്നും മിണ്ടാതെ തിരികെ പോകും , എന്റെ വീടിന്റെ നേർ എതിരായി ഉള്ള പറമ്പ് കഴിഞ്ഞാൽ അയാളുടെ വീട് ആണ് .
പിറ്റേന്ന് കണ്ണ് തുറന്നപ്പോൾ ഞാൻ തിണ്ണയിൽ ആയിരുന്നു കിടന്നത് . എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓർമ ഇല്ല.മിക്കപ്പോഴും തിണ്ണയിൽ ആണ് കിടത്തം.
അടുക്കളയിൽ കയറി നോക്കി ആകെ അലങ്കോലം ആയി കിടക്കുന്നു .അവിടെ ആകെ ഒരു മൂകത നിറഞ്ഞിരുന്നു അവിടെ… അമ്മ ഉണ്ടായിരുന്ന സമയത്തെ അടുക്കള ഞാൻ ആലോചിച്ചു പോയി… പുറത്തു എന്തോ ശബ്ദം കേട്ടു .
ജോസഫ് ആണ്
” എന്ത് വേണം”,,,
അല്പം പേടി ഉണ്ടകിലും പുറത്തു കാട്ടിയില്ല
,,,നീ എന്റെ വീട്ടിലേക്ക് വാ,,,,, കുറച്ചു സംസാരിക്കാൻ ഉണ്ട്,,,,
അത് പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു . എനിക്ക് എന്താണ് നടക്കുന്നത് എന്ന് മനസിലായില്ല,
ആദ്യം ആയി ആണ് അയാൾ ഒന്ന് സംസാരിച്ചു ഞാൻ കാണുന്നത് ..
ആരെ കണ്ടാലും പേടിപ്പിച്ചു ഓടിക്കുന്ന ഒരാൾ ഇങ്ങനെ സംസാരിച്ചപ്പോൾ എനിക്ക് സംശയം തോന്നി..
അയാൾ എന്നും എല്ലാവര്ക്കും ഒരു ഉത്തരം കിട്ടാത്ത ചോദ്യം ആണ്,
വലിയ പാണക്കാരൻ ആയിരുന്നു അയാൾ എന്നാൽ ഭ്രാന്ത് ആയപ്പോൾ മക്കൾ ഇവിടെ ഉപേക്ഷിച്ചു പോയി എന്നാണ് കേട്ടറിവ്…
വീടിന്റെ പരിസരത്തു പോലും ആരെയും കയറ്റത്ത ആൾ എന്നെ വീട്ടിലേക്കു ക്ഷെണിച്ചിരുന്നു.
അല്ലെങ്കിലും എനിക്ക് പേടി ഇല്ല ആരും ഇല്ലാത്തവനെ ആരെ ഭയക്കാനാണ്.