നല്ല സ്നേഹത്തോടെ ആയിരുന്നു സുമേഷിന്റെയും കീർത്തിയുടെയും ജീവിതം….
അങ്ങനെ ഇരിക്കെയാണ് ഒരു അമേരിക്കൻ ഐ റ്റി കമ്പനിയുടെ ഫ്രാഞ്ചസി നഗരത്തിൽ തുടങ്ങിയാൽ കോടികളുടെ ബിസ്സിനെസ്സ് നടക്കും എന്ന് ഒരു സഹപാഠിയിൽ നിന്നും സുമേഷ് അറിയുന്നത് വളരെ പ്രശക്തിയുള്ള വലിയ കമ്പനിയാണ്….
എയർപോർട്ടിനടുത്ത് അയ്യായിരം സകൊയർ ഫീറ്റുള്ള ഓഫീസ് ബിൽഡിങ്ങ് സ്വന്തമായി വേണം… ഇതാണ് അമേരിക്കൻ കമ്പനിയുടെ പ്രധാന ഡിമാന്റ്….
ഐ റ്റി ഫീൽഡിൽ തന്നെയുള്ള സുമേഷിന് ആ കമ്പനിയെപ്പറ്റി നന്നായി അറിയാം… അവരുമായി എന്തെങ്കിലും ബന്ധമുള്ളതു പോലും വലിയ അന്തസായാണ് എല്ലാവരും കരുതുന്നത്…
അപ്പോൾ അവരുടെ ബിസ്സിനെസ്സ് പങ്കാളി ആയാലുള്ള അവസ്ഥയെന്തായിരിക്കും..
സുമേഷ് ഇക്കാര്യത്തെ പറ്റി കീർത്തിയോട് സംസാരിച്ചു…. ചേട്ടന് ഉറപ്പുണ്ടങ്കിൽ തുടങ്ങാൻ കീർത്തിയും പറഞ്ഞതോടെ സുമേഷ് കളത്തിലിറങ്ങി…
എയർപോർട്ടിനടുത്ത് സ്ഥലം അന്യഷിച്ചപ്പോളാണ് അറിയുന്നത് അവിടെയൊക്കെ സെന്റിന് കോടികളാണ് വിലയെന്ന്….
എങ്കിലും പിന്മാറാതെ അന്ന്വേഷിച്ചു സ്ഥലം കണ്ടെത്തി… അഞ്ചു സെന്റിന് മൂന്നു കോടി. കീർത്തിയുടെ സ്വർണവും ബാങ്കിൽ കിടന്ന അൻപതും തന്റെ സ്വന്തം സമ്പാദ്യം മറ്റൊരു അമ്പതു ലക്ഷവും പിന്നെ വീട്ടുകാരുടെ കൈയിൽ നിന്നും മറിച്ചും എല്ലാം കൂടി രണ്ടര കോടി ഒപ്പിച്ചു… ഇനിയും വേണം അമ്പതു ലക്ഷവും ആധാര ചിലവും…
സുമേഷ് നഗരത്തിലെ ഒരു ഷെഡ്യുൾ ബാങ്കിൽ പോയി മാനേജരെ കണ്ട് വിവരങ്ങൾ എല്ലാം പറഞ്ഞു… മാനേജർക്ക് പദ്ധതി ഇഷ്ട്ടമായി… സ്ഥലം സൂപ്പർ… ബിൽഡിങ് കെട്ടാൻ എത്ര വേണേലും ലോൺ പാസാക്കാം… പക്ഷെ സ്ഥലം സുമേഷിന്റെ പേരിൽ ആയിക്കഴിഞ്ഞാലേ ലോൺ പാസാക്കൂ…
സ്ഥലം എഴുതി വാങ്ങാൻ അവശ്യമുള്ള പണം മറിക്കാൻ പറ്റിയ ഒരാളെ പരിചയപ്പെടുത്തമെന്നും ബാങ്ക് മാനേജർ ഏറ്റു…. എന്നിട്ട് ഒരു നമ്പർ കൊടുത്തു…
ഈ നമ്പറിൽ വിളിച്ച് കാര്യം പറഞ്ഞാൽ നടക്കും….
ഇതിനിടെ പുതിയ കമ്പനിയുടെ കാര്യങ്ങൾക്കായി നടക്കേണ്ടതുള്ളതുകൊ ണ്ട് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും റിസ്സൈൻ ചെയ്തു…..
മാനേജർ കൊടുത്ത നമ്പറിലേക്ക് അന്നുതന്നെ സുമേഷ് വിളിച്ചു….
ഫോണെടുത്ത ആളോട് വിവരങ്ങൾ ചുരുക്കി പറഞ്ഞു…. നേരിട്ട് വന്നു കാണാൻ മറുതലക്കൽ നിന്നും പറഞ്ഞു… വരേണ്ട അഡ്ഡ്രസ്സും പറഞ്ഞു….