അമ്മ :ഈ പെണ്ണ് മോൻ ഒന്നും കാര്യമാക്കണ്ട അല്ലെങ്കിലും ഇവൾ ഇങ്ങനെ തന്നെയാ ആരോട് എന്ത് പറയണം എന്നറിയില്ല
ജെയ്സൺ :അതിന് അവൾ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ ആന്റി അവൾ പറഞ്ഞത് കറക്ട് അല്ലേ ഞാനും നിങ്ങളെ പോലൊരു മനുഷ്യൻ തന്നെയായാണ്
അമ്മ :എന്നാലും ജെയ്സൺ കമ്പനീസിലെ ജെയ്സൺ എന്റെ വീട്ടിൽ വന്നിരിക്കുന്നു എന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇവിടെ സൗകര്യങ്ങളൊക്കെ ഇത്തിരി കുറവാണ് മോന് പ്രശ്നമൊന്നും ഇല്ലല്ലോ
ജെയ്സൺ :എന്ത് പ്രശ്നം ആന്റി എനിക്ക് അല്ലെങ്കിലും ഈ ആഡംബരങ്ങളൊടോന്നും ഒരു താല്പര്യവുമില്ല
ജാനി :ഓഹ് പിന്നെ
അമ്മ :മിണ്ടാതിരിക്ക് ജാനി നിങ്ങൾക്ക് എന്തൊക്കെ കമ്പനികൾ ഉണ്ട് മോനേ
ജാനി :(ഓഹ് ഈ അമ്മക്ക് ഇത് എന്തിന്റെ കേടാ )
ജെയ്സൺ :എന്താണ് ഇല്ലത്തത് എന്ന് ചോദിക്ക് ആന്റി എല്ലാ മേഘലകളിലും ജെയ്സൺ കമ്പനീസ് പ്രവർത്തിക്കുന്നുണ്ട് പിന്നെ പൊങ്ങച്ചം പറയുകയാണെന്ന് കരുതരുത് നമ്മുടെ കോളേജ് ഇല്ലേ അതും ജെയ്സൺ കമ്പനീസിന്റെ പേരിലാ
പെട്ടെന്നായിരുന്നു ജാനിയുടെ അച്ഛൻ വീട്ടിലേക്ക് വന്നത്
അച്ഛൻ :ഇതാരാ മോളേ
അമ്മ :ഇത് മോളുടെ കൂട്ടുകാരനാ മനുഷ്യാ ജെയ്സൺ നിങ്ങൾ tv യിൽ ഒക്കെ കണ്ടിട്ടില്ലേ തെരെസാമാഡം മാഡത്തിന്റെ മോനാ
അച്ഛൻ :തെരെസാ മാഡമോ
അമ്മ :നിങ്ങൾക്ക് മനസ്സിലായില്ലേ ജൈസൺ കമ്പനിസ്
അച്ഛൻ :ഓഹ് ആ ജൈസൺ ആണോ ഇത്
ജെയ്സൺ :അതേ അങ്കിൾ ഇതുവഴി പോയപ്പോൾ ഇവിടെകൂടി ഒന്ന് കയറാം എന്ന് കരുതി വന്നതാ ഞാനും ജാനിയും വലിയ കൂട്ടുകാരാ
അച്ഛൻ :എന്നാൽ ഇന്ന് എവിടുന്ന് ഊണ് കഴിച്ചിട്ടു പോയാൽ മതി അത് ഞങ്ങൾക്കും അഭിമാനമാണ്
ജാനി :അതൊന്നും വേണ്ട അച്ചാ ഇവൻ അങ്ങനെ ഒരിടത്തുനിന്നും കഴിക്കാറില്ല
ജെയ്സൺ :ശെരിയാണ് അങ്കിൾ പക്ഷേ നിങ്ങളുടെ സ്നേഹം കാണുമ്പോൾ എങ്ങനെയാ വേണ്ടെന്നു പറയുക ഇന്ന് കഴിച്ചിട്ടെ ഞാൻ പോകുന്നുള്ളൂ
ഇതേ സമയം ജെയ്സന്റെ വീട്ടിൽ
റാം :മാഡം ഞാൻ മാഡം പറഞ്ഞ ആ കുട്ടിയെ കുറിച്ച് അനേഷിച്ചു
തെരേസ :ഏത് കുട്ടിയാ റാം