ജാനി 5 [Fang leng]

Posted by

കിരൺ :മതിഅളിയാ അവളെ വിട്ടേക്ക്

ജെയ്സൺ :പറ്റില്ല ഞാൻ അവളെ ആഗ്രഹിച്ചുപോയി ഇനി മറക്കാൻ പറ്റില്ല

കിരൺ :അങ്ങനെയാണല്ലേ കാര്യങ്ങൾ ഇനിയിപ്പോൾ എന്താ ചെയ്യുക ഉം ഒരു വഴിയുണ്ട്

ജൈസൺ :അന്ന് ചെയ്തതു പോലെ എന്തെങ്കിലുമാണെങ്കിൽ പറയണമെന്നില്ല

കിരൺ :അത് പോലൊന്നുമല്ല ജാനിയെ കയ്യിലെടുക്കണമെങ്കിൽ ആദ്യം നീ അവളുടെ അച്ഛനേയും അമ്മയേയും കയ്യിലെടുക്കണം

ജെയ്സൺ :നീ എന്താ പറഞ്ഞു വരുന്നത്

കിരൺ :നീ അവളുടെ അച്ഛന്റെയും അമ്മയുടെയും മനസ്സിൽ കയറി പറ്റണം ജാനിയെ പോലുള്ള കുട്ടികൾക്ക് അവരുടെ അച്ഛനും അമ്മയുംമാണ് എല്ലാം അവരെ കയ്യിലെടുത്താൽ പകുതി പണി കഴിഞ്ഞു

ജെയ്സൺ :സംഗതി കൊള്ളാം പക്ഷേ

കിരൺ :ഒരു പക്ഷെയുമില്ല നീയൊന്നു ശ്രമിച്ചു നോക്ക്

അടുത്ത ദിവസങ്ങളിൽ ജാനി ജെയ്സനോട്‌ ചെറിയ അകൽച്ച പാലിച്ചു ജെയ്സനും ജാനിയോട് അധികം മിണ്ടാൻ പോയില്ല അങ്ങനെ ആ ആഴ്ചയിലെ ശനിയാഴ്ച ജാനിയുടെ വീട്

അമ്മ :നിനക്കിന്ന് ബേക്കറിയിൽ പോകണ്ടേ ജാനി

ജാനി :ഇന്ന്‌ ഞാൻ ലീവാ അമ്മേ കുറച്ചു അസൈൻമെന്റ് ഒക്കെ എഴുതാനുണ്ട്

അമ്മ :ഉം ശെരി നീ എനിക്കാ തുണിയൊക്കെ..

റ്റിംഗ് ടോങ് പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത്

അമ്മ :ഇതിപ്പോൾ ആരാ ജാനി പോയി കതക് തുറന്നു കൊടുക്ക്

ജാനി വാതിലിനടുത്തേക്ക് എത്തി പതിയെ വാതിൽ തുറന്നു പുറത്തു നിൽക്കുന്ന ആളെ കണ്ട് ജാനി ഒന്ന് നെട്ടി

ജാനി :ജൈസാ നീ..

ജെയ്സൺ :അതെ ലാൻഡ്രി ഞാൻ തന്നെ

ജാനി :നീ എന്താ ഇവിടെ

ജെയ്സൺ :നിന്റെ വീടിനേയും വീട്ടുകാരെയുമൊക്കെ ഒന്ന് കാണാമെന്ന് കരുതി

ജാനി :നിനക്ക് എന്താ വട്ടായോ അമ്മയെങ്ങാനും വരുന്നതിനു മുൻപ് വേഗം പോകാൻ നോക്ക്

ജെയ്സൺ :അമ്മ വന്നാൽ എന്താ ഞാൻ അമ്മയെ കൂടി കാണാനാ വന്നത്

ജാനി :പ്ലീസ് ജൈസാ ഒന്ന് പോ

“ആരാ ജാനി അത് “പെട്ടെന്നാണ് ജാനിയുടെ അമ്മ അങ്ങോട്ടേക്ക് വന്നത്

അമ്മ :ആരാ ജാനി ഇത്

ജാനി :അത് അമ്മേ

ജെയ്സൺ :ആന്റി ഞാൻ ജെയ്സൺ ജാനിയുടെ അകന്ന ഫ്രണ്ടാ

Leave a Reply

Your email address will not be published. Required fields are marked *