എന്തായാലും സന്തോഷം അയടാ… ആ പഴയ തുളസിയെ കാണാൻ സാധിച്ചില്ലോ…. ആ തെളിച്ചം പിന്നേം വന്നു നിന്റെ മുഖത്ത്….
ആ അതാണോ… അതു.. അതു… തുളസി ഒന്ന് വിക്കി….
എന്താണ് ഒരു വിക്ക് ഒക്കെ….. വേറെ ചിലർക്കും മാറ്റം ഉണ്ട് എന്നു കല്യാണി ടീച്ചർ പറഞ്ഞു….
അവൾ അതു കേട്ടു ഒന്ന് നാണിച്ചു.. പിന്നെ ഒന്ന് പരുങ്ങി…
ഹും….. ഞാൻ കണ്ടു പിടിച്ചോളാം മോളെ… ക്ലാസിനു ടൈം ആയി പോകാൻ നോക്ക്……
അന്നത്തെ സ്കൂളിൽ ദിവസം കഴിഞ്ഞു… തിരിച്ചു പോകുന്ന വഴിയിൽ ബുക്ക് സ്റ്റോളിൽ കേറി കൃഷ്ണക്കു വേണ്ട ബുക്സ് ഒക്കെ വാങ്ങി തുളസി കൂടെ കല്യാണി ടീച്ചറും ഉണ്ടായിരുന്നു…….
ആർക്കു ആണ് മോളെ ബുക്സ് ഒക്കെ…..
കൃഷ്ണക്കു ആണ്… ടീച്ചർ പറഞ്ഞില്ലേ.. +2 എഴുതിക്കണം എന്നു…. ഞാൻ അവനോട് സംസാരിച്ചു അവനു ഓക്കേ ആണ് ഈ വർഷം തന്നെ എഴുതണം.. ഞാൻ പഠിപ്പിച്ചോളാം……….
അതു കേട്ടു കല്യാണിയുടെ കണ്ണ് നിറഞ്ഞു കെട്ടിപിടിച്ചു കരഞ്ഞു തുളസിയെ………
എന്റെ മോളെ.. എന്റെ കു.. കു.. കുട്ടി ഒത്തിരി നാളിനു ശേഷം ആണ് അല്ല എന്റെ ലക്ഷ്മി മോള് പോയതിനു ശേഷം ആദ്യം ആയി ആണ് ഇത്ര ഹാപ്പി ആയി കാണുന്നത്……… ഞാനും മാധവെട്ടനും കുറെ ആഗ്രഹിച്ചതു ആണ്…. ഏല്ലാം എന്റെ മോള് കാരണം ആണ്…… എന്റെ കുട്ടിയെ കൈവിടല്ലേ മോളെ…. അവർ ഇങ്ങൽ അടിച്ചു കരഞ്ഞു തുളസിയെ കെട്ടിപിടിച്ചു…..
ആ വാക്കുകൾ കേട്ടു തുളസിയുടെയും കണ്ണ് നിറഞ്ഞു….